ടി20 ലോകകപ്പ്: സഞ്ജു കാത്തിരിക്കണം; വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് പ്രഥമ പരിഗണന സഞ്ജുവിന് ലഭിക്കില്ലെന്ന് റിപ്പോര്‍ട്ട്; കെഎല്‍ രാഹുലും പന്തും ഉറപ്പിച്ചു

മുബൈ: ടി20 ലോകകപ്പിലേക്ക് ടീമിലേക്ക് മത്സരത്തില്‍ സഞ്ജു സാംസണ്‍ വീണ്ടും നിരാശപ്പെടാന്‍ സാധ്യത. വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് പ്രഥമ പരിഗണന സഞ്ജുവിന് ലഭിക്കില്ലെന്ന് റിപ്പോര്‍ട്ട്. റിഷഭ് പന്ത് തന്നെയായിരിക്കും ടി20 ലോകകപ്പില്‍ ഇന്ത്യയുടെ പ്രധാന വിക്കറ്റ്കീപ്പര്‍ ബാറ്റ്‌സ്മാന്‍. ഫിനിഷറുടെ റോളും അദ്ദേഹത്തിനുണ്ടാവും. ഐപിഎല്ലില്‍ പന്തിന്റെ പ്രകടനമാണ് ഇതിന് കാരണമായത്. കഴിഞ്ഞ ദിവസം അവസാന ഓവറില്‍ പന്ത് നടത്തിയ വെടിക്കെട്ട് കൂടിയായപ്പോള്‍ സെലക്ഷന്‍ കമ്മിറ്റിക്ക് മറ്റ് ഓപ്ഷനേ ഇല്ലെന്ന അവസ്ഥയിലാണ്. പതിനഞ്ചംഗ സ്‌ക്വാഡില്‍ ഇടംപിടിക്കാനുള്ള സഞ്ജുവിന്റെ പരിശ്രമങ്ങള്‍ ഇത്തവണയും വിജയിക്കില്ലെന്നാണ് സൂചന. നിലവില്‍ ഏറ്റവും മികച്ച […]

ബെംഗളൂരുവില്‍ കിട്ടിയതിന് ഹൈദരാബാദില്‍ കൊടുത്ത് ആര്‍‌.സി.ബി; 35 റണ്‍സിന് ആർ.സി.ബി ത്രസിപ്പിക്കുന്ന രണ്ടാം വിജയം

ഹൈദരാബാദ്: ബെംഗളൂരുവില്‍ കിട്ടിയതിന് കണക്കുതീർത്ത് ഹൈദരാബാദില്‍ മറുപടി നല്‍കി ആർ.സി.ബി. ടുർണമെന്റിലെ മുന്നോട്ടുള്ള യാത്രയ്‌ക്ക് വിജയം അനിവാര്യമായിരുന്ന മത്സരത്തില്‍ സണ്‍റൈസേഴ്സിനെ റണ്‍സിന് തകർ‌ത്താണ് ആർ.സി.ബി പകവീട്ടിയത്. ബാറ്റർമാർക്കൊപ്പം ബൗളർമാരും അവസരത്തിനൊത്ത് ഉയർന്നതോടെ ഹൈദരാബാദ് ഉപ്പല്‍ സ്റ്റേഡിയത്തില്‍ കണ്ടത് ആർ.സി.ബിയുടെ ഓള്‍ റൗണ്ട് പ്രകടനമായിരുന്നു. 35 റണ്‍സിനാണ് ആർ.സി.ബി രണ്ടാം വിജയം സ്വന്തമാക്കിയത്. നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെടുക്കാനെ ഹൈദരാബാദിന് കഴിഞ്ഞുള്ളു. 207 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഹൈദരാബാദിനെ ആദ്യ ഓവറില്‍ തന്നെ ഞെട്ടിച്ചാണ് ബെംഗളൂരു നിലപാട് വ്യക്തമാക്കിയത്. വമ്ബനടിക്കാരൻ ട്രാവിസ് […]

