ഐ.പി.എല്ലിലെ ആദ്യ സെഞ്ച്വറി മലയാളി ക്യാപ്റ്റന്..! സഞ്ചുവിന് തകർപ്പൻ സെഞ്ച്വറി; സഞ്ചുവിന്റെ സെഞ്ച്വറിയിലും രാജസ്ഥാന് തോൽവി

ഐ.പി.എല്ലിലെ ആദ്യ സെഞ്ച്വറി മലയാളി ക്യാപ്റ്റന്..! സഞ്ചുവിന് തകർപ്പൻ സെഞ്ച്വറി; സഞ്ചുവിന്റെ സെഞ്ച്വറിയിലും രാജസ്ഥാന് തോൽവി

തേർഡ് ഐ സ്‌പോട്‌സ്

മുംബൈ: ഐപിഎല്ലിന്റെ പതിനാലാം എഡിഷനിലെ ആദ്യ സെഞ്ച്വറിയും രാജസ്ഥാൻ റോയൽസ് ക്യാപ്റ്റന്റെ ഏറ്റവും ഉയർന്ന സ്‌കോറും നേടിയിട്ടും പഞ്ചാബിനു മുന്നിൽ മുട്ടു കുത്തി രാജസ്ഥാൻ. അവസാന ഓവറിന്റെ അവസാന പന്തിൽ അഞ്ചു റൺ വിജയിക്കാൻ വേണ്ടപ്പോൾ ബൗണ്ടറിയിലേയ്ക്ക് ഉയർത്തിയടിച്ച പന്ത് ഫീൽഡറുടെ കൈകളിൽ വിശ്രമിച്ചതോടെയാണ് സഞ്ജുവിനും ടീമിനും വൻ പരാജയം നേരിടേണ്ടി വന്നത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ പഞ്ചാബ് നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 221 റൺസെടുത്തു. രാജസ്ഥാന ലക്ഷ്യം 222 റൺസായിരുന്നു. എന്നാൽ, നാലു റണ്ണകലെ സഞ്ജു ബാറ്റ് മടക്കിയതോടെ കളിയും തോറ്റു.
ക്യാപ്ടനായുള്ള ആദ്യ മത്സരത്തിൽ തന്നെ സഞ്ജുവിന് ടോസ് ലഭിച്ചു.. തുടർന്ന് പഞ്ചാബിനെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു, ക്യാപ്ടൻ കെഎൽ രാഹുലിന്റെ തകർപ്പൻ ബാറ്റിംഗാണ് പഞ്ചാബിന് മികച്ച സ്‌കോർ സമ്മാനിച്ചത്. രാഹുൽ 50 പന്തുകൾ നേരിട്ട് 91 റൺസെടുത്തു. ചേതൻ സക്കരിയയുടെ പന്തിൽ രാഹുൽ തെവാഡിയ ഉജ്ജ്വല ക്യാച്ചെടുത്താണ് രാഹുലിനെ മടക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

28 പന്തിൽ 64 റൺസെടുത്ത് ദീപക് ഹൂഡയും 28 പന്തിൽ 40 റൺസുമായി ക്രിസ് ഗെയ്‌ലും രാഹുലിന് മികച്ച പിന്തുണ നൽകി. . വെറും 20 പന്തിലാണ് ഹൂഡ അർധ സെഞ്ച്വറി അടിച്ചെടുത്തത്.നിക്കോളാസ് പൂരൻ ഗോൾഡൻ ഡക്കായി മടങ്ങിയപ്പോൾ ഓപ്പണർ മായങ്ക് അഗർവാൾ 14 റൺസുമായി കൂടാരം കയറി.

അവസാന ഓവറിൽ അഞ്ച് റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്ത ചേതൻ സക്കരിയ മത്സരത്തിൽ ആകെ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി രാജസ്ഥാൻ നിരയിൽ തിളങ്ങി. ക്രിസ് മോറിസ് രണ്ടും റിയാൻ പരഗ് ഒരു വിക്കറ്റും സ്വന്തമാക്കി. അവസാന ഓവറിലെ ചേതന്റെ മിന്നും പ്രകടനമാണ് പഞ്ചാബ് സ്‌കോർ 250 നടുത്ത് എത്തിക്കാതിരുന്നത്. അവസാന ഓവറിന്റെ ആദ്യ പന്തിൽ ഫോർ വഴങ്ങിയെങ്കിലും ചേതൻ പിന്നീട് കൂടുതൽ റൺ വഴങ്ങാതെ പിടിച്ചു നിൽക്കുകയായിരുന്നു.

മറുപടി ബാറ്റിംങ്ങിനിറങ്ങിയ രാജസ്ഥാന് ആദ്യം തന്നെ ഓപ്പണർമാരായ മന്നൻ വോറയെയും ബെൻ സ്‌റ്റോക്ക്‌സിനെയും നഷ്ടമായി. പിന്നീട്, 63 പന്തിൽ 119 റണ്ണെടുത്ത സഞ്ജു നടത്തിയ ഒറ്റയാൾ പോരാട്ടമാണ് ടീമിനെ വിജയ തീരം വരെയെത്തിയച്ചത്. ജോസ് ബട്ട്‌ലറും റിയാൻ പരാഗും 25 റൺ വീതവും, ശിവം ദുബെ 23 റണ്ണും എടുത്തു. നാലു പന്തിൽ രണ്ടു റണ്ണെടുത്ത് ക്രിസ് മോറിസ് പുറത്താകാതെ നിന്നു. അവസാന ഓവറിന്റെ അവസാന പന്തിൽ സഞ്ജു പുറത്തായതോടെ ഏഴിന് 217ൽ രാജസ്ഥാൻ കളി അവസാനിപ്പിച്ചു.