ടി20 ലോകകപ്പ്: സഞ്ജു കാത്തിരിക്കണം; വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് പ്രഥമ പരിഗണന സഞ്ജുവിന് ലഭിക്കില്ലെന്ന് റിപ്പോര്‍ട്ട്; കെഎല്‍ രാഹുലും പന്തും ഉറപ്പിച്ചു
മുബൈ: ടി20 ലോകകപ്പിലേക്ക് ടീമിലേക്ക് മത്സരത്തില്‍ സഞ്ജു സാംസണ്‍ വീണ്ടും നിരാശപ്പെടാന്‍ സാധ്യത.
വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് പ്രഥമ പരിഗണന സഞ്ജുവിന് ലഭിക്കില്ലെന്ന് റിപ്പോര്‍ട്ട്.
റിഷഭ് പന്ത് തന്നെയായിരിക്കും ടി20 ലോകകപ്പില്‍ ഇന്ത്യയുടെ പ്രധാന വിക്കറ്റ്കീപ്പര്‍ ബാറ്റ്‌സ്മാന്‍. ഫിനിഷറുടെ റോളും അദ്ദേഹത്തിനുണ്ടാവും.
ഐപിഎല്ലില്‍ പന്തിന്റെ പ്രകടനമാണ് ഇതിന് കാരണമായത്. കഴിഞ്ഞ ദിവസം അവസാന ഓവറില്‍ പന്ത് നടത്തിയ വെടിക്കെട്ട് കൂടിയായപ്പോള്‍ സെലക്ഷന്‍ കമ്മിറ്റിക്ക് മറ്റ് ഓപ്ഷനേ ഇല്ലെന്ന അവസ്ഥയിലാണ്. പതിനഞ്ചംഗ സ്‌ക്വാഡില്‍ ഇടംപിടിക്കാനുള്ള സഞ്ജുവിന്റെ പരിശ്രമങ്ങള്‍ ഇത്തവണയും വിജയിക്കില്ലെന്നാണ് സൂചന.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നിലവില്‍ ഏറ്റവും മികച്ച ഫോമിലാണ് സഞ്ജു കളിക്കുന്നത്. ടോപ് ടെന്‍ റണ്‍വേട്ടക്കാരിലും സഞ്ജുവുണ്ട്. എന്നാല്‍ പന്തിന്റെ ഫോമാണ് സഞ്ജുവിന്റെ വഴി അടയ്ക്കുന്നത്. റിഷഭ് പന്ത് ടി20 ലോകകപ്പ് കളിക്കില്ലെന്നാണ് കരുതിയത്.
എന്നാല്‍ അപ്രതീക്ഷിതമായി എല്ലാം മാറി മറിയുകയായിരുന്നു. പ്രതീക്ഷിച്ചതിലും അപ്പുറമുള്ള പ്രകടനമാണ് പന്ത് നടത്തുന്നത്.