ഏറ്റവും മികച്ച റണ്‍ റേറ്റ് പാര്‍ട്ണര്‍ഷിപ്പ് ; ഐപിഎല്ലില്‍ പുതിയ റെക്കോര്‍ഡുമായി ഋഷഭ് പന്തും ട്രിസ്റ്റന്‍ സ്റ്റബ്‌സും ; 18 പന്തില്‍ 22.33 റണ്‍ റേറ്റ്

സ്വന്തം ലേഖകൻ ന്യൂഡല്‍ഹി: ഐപിഎല്ലില്‍ പുതിയ റെക്കോര്‍ഡ് സ്ഥാപിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ ഋഷഭ് പന്തും സഹ താരം ട്രിസ്റ്റന്‍ സ്റ്റബ്‌സും. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ പോരാട്ടത്തിലാണ് പുതിയ ഐപിഎല്‍ റെക്കോര്‍ഡ്. ഏറ്റവും മികച്ച റണ്‍ റേറ്റില്‍ പാര്‍ട്ണര്‍ഷിപ്പ് പടുത്തുയര്‍ത്തിയതിന്റെ റെക്കോര്‍ഡാണ് ഇരുവരും ചേര്‍ന്നു സ്വന്തമാക്കിയത്. 18 പന്തില്‍ 22.33 റണ്‍ റേറ്റാണ് പന്ത്- സ്റ്റബ്‌സ് സഖ്യത്തിനു. ഈ ഐപിഎല്ലില്‍ തന്നെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരങ്ങളായ ഹെയ്ന്റിച് ക്ലാസന്‍- ഷഹബാസ് അഹമദ് സഖ്യം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ 16 പന്തില്‍ 58 റണ്‍സെടുത്തിരുന്നു. അന്ന് 21.75 […]

പൊരുതി വീണ് ജിടി; ഹീറോയായി മുകേഷ്; ഡല്‍ഹിക്ക് ത്രില്ലിങ് ജയം; ഗുജറാത്ത് ടൈറ്റന്‍സിനെ നാല് റണ്‍സിന് തോല്‍പ്പിച്ച്‌ ഡല്‍ഹി

ഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ 4 റണ്‍സിന് തോല്‍പ്പിച്ച്‌ ഡല്‍ഹി. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 4 വിക്കറ്റിന് 224 റണ്‍സടിച്ചപ്പോള്‍ മറുപടിക്കിറങ്ങിയ ഗുജറാത്തിന് 8 വിക്കറ്റിന് 220 റണ്‍സാണ് നേടാനായത്. റിഷഭ് പന്ത് (88*) അക്ഷര്‍ പട്ടേല്‍ (66) എന്നിവരുടെ അര്‍ധ സെഞ്ച്വറികളും അവസാന ഓവറിലെ മുകേഷ് കുമാറിന്റെ തകര്‍പ്പന്‍ ബൗളിങ്ങുമാണ് ഡല്‍ഹിക്ക് വിജയമൊരുക്കിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഡല്‍ഹിയുടെ തുടക്കം പ്രതീക്ഷിച്ച പോലെയായില്ല. പൃഥ്വി ഷായും ജേക്ക് ഫ്രാസര്‍ മഗ്യൂര്‍ക്കും ചേര്‍ന്ന് ഒന്നാം […]

സൂപ്പര്‍ ലക്‌നൗ; ചെന്നൈയെ ചെപ്പോക്കില്‍ മലര്‍ത്തിയടിച്ചു; മാര്‍കസ് സ്റ്റോയിനിസിന്റെ തകര്‍പ്പൻ ബാറ്റിംഗ് വെടിക്കെട്ട്; ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ ലക്നൗ സൂപ്പർ ജയന്റ്സിന് തകർപ്പൻ ജയം

