കളഞ്ഞു കിട്ടിയ പഴ്‌സിനു പിന്നാലെ പൊലീസിന്റെ പരക്കം പാച്ചിൽ; പന്ത്രണ്ടു മണിക്കൂറിനകം ഉടമയെ കണ്ടെത്തി പഴ്‌സ് തിരികെ നൽകി

സ്വന്തം ലേഖകൻ കോട്ടയം: പൊലീസ് എന്നാൽ, അത് ഇങ്ങനെയാകണമെന്നു വിളിച്ചു പറയുകയാണ് കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ സംഘം. പരാതിക്കാരനില്ല, പരാതിയുമില്ല.. ആരുടേതാണെന്നു പോലും അറിയില്ല.. എന്നിട്ടും, കയ്യിൽക്കിട്ടിയ ഒരു പഴ്‌സിന്റെ പിന്നാലെ മണിക്കൂറുകളോളം നടന്ന പൊലീസ് സംഘം പഴ്‌സ് യഥാർത്ഥ ഉടമയുടെ കയ്യിൽ തിരികെ എത്തിച്ചു. അരലക്ഷം രൂപയും, എടി.എം കാർഡും, ആധാർ കാർഡും, ഡ്രൈവിംഗ് ലൈസൻസും അടങ്ങിയ പഴ്‌സാണ് നഗരമധ്യത്തിൽ പൊലീസിന്റെ കയ്യിൽ കളഞ്ഞു കിട്ടിയത്. അരലക്ഷത്തോളം രൂപയടങ്ങിയ പഴ്‌സ് കെഎസ് ആർടി സ്റ്റാൻഡിൽ നിന്ന് ഡ്യൂട്ടിയിലുള്ള പോലീസ് ഞായറാഴ്ച രാത്രിയിലാണ് […]

അവൾ എവിടെ? ജെസ്‌നയെ കാണാതായിട്ട് അറുപത് ദിവസങ്ങൾ…

ശ്രീകുമാർ എരുമേലി: മുക്കൂട്ടുതറ കുന്നത്തുവീട്ടിൽ ജയിംസിന്റെ മകൾ ജെസ്ന മരിയ (20) യെ കാണാതായിട്ട അറുപത് ദിവസങ്ങൾ പിന്നിട്ടുമ്പോഴും ദൂരൂഹതകൾ ഇനിയും ബാക്കി നിൽക്കുന്നു. സംഭവത്തിൽ പോലീസിനെതിരെ വ്യാപക പ്രതിഷേധം അരങ്ങേറുന്നുണ്ടെങ്കിലും അന്വേഷണം എങ്ങുമെത്താത്ത സ്ഥിതിയിലാണ്. കഴിഞ്ഞ് മാർച്ച് 22 ന് രാവിലെ 9.30 നാണ് മുക്കൂട്ടുതറയിലെ വീട്ടിൽ നിന്നും മുണ്ടക്കയം പുഞ്ചവയലിലെ പിത്യസഹോദരിയുടെ വീട്ടിലേയ്ക്കുള്ള യാത്രക്കിടയിൽ പെൺകുട്ടിയെ കാണാതാകുന്നത്. രണ്ടാം വർഷ ബിരുദ വിദ്യാർഥിനിയുമായ ജെസ്നയെ ബന്ധുക്കൾക്കൊപ്പം നാട്ടുകാരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുയാണ്. പട്ടാപകൽ ഒരു പെൺകുട്ടിയെ കാണാതായിട്ട് പോലീസിന് ഒരു വിവരവും […]

