സഞ്ജുവിന്റെ ടീമിന് മലയാളിപ്പാര..! പടിക്കലിന്റെ സെഞ്ച്വറി മികവിൽ ബംഗളൂരുവിന് വീണ്ടും ഐപിഎല്ലിൽ ഒന്നാം സ്ഥാനം; രാജസ്ഥാന് പത്തു വിക്കറ്റ് തോൽവി

സഞ്ജുവിന്റെ ടീമിന് മലയാളിപ്പാര..! പടിക്കലിന്റെ സെഞ്ച്വറി മികവിൽ ബംഗളൂരുവിന് വീണ്ടും ഐപിഎല്ലിൽ ഒന്നാം സ്ഥാനം; രാജസ്ഥാന് പത്തു വിക്കറ്റ് തോൽവി

Spread the love

തേർഡ് ഐ ബ്യൂറോ

ചെന്നൈ: ഐ.പിഎല്ലിൽ വീണ്ടും ഒന്നാം സ്ഥാനം പിടിച്ചെടുത്ത് ബംഗളൂരു. ഒരു ദിവസം മാത്രം ടേബിളിൽ ഒന്നാം സ്ഥാനത്ത് ഇരിക്കാൻ സാധിച്ച ചെന്നൈ ടീമിനെ താഴെയിറക്കിയാണ് ബംഗളൂരു ഒന്നാമത് എത്തിയത്. മലയാളിയുടെ സെഞ്ച്വറിയുടെ കരുത്തിൽ മലയാളിയുടെ തന്നെ ടീമായ രാജസ്ഥാൻ റോയൽസിനെ തവിടുപൊടിയാക്കിയാണ് ഇത്തവണ രാജസ്ഥാന്റെ ഉജ്വല വിജയം.

ടോസ് നഷ്ടമായ രാജസ്ഥാൻ റോയൽസിനെ ബംഗളൂരു ബാറ്റിംങിന് അയക്കുകയായിരുന്നു. ക്യാപ്റ്റൻ ആഗ്രഹിച്ച തുടക്കം തന്നെയാണ് ബംഗളൂരു ബൗളർമാർ നൽകിയത്. സ്‌കോർ 18 ൽ എത്തിയപ്പോഴേയ്ക്കും ഓപ്പണർമാർ അടക്കം മൂന്നു രാജസ്ഥാൻ ബാറ്റ്‌സ്മാൻമാർ തിരികെയെത്തി. മൂന്നു പേർക്കും രണ്ടക്കം പോലും കടക്കാൻ സാധിച്ചിരുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

മില്ലറെയും, ബട്‌ളറെയും സിറാജ് വീഴ്ത്തിയപ്പോൾ വോറയെ ജാമിസണ്ണാണ് പുറത്താക്കിയത്.

പിന്നാലെ, സഞ്ജുവും ശിവംദുബയും ചേർന്നു സ്‌കോർ ബോർഡ് മുന്നോട്ടു കൊണ്ടു പോകുന്നതിനിടെ വാഷിംങ്ടൺ സുന്ദർ, കോഹ്ലി ആഗ്രഹിച്ച നിർണ്ണായക ഇടപെടൽ നടത്തി. 18 പന്തിൽ ഒരു സിക്‌സും രണ്ടു ഫോറും സഹിതം 21 റണ്ണെടുത്ത് ട്രാക്കിലാകാൻ തുടങ്ങിയ ക്യാപ്റ്റൻ സഞ്ജു സാംസണിനെ മാക്‌സ് വെല്ലിന്റെ കയ്യിലെത്തിച്ചു സുന്ദർ. പിന്നീട്, എളുപ്പം കളി പിടിക്കാമെന്ന ബംഗളൂരുവിന്റെ ധാരണ തെറ്റിച്ച് 32 പന്തിൽ 46 റണ്ണുമായി ശിവംദുബെയും, 16 പന്തിൽ 25 റണ്ണുമായി റിയാൻ പരാഗും, 23 പന്തിൽ 40 റണ്ണുമായി തിവാട്ടിയയും കത്തിക്കയറി. ഇതോടെ 177 ഒൻപത് എന്ന സ്‌കോറിൽ രാജസ്ഥാൻ ബാറ്റിംങ് അവസാനിപ്പിച്ചു.

മൂന്നു വിക്കറ്റ് എടുത്ത സിറാജും, മൂന്നു വിക്കറ്റ് വീഴ്ത്തിയ ഹർഷത് പട്ടേലുമാണ് രാജസ്ഥാനെ തകർത്തത്. മറുപടി ബാറ്റിംങിന് ഇറങ്ങിയ ബംഗളൂരിവിന് അതിവേഗം കളി തീർത്ത് പോയിന്റ് ടേബിളിൽ ഒന്നാമത് എത്താനുള്ള ആവേശമായിരുന്നു. വെടിക്കെട്ട് ബാറ്റിംങുമായി 52 പന്തിൽ 101 റണ്ണെടുത്ത് ദേവ്ദത്ത് പടിക്കലും 42 പന്തിൽ 72 റണ്ണെടുത്ത് ക്യാപ്റ്റൻ കോഹ്ലിയും പുറത്താകാതെ നിന്നതോടെ 16.3 ഓവറിൽ ഒരു വിക്കറ്റ് പോലും പോകാതെ ബംഗളൂരു ടീം സ്‌കോർ മറികടന്നു. ഇതോടെ പോയിന്റെ ടേബിളിന് എട്ടു പോയിന്റുമായി ഒന്നാം സ്ഥാനത്ത് എത്തുകയും ചെയ്തു.

ഐ.പി.എല്ലിൽ ഇതുവരെ ഒരു കളിയും തോൽക്കാത്ത ടീമും രാജസ്ഥാൻ മാത്രമാണ്.