പൊരുതി വീണ് ജിടി; ഹീറോയായി മുകേഷ്; ഡല്‍ഹിക്ക് ത്രില്ലിങ് ജയം; ഗുജറാത്ത് ടൈറ്റന്‍സിനെ നാല് റണ്‍സിന് തോല്‍പ്പിച്ച്‌ ഡല്‍ഹി

പൊരുതി വീണ് ജിടി; ഹീറോയായി മുകേഷ്; ഡല്‍ഹിക്ക് ത്രില്ലിങ് ജയം; ഗുജറാത്ത് ടൈറ്റന്‍സിനെ നാല് റണ്‍സിന് തോല്‍പ്പിച്ച്‌ ഡല്‍ഹി

ഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ 4 റണ്‍സിന് തോല്‍പ്പിച്ച്‌ ഡല്‍ഹി.

ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 4 വിക്കറ്റിന് 224 റണ്‍സടിച്ചപ്പോള്‍ മറുപടിക്കിറങ്ങിയ ഗുജറാത്തിന് 8 വിക്കറ്റിന് 220 റണ്‍സാണ് നേടാനായത്. റിഷഭ് പന്ത് (88*) അക്ഷര്‍ പട്ടേല്‍ (66) എന്നിവരുടെ അര്‍ധ സെഞ്ച്വറികളും അവസാന ഓവറിലെ മുകേഷ് കുമാറിന്റെ തകര്‍പ്പന്‍ ബൗളിങ്ങുമാണ് ഡല്‍ഹിക്ക് വിജയമൊരുക്കിയത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഡല്‍ഹിയുടെ തുടക്കം പ്രതീക്ഷിച്ച പോലെയായില്ല. പൃഥ്വി ഷായും ജേക്ക് ഫ്രാസര്‍ മഗ്യൂര്‍ക്കും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 35 റണ്‍സിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ ജേക്കിനെ പുറത്താക്കി സന്ദീപ് വാര്യരാണ് കൂട്ടുകെട്ട് പൊളിച്ചത്. 14 പന്തില്‍ 2 വീതം സിക്‌സും ഫോറും ഉള്‍പ്പെടെ 23 റണ്‍സെടുത്ത ജേക്ക് സിക്‌സറിന് ശ്രമിച്ച നൂര്‍ അഹമ്മദിന് ക്യാച്ച്‌ നല്‍കിയാണ് പുറത്തായത്. അധികം വൈകാതെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ പൃഥ്വി ഷായും പുറത്തായി.

7 പന്തില്‍ 2 ഫോറടക്കം 11 റണ്‍സെടുത്ത പൃഥ്വിയേയും സന്ദീപ് പുറത്താക്കി. നൂര്‍ അഹമ്മദിന്റെ വിവാദ ക്യാച്ചിലാണ് പൃഥ്വി മടക്കിയത്. മൂന്നാം നമ്ബറില്‍ സര്‍പ്രൈസ് നീക്കമാണ് ഡല്‍ഹി നടത്തിയത്.

അക്ഷര്‍ പട്ടേലാണ് സര്‍പ്രൈസായി ബാറ്റ് ചെയ്യാനെത്തിയത്. തുടക്കത്തിലേ മെല്ലപ്പോക്ക് ബാറ്റിങ് നടത്തിയ അക്ഷര്‍ പതിയെ താളം കണ്ടെത്തി. എന്നാല്‍ ഷായ് ഹോപ്പിനേയും (5) സന്ദീപ് പുറത്താക്കിയതോടെ പവര്‍പ്ലേയില്‍ ഡല്‍ഹിക്ക് മൂന്ന് വിക്കറ്റ് നഷ്ടമായി.