അമ്മ ജോലികഴിഞ്ഞു വരുന്നും കാത്ത് ലിനിയുടെ മക്കൾ

പാർവതി ബിജു   കോഴിക്കോട്ട്: നിപ്പ രോഗികളെ പരിചരിക്കുന്നതിടയിൽ അണുബാധയേറ്റ് മരണപ്പെട്ട തലൂക്ക്‌ ആശുപത്രി നേഴ്‌സ് ലിനിയെ അവസാനമായി കാണാനെത്തിയ സ്വന്തം മാതാപിതാക്കൾക്കും ഭർത്താവിനും കുഞ്ഞുങ്ങൾക്കും മാസ്‌ക് ധരിച്ച് അടുത്തുവരേണ്ടി വന്നു. അതുമാത്രമല്ല പെറ്റമ്മയ്ക്ക അവസാന ചുംബനം നൽകാൻ പോലും കുഞ്ഞുങ്ങൾക്ക് കഴിഞ്ഞില്ല. ആതുര ശുശ്രൂഷ എന്ന തൊഴിലിന്റെ മഹത്വം രോഗികൾക്ക് തണലാവുക എന്നതു തന്നെയാണ്. എന്നാൽ ആ മഹത്വത്തിനു വേണ്ടത്ര പരിഗണന നൽക്കാൻ ഹോസ്പിറ്റൽ മാനേജ്മെന്റുകൾ തയ്യാറാകുന്നില്ല എന്നാൽ ഇങ്ങനെയുള്ള മാനേജ്മെന്റുകൾക്ക് എതിരെ സർക്കാർ മൗനം പലിക്കുകയാണെന്നും അവർക്ക് വേണ്ട നിർദ്ദേശം നൽകാൻ സർക്കാരിനു കഴിയുന്നില്ല […]

നിപ്പ വൈറസ് ബാധ : കേന്ദ്ര മെഡിക്കൽ സംഘം കേരളത്തിലെത്തി

സ്വന്തം ലേഖകൻ കോഴിക്കോട്: നിപ്പ വൈറസ് ബാധ പടരുന്ന കോഴിക്കോടും മലപ്പുറത്തും കേന്ദ്ര മെഡിക്കൽ സംഘം സന്ദർശനം നടത്തി. നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ (എൻസിഡിസി) ഡയറക്ടർ ഡോ. സുജിത് കെ.സിങ്, എപിഡെമിയോളജി ചീഫ് ഡോ.എസ്.കെ.ജയിൻ, ഇഎംആർ ഡയറക്ടർ ഡോ. പി.രവീന്ദ്രൻ, സൂനോസിസ് ഡയറക്ടർ ഡോ. നവീൻ ഗുപ്ത എന്നിവരാണ് കേന്ദ്ര സംഘത്തിലുള്ളത്. ഇതു കൂടാതെ റസ്പിറേറ്ററി ഫിസിഷ്യൻ, ന്യൂറോ ഫിസിഷ്യൻ, അനിമൽ ഹസ്ബൻഡറി വിദഗ്ധർ തുടങ്ങിയവരും സംഘത്തിലുണ്ട്. കേന്ദ്ര സംഘം ആരോഗ്യമന്ത്രിയുമായി കൂടികാഴ്ച നടത്തി. നിപ്പ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം […]

മോഷണക്കുറ്റം ആരോപിച്ച് ദളിത് യുവാവിനെ തല്ലിക്കൊന്നു.

സ്വന്തം ലേഖകൻ അഹമ്മദാബാദ്: ഗുജറാത്തിലെ രാജ്ഘട്ടിൽ ദളിത് യുവാവിനെ കെട്ടിയിട്ട് തല്ലിക്കൊന്നു. ഒപ്പം ഭാര്യയെയും മർദ്ദിച്ചതായി അരോപണം. ദളിത് യുവാവായ മുകേഷ് വനിയയാണ് കൊല്ലപ്പെട്ടത്. പഴയ സാധനങ്ങൾ ശേഖരിക്കുന്ന മുകേഷ് വനിയയും ഭാര്യയും ഞായറാഴച രാവിലെ ഓട്ടോ പാർട്സ് ഫാക്ടറിക്ക് സമീപം കാന്തം ഉപയോഗിച്ച് പഴയ വസ്തുക്കൾ ശേഖരിക്കവെയാണ് മോഷണം എന്നാരോപിച്ച് ഇരുവരെയും ഫാക്ടറി ഉടമയടങ്ങുന്ന സംഘം മർദ്ദിക്കുന്നത്. ഗുജറാത്ത് സമരനായകൻ ജിഗ്‌നേഷ് മേവാനി യുവാവിനെ സംഘം അക്രമിക്കുന്ന ചിത്രം പുറത്തുവിട്ടത് വൈറലായിരുന്നു. ഇതിനെത്തുടർന്ന് പോലീസ് ഓട്ടോ പാർട്സ് ഫാക്ടറി ഉടമയടക്കം അഞ്ചുപേർക്കെതിരെ കേസെടുത്തു. […]

യു. പി യിൽ വ്യാജമദ്യം കഴിച്ച് പത്തുപേർ മരിച്ചു. സർക്കാർ മദ്യശാലയിൽ വ്യാജമദ്യമെന്ന് റിപ്പോർട്ട്.