ഡൽഹി: ഐപിഎല്ലില്‍ മാർകസ് സ്റ്റോയിനിസിന്റെ വെടിക്കെട്ട് പ്രകടനത്തില്‍ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ ലക്നൗ സൂപ്പർ ജയന്റ്സിന് തകർപ്പൻ ജയം. ചെന്നൈ ഉയർത്തിയ 211 റണ്‍സ് വിജയലക്ഷ്യം 19.3 ഓവറില്‍ ലക്നൗ മറികടന്നു. 6 വിക്കറ്റിനാണ് ജയം. സ്‌കോർ: ചെന്നൈ സൂപ്പർ കിംഗ്സ് 210/3 , ലക്നൗ സൂപ്പർ ജയന്റ്സ് 213/ 4 ലക്നൗവിനായി മാർകസ് സ്റ്റോയിനിസ് തകർപ്പൻ സെഞ്ച്വറി (63 ബോളില്‍ 124) നേടിയതാണ് ലക്നൗവിന് ഗുണമായത്. 6 സിക്സറും 13 ബൗണ്ടറിയും അടങ്ങുന്നതായിരുന്നു താരത്തിന്റെ പ്രകടനം. പവർപ്ലേയിലും മദ്ധ്യനിരയിലും റണ്‍സ് കണ്ടെത്താൻ വിഷമിച്ചെങ്കിലും […]

മുംബൈക്കുമേല്‍ റോയല്‍ ജയവുമായി സഞ്ജുവിന്റെ രാജസ്ഥാന്‍ ; യശസ്വിക്ക് സെഞ്ചുറി; 9 വിക്കറ്റ് ജയം; പ്ലേ ഓഫിന് അരികെ

സ്വന്തം ലേഖകൻ ജയ്പൂര്‍: ഐപിഎല്ലില്‍ മുംബൈ ഇന്ത്യൻസിനെ ഒമ്പത് വിക്കറ്റിന് തകര്‍ത്ത് പ്ലേ ഓഫിന് അരികിലെത്തി രാജസ്ഥാന്‍ റോയല്‍സ്. ആദ്യം ബാറ്റ് ചെയ്ത് മുംബൈ ഉയര്‍ത്തിയ 180 റണ്‍സ് വിജയലക്ഷ്യം 18.4 ഓവറില്‍ ജോസ് ബട്‌ലറുടെ മാത്രം വിക്കറ്റ് നഷ്ടത്തില്‍ രാജസ്ഥാന്‍ മറികടന്നു. ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ 59 പന്തില്‍ സെഞ്ചുറിയുമായി ഫോമിലേക്ക് മടങ്ങിയെത്തിയപ്പോള്‍ നായകൻ സഞ്ജു സാംസണ്‍ 38 റണ്‍സുമായി പുറത്താകാതെ നിന്നു. 35 റണ്‍സെടുത്ത ജോസ് ബട്‌ലറുടെ വിക്കറ്റ് മാത്രമാണ് രാജസ്ഥാന് നഷ്ടമായത്. ജയത്തോടെ എട്ട് കളികളില്‍ 14 പോയന്‍റുമായി രാജസ്ഥാന്‍ […]

രാഹുല്‍ തെവാട്ടിയ റിട്ടേണ്‍സ്; പഞ്ചാബ് കിംഗ്സിനെ തളച്ച്‌ ഗുജറാത്ത് ടൈറ്റന്‍സ്; മൂന്ന് വിക്കറ്റിന് ജയം

ചണ്ഡീഗഢ്: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് മൂന്ന് വിക്കറ്റ് ജയം. 143 റണ്‍സ് വിജയലക്ഷ്യം അഞ്ച് പന്തുകള്‍ ബാക്കിനില്‍ക്കേ ഏഴ് വിക്കറ്റ് നഷ്ടപ്പെടുത്തി രാഹുല്‍ തെവാട്ടിയ ഫിനിഷിംഗിലാണ് ടൈറ്റന്‍സ് നേടിയത്. തെവാട്ടിയ 18 പന്തില്‍ 36* റണ്‍സുമായി പുറത്താവാതെ നിന്നു. സ്കോർ: പഞ്ചാബ്- 142 (20), ഗുജറാത്ത്- 146/7 (19.1). ചണ്ഡീഗഢില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത പഞ്ചാബ് കിംഗ്‌സ്, ഗുജറാത്ത് സ്‌പിന്നര്‍മാരുടെ മുന്നില്‍ നിശ്ചിത 20 ഓവറില്‍ 142 റണ്‍സില്‍ ഓള്‍ഔട്ടാവുകയായിരുന്നു. ടൈറ്റന്‍സിനായി സ്‌പിന്നര്‍ സായ് കിഷോര്‍ 33 റണ്‍സിന് നാല് […]

