video
play-sharp-fill

ഒന്‍പതില്‍ കൂടുതല്‍ സിംകാര്‍ഡ് കൈവശമുള്ളവര്‍ കുടുങ്ങും; തിരികെ നല്‍കാന്‍ ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിന്റെ പുതിയ നിര്‍ദ്ദേശം

സ്വന്തം ലേഖകന്‍ കൊല്ലം: ഒന്‍പതിലധികം സിംകാര്‍ഡുകള്‍ സ്വന്തംപേരിലുള്ളവര്‍ ജനുവരി പത്തിനകം തിരിച്ചു നല്‍കണമെന്ന് ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിന്റെ പുതിയ നിര്‍ദ്ദേശം. ഇതുസംബന്ധിച്ച സന്ദേശം ടെലികോം സേവനദാതാക്കള്‍ ഉപഭോക്താക്കള്‍ക്ക് അയച്ച് തുടങ്ങി. കേന്ദ്ര ടെലികമ്യൂണിക്കേഷന്‍ വകുപ്പിന്റെ മാര്‍ഗനിര്‍ദേശമനുസരിച്ച് ഒരാള്‍ക്ക് സ്വന്തംപേരില്‍ പരമാവധി ഒന്‍പതു സിംകാര്‍ഡുകള്‍ മാത്രമേ കൈവശംവയ്ക്കാനാകൂ. അധികമുള്ള സിം കാര്‍ഡുകള്‍ മടക്കിനല്‍കിയില്ലെങ്കില്‍ ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് നേരിട്ട് നോട്ടീസ് നല്‍കിയേക്കുമെന്ന് ടെലികോം സേവനദാതാക്കള്‍ പറയുന്നു. ഓരോവ്യക്തിയും കൈവശം വച്ചിരിക്കുന്ന കണക്ഷനുകള്‍ എത്രയെണ്ണമുണ്ടെന്ന കണക്കുമാത്രമേ അതാത് ടെലികോം സേവനദാതാക്കളുടെ പക്കലുള്ളൂ. മറ്റ് സേവനദാതാക്കളുടെ വിവരങ്ങളോ അവരുടെ കണക്ഷനുകളോ പരിശോധിക്കാന്‍ […]

കോവിഡ് വാരിയര്‍ 2020 ദേശീയ അവാര്‍ഡ് കോഴിക്കോട് ആസ്റ്റര്‍ മിംസിന്

സ്വന്തം ലേഖകൻ കോഴിക്കോട്: കോവിഡ് കാലത്തെ ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തിയവര്‍ക്കുള്ള ദേശീയ അംഗീകാരമായ കോവിഡ് വാരിയര്‍ 2020 കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിന് ലഭിച്ചു. കേന്ദ്രമന്ത്രി ശ്രീപദ് യെസ്സോ നായിക് ആണ് അവാര്‍ഡ് പ്രഖ്യാപനം നടത്തിയത്. ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനമായ ടോപ്ഗാലന്റ് മീഡിയയാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.മോസ്റ്റ് ഇന്നവേറ്റീവ് & എക്സംപ്ലറി വര്‍ക്കി ഇന്‍ ദ സൊസൈറ്റി എന്ന വിഭാഗത്തിലാണ് കോഴിക്കോട് ആസ്റ്റര്‍ മിംസ് ഒന്നാമതെത്തിയത്. കോവിഡ് കാലത്ത് സാമൂഹിക പ്രസക്തിയുള്ള ഇടപെടലുകള്‍ നടത്തിയ രാജ്യത്തിനകത്തുള്ള വ്യക്തികളെയും സ്ഥാപനങ്ങളെയുമാണ് അവാര്‍ഡിന് പരിഗണിച്ചത്. കോവിഡ് വ്യാപനത്തിന്റെ […]