സ്വന്തം ലേഖകൻ കാൺപുർ: ഉത്തർപ്രദേശിൽ വ്യാജമദ്യം കഴിച്ച് പത്തുപേർ മരിച്ചു. 16 പേരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്. കാൺപൂർ, ദേഹാത് ജില്ലകളിലാണ് ദുരന്തമുണ്ടായത്. സർക്കാരിന്റെ മദ്യശാലയിൽ നിന്ന് വാങ്ങിയ മദ്യം കഴിച്ചാണ് അപകടമുണ്ടായതെന്ന് മരിച്ചവരുടെ ബന്ധുക്കൾ അറിയിച്ചതായി കാൺപൂർ എസ്.പി പ്രദ്യുമൻ സിങ് വ്യക്തമാക്കി. കാൺപുർ ജില്ലയിലെ ഹൂച്ചിൽ ശനിയാഴ്ച നാലുപേർ മരിച്ചിരുന്നു. ഞായറാഴ്ച രാവിലെ ലാലാ ലജ്പത് റായ് ആശുപത്രിയിലും ഒരാൾ മരണപ്പെട്ടു. രാജേന്ദ്ര കുമാർ(48), രത്നേശ് ശുക്ല(51), റിട്ടയേർഡ് സബ് ഇൻസ്പെക്ടർ ജഗ്ജീവൻ റാം(62) ഉമേഷ്(30) ഭോലാ യാദവ്(30) എന്നിവരാണ് […]

നിപ്പാ വൈറസ് ബാധ: മരണം പത്തായി

സ്വന്തം ലേഖകൻ നിപ്പാ വൈറസ് ബാധയെ തുടർന്ന് മരിച്ചവരുടെ എണ്ണം പത്തായി. പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സ് ലിനിയാണ് മരിച്ചത്. ലിനി നിപ്പാ വൈറസ് ബാധിച്ചവരെ പരിചരിച്ചിരുന്നു. പേരാമ്പ്ര ചെമ്പനോട സ്വദേശിയാണ് ലിനി. മൃതദേഹത്തിൽ നിന്നും വൈറസ് ബാധയുണ്ടാകാൻ സാധ്യതയുള്ളതിനാൽ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തില്ല. മൃതദേഹം ഇന്നലെ രാത്രി തന്നെ വൈദ്യുതി ശ്മശാനത്തിൽ സംസ്‌ക്കരിച്ചു. കോഴിക്കോടും മലപ്പുറത്തും പനി ബാധിച്ച് ഇന്നലെ മറ്റു മൂന്നുപേർ കൂടി മരിച്ചിരുന്നു. മുന്നിയൂർ, ചട്ടിപ്പറമ്പ്, തെന്നല സ്വദേശികളാണു മരിച്ചത്. ഇവരുടെ രക്തസാംപിളുകൾ പരിശോധനയ്ക്ക് അയച്ചു. ചികിൽസയിൽ കഴിയുന്ന ഏഴുപേരിൽ […]

റംസാൻ പുണ്യനാളിൽ സൗദിയിൽ ആയിരക്കണക്കിന് തടവുകാർ ജയിൽ മോചിതരായി.

സ്വന്തം ലേഖകൻ റിയാദ്: റംസാനോടനുബന്ധിച്ച് സൗദിയിൽ ആയിരകണക്കിന് തടവുകാർ ജയിൽ മോചിതരായി. സൗദിഭരണാധികാരി സൽമാൻ രാജാവ് പ്രഖ്യാപിച്ച പൊതുമാപ്പിന്റെ ആനുകൂല്യത്തിലാണ് നിരവധി തടവ് പുള്ളികൾ ജയിൽ മോചിതരായത്. തുടർന്നുള്ള ദിവസങ്ങളിൽ വിദേശികൾ ഉൾപ്പെടെ കൂടുതൽപേരെ മോചിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു. രാജ്യത്തെ വിവിധ ജയിലുകളിൽ നിന്ന് 1148 തടവുകാരെ ഇതുവരെ മോചിപ്പിച്ചതായി ജയിൽ വകുപ്പ് വക്താവ് അയ്യൂബ് ബിൻ നാഹിത് അറിയിച്ചു. മക്ക പ്രവിശ്യയിൽ 267 തടവുകാരെയും അസീറിൽ പൊതുമാപ്പിനു അർഹരായ 147 പേരിൽ 42 പേരെയും മോചിപ്പിച്ചു. രാജാവിന്റെ നിർദ്ദേശപ്രകാരം ജയിൽമോചനത്തിന് അർഹരായവരുടെ പട്ടിക […]