തപ്പിതടഞ്ഞ് റിഷഭ് പന്ത്…! തട്ടകത്തില്‍ നാണംകെട്ട് ഡല്‍ഹി; ഡല്‍ഹി ക്യാപിറ്റല്‍സിനെ തോല്‍പ്പിച്ച്‌ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്; ഹൈദരാബാദിന് അഞ്ചാം വിജയം

ഡൽഹി: ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സിന് അഞ്ചാം തോല്‍വി. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ 67 റണ്‍സിനാണ് ഡല്‍ഹി പരാജയപ്പെട്ടത്. ഡൽഹി, അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഹൈദരാബാദ് ട്രാവിസ് ഹെഡിന്റെ (32 പന്തില്‍ 89) കരുത്തില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 266 റണ്‍സാണ് അടിച്ചെടുത്തിരുന്നത്. ഹെഡിന് പുറമെ ഷഹ്ബാസ് അഹ്മ്മദ് (29 പന്തില്‍ 59), അഭിഷേക് ശര്‍മ (12 പന്തില്‍ 46) നിര്‍ണായ പ്രകടനം പുറത്തെടുത്തു. ഡല്‍ഹിക്ക് വേണ്ടി കുല്‍ദീപ് യാദവ് നാല് വിക്കറ്റെടുത്തു. മറുപടി ബാറ്റിംഗില്‍ ഡല്‍ഹിക്ക് 19.1 ഓവറില്‍ 199 […]

രാഹുല്‍ ഷോ; തലകുത്തി വീണ് സിഎസ്‌കെ; ചെന്നൈ സൂപ്പര്‍ കിങ്‌സിനെ എട്ട് വിക്കറ്റിന് മുട്ടുകുത്തിച്ച്‌ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്സ്

ലഖ്‌നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ 34ാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ 8 വിക്കറ്റിന് മുട്ടുകുത്തിച്ച്‌ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ്. ആദ്യം ബാറ്റ് ചെയ്ത സിഎസ്‌കെ 6 വിക്കറ്റിന് 176 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ലഖ്‌നൗ 6 പന്തും 8 വിക്കറ്റും ബാക്കി നിര്‍ത്തി വിജയം നേടുകയായിരുന്നു. കെ എല്‍ രാഹുല്‍ (82), ക്വിന്റന്‍ ഡീകോക്ക് (54) എന്നിവരുടെ അര്‍ധ സെഞ്ച്വറി പ്രകടനങ്ങളാണ് ലഖ്‌നൗവിന് അനായാസ ജയം സമ്മാനിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ സിഎസ്‌കെയ്ക്ക് തുടക്കം പിഴച്ചു. സ്‌കോര്‍ബോര്‍ഡില്‍ 4 […]

പൊരുതി വീണ് പഞ്ചാബ്; ഹീറോയായി ബുംറ; ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന് ജയം; ത്രില്ലറില്‍ പഞ്ചാബിനെ മറികടന്നത് ഒൻപത് റണ്‍സിന്

മൊഹാലി: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന് ജയം. ത്രില്ലറില്‍ ഒൻപത് റണ്‍സിന്റെ ജയമാണ് മുംബൈ സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ മുംബൈ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സാണ് അടിച്ചെടുത്തത്. 53 പന്തില്‍ 78 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവാണ് ടീമിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ പഞ്ചാബ് 19.1 ഓവറില്‍ 183ന് എല്ലാവരും പുറത്തായി. മൂന്ന് വിക്കറ്റ് വീതം നേടിയ ജസ്പ്രിത് ബുമ്ര, ജെറാള്‍ഡ് കോട്‌സ്വീ എന്നിവരാണ് പഞ്ചാബിനെ ഒതുക്കിയത്. ജയിച്ചെങ്കിലും മുംബൈ ഒൻപതാം സ്ഥാനത്താണ്. ആറ് മത്സരങ്ങളില്‍ […]