ബെംഗളൂരുവില്‍ കിട്ടിയതിന് ഹൈദരാബാദില്‍ കൊടുത്ത് ആര്‍‌.സി.ബി; 35 റണ്‍സിന്  ആർ.സി.ബി ത്രസിപ്പിക്കുന്ന രണ്ടാം വിജയം

ബെംഗളൂരുവില്‍ കിട്ടിയതിന് ഹൈദരാബാദില്‍ കൊടുത്ത് ആര്‍‌.സി.ബി; 35 റണ്‍സിന് ആർ.സി.ബി ത്രസിപ്പിക്കുന്ന രണ്ടാം വിജയം

ഹൈദരാബാദ്: ബെംഗളൂരുവില്‍ കിട്ടിയതിന് കണക്കുതീർത്ത് ഹൈദരാബാദില്‍ മറുപടി നല്‍കി ആർ.സി.ബി.

ടുർണമെന്റിലെ മുന്നോട്ടുള്ള യാത്രയ്‌ക്ക് വിജയം അനിവാര്യമായിരുന്ന മത്സരത്തില്‍ സണ്‍റൈസേഴ്സിനെ റണ്‍സിന് തകർ‌ത്താണ് ആർ.സി.ബി പകവീട്ടിയത്. ബാറ്റർമാർക്കൊപ്പം ബൗളർമാരും അവസരത്തിനൊത്ത് ഉയർന്നതോടെ ഹൈദരാബാദ് ഉപ്പല്‍ സ്റ്റേഡിയത്തില്‍ കണ്ടത് ആർ.സി.ബിയുടെ ഓള്‍ റൗണ്ട് പ്രകടനമായിരുന്നു.

35 റണ്‍സിനാണ് ആർ.സി.ബി രണ്ടാം വിജയം സ്വന്തമാക്കിയത്. നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെടുക്കാനെ ഹൈദരാബാദിന് കഴിഞ്ഞുള്ളു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

207 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഹൈദരാബാദിനെ ആദ്യ ഓവറില്‍ തന്നെ ഞെട്ടിച്ചാണ് ബെംഗളൂരു നിലപാട് വ്യക്തമാക്കിയത്. വമ്ബനടിക്കാരൻ ട്രാവിസ് ഹെ‍ഡിനെ ഒരു റണ്ണിന് വീഴ്‌ത്തി വില്‍ ജാക്സ് ആർ.സി.ബിക്ക് ആശിച്ച തുടക്കം നല്‍കി.

അഭിഷേക് ശർമ്മ (13 പന്തില്‍ 31) തകർത്തടിച്ചെങ്കിലും മറുഭാഗത്ത് വിക്കറ്റ് വീണു കൊണ്ടിരുന്നു. എയ്ഡൻ മാർക്രം(7),നിതീഷ് റെഡ്ഡി(13),‌ഹെൻ്റിച്ച്‌ ക്ലാസൻ(7) എന്നിവർ നിമിഷങ്ങള്‍ക്കുള്ളില്‍ കൂടാരം കയറി.