കുവൈറ്റിൽ വീട്ടിൽ അകപ്പെട്ട മലയാളി യുവതിയെ അജപാക്‌ നാട്ടിൽ എത്തിച്ചു

സ്വന്തം ലേഖകൻ കുവൈറ്റ്; കുവൈറ്റിൽ സ്വദേശിയുടെ വീട്ടിൽ ഗാർഹിക ജോലിയിൽ ഏർപ്പെട്ടിരുന്ന ആലപ്പുഴ, ഹരിപ്പാട്, പള്ളിപ്പാട് സ്വദേശിനിയെ ആലപ്പുഴ പ്രവാസി അസ്സോസിയേഷൻ്റെ സമയോചിതമായ ഇടപെടൽ മൂലം ഇന്ത്യൻ എംബസ്സിയുടെ സഹായത്താൽ നാട്ടിൽ എത്തിച്ചു. ഗാർഹിക ജോലിക്കിടയിൽ അതി കഠിനമായ അസുഖങ്ങളാൽ ബുദ്ധിമുട്ടിയിരുന്നു ഹരിപ്പാട്, പള്ളിപ്പാട് സ്വദേശിനി അമ്പിളിക്കാണ് അജപാക്‌ സഹായ ഹസ്തവുമായി മുന്നോട്ട് വന്നത് . സ്വദേശിയുടെ വീട്ടിൽ നിന്നും അമ്പിളിയെ ഇന്ത്യൻ എംബസ്സിയിൽ എത്തിക്കുകയും തുടർന്ന് പോലീസിൽ പരാതി നൽകി, ആശുപത്രിയിൽ ആവശ്യമായ ചികിത്സാ സഹായവും മരുന്നും ലഭ്യമാക്കിയ ശേഷം ഇന്ത്യൻ എംബസ്സിയുടെ […]

വേള്‍ഡ് ട്രോമ വിക്ടിംസ് റിമമ്പറന്‍സ് ഡേ 2020: അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

സ്വന്തം ലേഖകൻ കോഴിക്കോട്: റോഡപകടത്തില്‍ ഉള്‍പ്പെട്ടവരെ ഓര്‍മ്മിക്കുന്നതിനുവേണ്ടിയും അവരുടെ അനുഭവങ്ങളിലൂടെ റോഡ് സുരക്ഷാ സന്ദേശം മറ്റുള്ളവരിലെത്തിക്കുന്നതിന് വേണ്ടിയും നവംബര്‍ 15 ന് വേള്‍ഡ് ട്രോമ വിക്ടിംസ് റിമമ്പറന്‍സ് ഡേ ആയി ആചരിച്ചു. ഇതിന്റെ ഭാഗമായി കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിലെ എമര്‍ജന്‍സി വിഭാഗത്തിന്റെ നേതൃത്വത്തില്‍ റോഡപകടങ്ങളെ അതിജീവിച്ചവരുടെ അനുഭവങ്ങള്‍ പങ്കുവെക്കലും റോഡപകടങ്ങളില്‍ സ്തുത്യര്‍മായ ഇടപെടലുകള്‍ നടത്തിയ മാതൃകാ വ്യക്തിത്വങ്ങളെയും സ്ഥാപനങ്ങളെയും ആദരിക്കുകയും മികച്ച റോഡ് സുരക്ഷാ വീഡിയോ അവാര്‍ഡുകള്‍ പ്രഖ്യാപിക്കുകയും ചെയ്തു. റോഡ് അപകടങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ പ്രാദേശിക ഹോസ്പിറ്റലുകള്‍ക്കുള്ള അവാര്‍ഡിന് വടകര ആശ […]

പോസ്റ്റ് കോവിഡ് ക്ലിനിക്ക് കോഴിക്കോട് ആസ്റ്റര്‍ മിംസില്‍

സ്വന്തം ലേഖകൻ കോഴിക്കോട്: കോവിഡ് ബാധിതരായി അസുഖത്തെ അതിജീവിച്ചവര്‍ക്ക് തുടര്‍ പരിചരണ സൗകര്യങ്ങള്‍ ലഭ്യമാക്കുവാന്‍ പ്രത്യേക ചികിത്സാ വിഭാഗമായ പോസ്റ്റ് കോവിഡ് ക്ലിനിക്ക് കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കോവിഡ് 19 ബാധിതരായ ശേഷം അസുഖത്തെ അതിജീവിക്കുന്ന പത്ത് മുതല്‍ ഇരുപത് ശതമാനത്തോളം പേര്‍ക്ക് ഗുരുതരമായ തുടര്‍ അസുഖങ്ങള്‍ ബാധിക്കുന്നതായി ആരോഗ്യ വകുപ്പ് ഉള്‍പ്പെടെ വിലയിരുത്തിയിട്ടുണ്ട്. ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍, ജനറല്‍ മെഡിസിന്‍, ഹൃദ്രോഗം, ന്യൂറോളജി, മാനസിക സമ്മര്‍ദ്ദം തുടങ്ങി നിരവധിയായ വിഷയങ്ങളുമായി ബന്ധപ്പെട്ട അസുഖങ്ങളാണ് കോവിഡ് മുക്തരായവരില്‍ കാണപ്പെടുന്നത്. കൃത്യമായ ചികിത്സ […]

ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ്‌ (അജപാക്‌ )  ഭാരവാഹികൾ ഇന്ത്യൻ അംബാസിഡറെ സന്ദർശിച്ചു

