രാഹുല്‍ ഷോ; തലകുത്തി വീണ് സിഎസ്‌കെ; ചെന്നൈ സൂപ്പര്‍ കിങ്‌സിനെ എട്ട് വിക്കറ്റിന് മുട്ടുകുത്തിച്ച്‌ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്സ്

രാഹുല്‍ ഷോ; തലകുത്തി വീണ് സിഎസ്‌കെ; ചെന്നൈ സൂപ്പര്‍ കിങ്‌സിനെ എട്ട് വിക്കറ്റിന് മുട്ടുകുത്തിച്ച്‌ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്സ്

ലഖ്‌നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ 34ാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ 8 വിക്കറ്റിന് മുട്ടുകുത്തിച്ച്‌ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ്.

ആദ്യം ബാറ്റ് ചെയ്ത സിഎസ്‌കെ 6 വിക്കറ്റിന് 176 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ലഖ്‌നൗ 6 പന്തും 8 വിക്കറ്റും ബാക്കി നിര്‍ത്തി വിജയം നേടുകയായിരുന്നു. കെ എല്‍ രാഹുല്‍ (82), ക്വിന്റന്‍ ഡീകോക്ക് (54) എന്നിവരുടെ അര്‍ധ സെഞ്ച്വറി പ്രകടനങ്ങളാണ് ലഖ്‌നൗവിന് അനായാസ ജയം സമ്മാനിച്ചത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ സിഎസ്‌കെയ്ക്ക് തുടക്കം പിഴച്ചു. സ്‌കോര്‍ബോര്‍ഡില്‍ 4 റണ്‍സുള്ളപ്പോള്‍ വെടിക്കെട്ട് ഓപ്പണര്‍ രചിന്‍ രവീന്ദ്രയെ നഷ്ടമായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൊഹ്‌സിന്‍ ഖാന്റെ പന്തില്‍ ക്ലീന്‍ബൗള്‍ഡായ രചിന്‍ ഗോള്‍ഡന്‍ ഡെക്കായാണ് പുറത്തായത്. മൂന്നാം നമ്ബറിലേക്ക് ബാറ്റിങ് പൊസിഷന്‍ മാറ്റിയ നായകന്‍ റുതുരാജ് ഗെയ്ക് വാദിനും തിളങ്ങാനായില്ല. 13 പന്ത് നേരിട്ട് 1 ഫോറുള്‍പ്പെടെ 17 റണ്‍സെടുത്ത റുതുരാജിനെ യഷ് താക്കൂറാണ് പുറത്താക്കിയത്.