റോഡപകടം തടയുന്നതിനായി ഇനി 85 സ്‌ക്വാഡുകൾ.

തിരുവനന്തപുരം: റോഡപകടങ്ങൾ കുറയ്ക്കുന്നതിനായി മോട്ടോർ വാഹന വകുപ്പിന്റെ 85 സ്‌ക്വാഡുകൾ നിരത്തിലിറങ്ങുന്നു. അപകടസാധ്യതയേറിയ മേഖലകളിലായിരിക്കും സ്‌ക്വാഡുകളുടെ സാന്നിധ്യം കൂടുതൽ ഉണ്ടാകുക. നിയമലംഘനങ്ങൾ കയ്യോടെ പിടികൂടുകയും അപകടങ്ങളിൽ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുകയും ചെയ്യുക എന്നതാണ് ഇവരുടെ ചുമതല. ഇതിനായി ഗതാഗതവകുപ്പിൽ 262 പേരുടെ തസ്തിക സൃഷ്ടിക്കാൻ സർക്കാർ അംഗീകാരം നൽകി. രാത്രിയും പകലും സ്‌ക്വാഡിന്റെ സാന്നിധ്യം ഉണ്ടാകും. ശബരിമല പാതയിൽ ഈ പദ്ധതി നടപ്പാക്കുകയും അത് ഫലപ്രദമായതിനെ തുടർന്നാണ് സംസ്ഥാനം മുഴുവനും ഇത് നടപ്പിലാക്കുന്നത്. നിലവിലെ 34 സ്‌ക്വാഡുകൾക്ക് പുറമെ 51 പുതിയ സ്‌ക്വാഡുകളാണ് വരുന്നത്. കാസർകോട്, […]

ആ അമ്മമനം നിറഞ്ഞു: പത്തു വർഷം മുൻപ് കാണാതായ മകനെ കണ്ട് അമ്മയുടെ കണ്ണു നിറഞ്ഞു

സ്വന്തം ലേഖകൻ തിരുവനന്തപുരം: പത്തു വർഷം മുൻപ് കാണാതായ മകനെ തേടി കിലോമീറ്ററുകളോളം സഞ്ചരിച്ച അമ്മയ്ക്ക് ഒടുവിൽ ആശ്വാസ വാക്ക്. കൊയിലാണ്ടി സ്വദേശിനിയായ ജാനകിയമ്മയുടെ കണ്ണീരണിഞ്ഞ കണ്ണുകൾ കണ്ണു നിറഞ്ഞ് മകനെ കണ്ടു. പത്തുവർഷംമുമ്പ് ജോലിതേടി വീടുവിട്ട മകൻ ഷാജികുമാറിനെയാണ് തിരികെ കിട്ടിയത്. മകനെത്തേടി തിരുവനന്തപുരത്ത് അലഞ്ഞു തിരിഞ്ഞ കൊയിലാണ്ടി സ്വദേശിനിയുടെ വാർത്ത മാധ്യമങ്ങൾ ഏറ്റെടുത്തതോടെയാണ് കൂടിച്ചേരലിനു വഴിയൊരുങ്ങിയത്. പത്തുവർഷങ്ങൾക്കിപ്പുറം ജാനകിയമ്മ മകനെ കൺനിറയെ കണ്ടു. ഷാജികുമാർ അമ്മയെ നെഞ്ചോടു ചേർത്തു പിടിച്ചു. കണ്ടുനിന്നവരുടെ പോലും കണ്ണും മനസും നിറഞ്ഞു. തലസ്ഥാനത്തെ ബേക്കറി വർക്കേഴ്സ് […]