സ്വന്തം ലേഖകൻ കുവൈറ്റ്‌ : ആലപ്പുഴ ജില്ലാ  പ്രവാസി  അസോസിയേഷൻ കുവൈറ്റ്‌ (അജപാക്‌ ) പ്രതിനിധികൾ ഇന്ത്യൻ  അംബാസിഡർ സിബി ജോർജിനെ സന്ദർശിച്ചു. കഴിഞ്ഞ 5 വർഷമായി സംഘടന കുവൈറ്റിലും ഒപ്പം നാട്ടിൽ  ആലപ്പുഴ ജില്ലയിലും ചെയ്തിട്ടുള്ള ജീവ കാരുണ്യ പ്രവർത്തനങ്ങൾ അംബാസിഡറെ ധരിപ്പിച്ചു. കുവൈറ്റ്‌  മലയാളി  സമൂഹത്തിന്റെ പ്രത്യേകിച്ച്  ബുദ്ധിമുട്ട് അനുഭവിക്കുന്ന ആലപ്പുഴ  നിവാസികളുടെ ഉന്നമനത്തിനായി പ്രവർത്തിക്കാൻ സംഘടന പ്രതിജ്ഞാബദ്ധമാണെന്ന് ഭാരവാഹികൾ  അറിയിച്ചു. രാജീവ്‌ നടുവിലെമുറി,  ബിനോയ്‌ ചന്ദ്രൻ, കുര്യൻ തോമസ്, ബാബു  പനമ്പള്ളി, മാത്യു ചെന്നിത്തല, നൈനാൻ ജോൺ,സിറിൽ ജോൺ അലക്സ് […]

കുവൈറ്റ് ഇന്ത്യന്‍ എംബസിയിലെ രജിസ്ട്രേഷൻ പുനസ്ഥാപിക്കപ്പെട്ട സംഘടനകളുടെ ലിസ്റ്റ് ഉടൻ പ്രസിദ്ധീകരിക്കുമെന്ന് ഫിറ കുവൈറ്റിനെ അംബാസിഡർ അറിയിച്ചു

സ്വന്തം ലേഖകൻ കുവൈറ്റ്: ഇന്ത്യന്‍ എംബസിയിലെ രജിസ്ട്രേഷൻ പുനസ്ഥാപിക്കപ്പെട്ട സംഘടനകൾ ഉൾപ്പടെയുള്ളവരുടെ ലിസ്റ്റ് ഉടൻ പ്രസിദ്ധീകരിക്കുമെന്ന് കുവൈറ്റ് ഇന്ത്യൻ അംബാസിഡർ എച്ച്. ഇ ശ്രീ സി ബി ജോർജ് അവർകൾ ഫെഡറേഷൻ ഓഫ് ഇന്ത്യൻ രജിസ്ട്രേഡ് അസോസിയേഷൻസ് (ഫിറ) കുവൈറ്റ് പ്രതിനിധികളുമായി എംബസിയിൽ വച്ച് നടത്തിയ കൂടിക്കാഴ്ചയിൽ അറിയിച്ചു. ഈ വിഷയത്തിൽ ഫിറ കുവൈറ്റ് , ഇന്ത്യൻ പ്രസിഡണ്ട്, പ്രധാന മന്ത്രി ,വിദേശകാര്യ മന്ത്രി, എം.പിമാർ , എന്നിവർക്ക് നിവേദനങ്ങൾ നൽകുകയും,വിദേശകാര്യ മന്ത്രാലയവുമായി ചർച്ചകൾ നടത്തുകയും ചെയ്തിട്ടും നടപടി വൈകിയ ഘട്ടത്തിൽ ഡൽഹി ഹൈക്കോടതിൽ […]

12 കമ്പനികളെ പുറത്താക്കിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതം- സ്മാര്‍ട്ട്‌സിറ്റി കൊച്ചി

സ്വന്തം ലേഖകൻ കൊച്ചി: വാടക കുടിശ്ശിക വരുത്തിയതിന് സ്മാര്‍ട്ട്‌സിറ്റി കൊച്ചിയില്‍ നിന്നും 12 കമ്പനികളെ പുറത്താക്കിയെന്ന് ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത അടിസ്ഥാനരഹിതവും തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലുമാണെന്ന് സ്മാര്‍ട്ട്‌സിറ്റി മാനേജ്‌മെന്റ് വ്യക്തമാക്കി. ഇന്ന് വരെ ഒരു തരത്തിലുള്ള പുറത്താക്കല്‍ നടപടികളും സ്മാര്‍ട്ട്‌സിറ്റി ആരംഭിച്ചിട്ടില്ല. തുടര്‍ച്ചയായ കരാര്‍ ലംഘനങ്ങള്‍ക്ക് 3 കമ്പനികള്‍ക്ക് കരാര്‍ വ്യവസ്ഥകള്‍ പ്രകാരം ലീസ് ടെര്‍മിനേഷന്‍ നോട്ടീസ് നല്‍കുക മാത്രമാണ് ചെയ്തിട്ടുള്ളത്. മറ്റ് 6 കമ്പനികള്‍ക്ക് വാടക കുടിശ്ശിക തീര്‍ക്കാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കുകയുമാണ് ചെയ്തതെന്നും സ്മാര്‍ട്ട്‌സിറ്റി കൊച്ചി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. സ്മാര്‍ട്ട്‌സിറ്റിയില്‍ […]

വിവാദങ്ങളിലും ദുരന്തങ്ങളിലും വഴി തെറ്റിയില്ല: വികസനത്തിന്റെ ട്രാക്കിലോടി ജില്ലാ പഞ്ചായത്ത്; വഴികാട്ടിയായി മുന്നിൽ വിളക്കേന്തി അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ: ഒന്നര വർഷം കൊണ്ടു ജില്ല വളർന്നത് ഇങ്ങനെ; വീഡിയോ ഇവിടെ കാണാം

തേർഡ് ഐ ബ്യൂറോ കോട്ടയം: പലകുറി തടസമായി നിന്ന ദുരന്തങ്ങളെയും, വഴി തെറ്റിക്കാൻ ശ്രമിച്ച വിവാദങ്ങളെയും തട്ടിമാറ്റി വികസനത്തിന്റെ ട്രാക്കിൽ ബഹുദൂരം മുന്നിലോടി ജില്ലാ പഞ്ചായത്ത്. നാടിന്റെ വികസന മുന്നേറ്റങ്ങളിൽ അണുവിട വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാടുമായി വിളക്കേന്തി മുന്നിൽ നിന്നു നയിക്കുകയായിരുന്നു അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. വികസനം എന്ന മന്ത്രവുമായി വിജയവഴിയിലെ വെളിച്ചം തെളിച്ചു നിന്ന പ്രസിഡന്റിന്റെ പോരാട്ടം തന്നെയാണ് കഴിഞ്ഞ ഒന്നര വർഷം കൊണ്ട് ജില്ലയെ മുന്നിലെത്തിച്ചത്. വീഡിയോ ഇവിടെ കാണാം കോട്ടയം എന്ന അക്ഷരങ്ങളുടെ നാടിനെ വികസനത്തിന്റെ വീഥിയിലേയ്ക്കു […]

1000-ലേറെ റോബോട്ടിക് ശസ്ത്രക്രിയകള്‍ പൂര്‍ത്തീകരിച്ച് ആസ്റ്റര്‍ മെഡ്‌സിറ്റി

സ്വന്തം ലേഖകൻ കൊച്ചി: ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ 119 വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയകള്‍ ഉള്‍പ്പെടെ 1000-ലേറെ റോബോട്ടിക് ശസ്ത്രക്രിയകള്‍ പൂര്‍ത്തിയായി. 2015 മുതല്‍ 995 രോഗികളിലായി 1010 റോബോട്ടിക് ശസ്ത്രക്രിയകളാണ് ആശുപത്രിയില്‍ നടന്നത്. റോബോട്ടിക് സാങ്കേതികവിദ്യ ഉപയോഗിച്ച് യൂറോളജി വിഭാഗത്തില്‍ മാത്രം 765 ശസ്ത്രക്രിയകള്‍ നടന്നപ്പോള്‍ ഗൈനക്കോളജിയില്‍ 175-ലേറെ ശസ്ത്രക്രിയകള്‍ നടന്നു. ബാക്കി ശസ്ത്രക്രിയകള്‍ ഗ്യാസ്‌ട്രോഎന്‍ട്രോളജി, ഓങ്കോളജി, ലിവര്‍ കെയര്‍ വിഭാഗങ്ങളിലായാണ് നടന്നത്. സങ്കീര്‍ണമായ ലാപ്രോസ്‌കോപ്പിക് ശസ്ത്രക്രിയകളിലൂടെ ചികിത്സിക്കാനാകാത്ത കേസുകളില്‍ വരെ റോബോട്ടിക് ശസ്ത്രക്രിയകള്‍ ചെയ്യാമെന്ന് 800 റോബോട്ടിക് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ കണ്‍സള്‍ട്ടന്റ് […]