വിവാദങ്ങളിലും ദുരന്തങ്ങളിലും വഴി തെറ്റിയില്ല: വികസനത്തിന്റെ ട്രാക്കിലോടി ജില്ലാ പഞ്ചായത്ത്; വഴികാട്ടിയായി മുന്നിൽ വിളക്കേന്തി അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ: ഒന്നര വർഷം കൊണ്ടു ജില്ല വളർന്നത് ഇങ്ങനെ; വീഡിയോ ഇവിടെ കാണാം

വിവാദങ്ങളിലും ദുരന്തങ്ങളിലും വഴി തെറ്റിയില്ല: വികസനത്തിന്റെ ട്രാക്കിലോടി ജില്ലാ പഞ്ചായത്ത്; വഴികാട്ടിയായി മുന്നിൽ വിളക്കേന്തി അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ: ഒന്നര വർഷം കൊണ്ടു ജില്ല വളർന്നത് ഇങ്ങനെ; വീഡിയോ ഇവിടെ കാണാം

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: പലകുറി തടസമായി നിന്ന ദുരന്തങ്ങളെയും, വഴി തെറ്റിക്കാൻ ശ്രമിച്ച വിവാദങ്ങളെയും തട്ടിമാറ്റി വികസനത്തിന്റെ ട്രാക്കിൽ ബഹുദൂരം മുന്നിലോടി ജില്ലാ പഞ്ചായത്ത്. നാടിന്റെ വികസന മുന്നേറ്റങ്ങളിൽ അണുവിട വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാടുമായി വിളക്കേന്തി മുന്നിൽ നിന്നു നയിക്കുകയായിരുന്നു അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. വികസനം എന്ന മന്ത്രവുമായി വിജയവഴിയിലെ വെളിച്ചം തെളിച്ചു നിന്ന പ്രസിഡന്റിന്റെ പോരാട്ടം തന്നെയാണ് കഴിഞ്ഞ ഒന്നര വർഷം കൊണ്ട് ജില്ലയെ മുന്നിലെത്തിച്ചത്. വീഡിയോ ഇവിടെ കാണാം

കോട്ടയം എന്ന അക്ഷരങ്ങളുടെ നാടിനെ വികസനത്തിന്റെ വീഥിയിലേയ്ക്കു കൈപിടിച്ചു നടത്തുകയായിരുന്നു അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. ഒന്നര വർഷം മാത്രമാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ കസേരയിൽ ഇരിക്കാൻ സാധിച്ചതെങ്കിലും ജില്ലയിൽ എടുത്തുപറയാൻ സാധിക്കുന്ന ഒരു പിടി വികസന പദ്ധതികളുണ്ട് ഇദ്ദേഹത്തിന്റെ കാലയളവിൽ ജില്ലാ പഞ്ചായത്തിന്റെ അക്കൗണ്ടിൽ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം ജില്ല എല്ലാക്കാലവും കൊതിച്ചിരുന്ന വികസന പ്രവർത്തനങ്ങളാണ് വിവാദങ്ങളും രാഷ്ട്രീയ പ്രത്യാഘാതങ്ങളും പ്രതികൂല ഘടകങ്ങളും നിറഞ്ഞു നിന്ന ഒന്നര വർഷം കൊണ്ട് സെബാസ്റ്റ്യൻ കുളത്തുങ്കൽ നാടിനും നാട്ടുകാർക്കും സമ്മാനിച്ചത്.
ഒന്നര വർഷം കൊണ്ട് ജില്ലയിലെ സമസ്ത മേഖലകളിലും വികസനം എത്തിക്കാനായി എന്ന ആത്മവിശ്വാസത്തോടെയാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തു നിന്നും സെബാസ്റ്റ്യൻ കുളത്തുങ്കൽ പടിയിറങ്ങുന്നത്. നാട് ആശിച്ചതെല്ലാം നൽകാൻ സാധിച്ച ഒരു പഞ്ചായത്ത് പ്രസിഡന്റും, ജില്ലാ പഞ്ചായത്ത് ഭരണവുമാണ് കഴിഞ്ഞു പോകുന്നത്. ആരോഗ്യം വിദ്യാഭ്യാസം മാലിന്യ സംസ്‌കരണം അടക്കം ജില്ലയിലെ സമഗ്രമേഖലകളിലും വികസനം എത്തിക്കാൻ ജില്ലാ പഞ്ചായത്ത് കമ്മിറ്റിയ്ക്കു കഴിഞ്ഞിട്ടുണ്ട്.

ജില്ലാ പഞ്ചായത്ത് ഭരണസമിതി ആദ്യം അധികാരമേറ്റെടുത്തപ്പോൾ നേരിടേണ്ടി വന്ന പ്രധാന വെല്ലുവിളി പ്രളയമായിരുന്നു. ജില്ലയിലെ പ്രധാന മേഖലകളെല്ലാം പ്രളയത്തിൽ മുങ്ങിയപ്പോൾ കൃഷിയടക്കം നശിച്ചു. ഈ പ്രതിസന്ധിയെ അധികാരമേറ്റതിന്റെ ബാലാരിഷ്ടതകൾ ഒന്നുമില്ലാതെയാണ് ജില്ലാ പഞ്ചായത്തും ഭരണസമിതിയും നേരിട്ടത്. വിദ്യാഭ്യാസ രംഗത്ത് സമഗ്രമായ മുന്നേറ്റത്തിന് വഴിയൊരുക്കുകയായിരുന്നു ഒന്നര വർഷം കൊണ്ടു ജില്ലാ പഞ്ചായത്ത് ഭരണം. വിദ്യാഭ്യാസ രംഗത്ത് മികച്ച മേൽനോട്ടത്തോടെ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയമാണ് ജില്ല സ്വന്തമാക്കിയത്.
സ്വന്തം മണ്ഡലമായ കാഞ്ഞിരപ്പളിയിലും വികസന നേട്ടങ്ങൾ എണ്ണിയെണ്ണി പറയാനുണ്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്.

ഇതിനു ശേഷമാണ് കൊവിഡ് എന്ന ലോകം മുഴുവൻ വിറച്ച് നിന്ന മഹാമാരി എത്തിയത്. ഈ മഹാമാരിക്കാലത്ത് ജില്ലയെ കരുതലോടെ കാക്കുകയായിരുന്നു ജില്ലാ പഞ്ചായത്ത് അംഗങ്ങളും പ്രസിഡന്റും. ജില്ലാ ആശുപത്രിയിലും ഗ്രാമീണ ആശുപത്രികളിലും കൊവിഡ് പ്രതിരോധ സന്നാഹങ്ങൾ ഒരുക്കിയാണ് ജില്ലാ പഞ്ചായത്ത് മഹാമാരിയെ നേരിട്ടത്.

പ്രതിസന്ധികളുടെയും വിവാദങ്ങളുടെയും നടുവിലും വികസനം എന്ന ലക്ഷ്യം യാഥർത്യമാക്കി എന്ന ആത്മവിശ്വാസത്തോടെയാണ് അഡ്വ.സെബാറ്റിയൻ കുളത്തുങ്കൽ പടിയിറങ്ങുന്നത്.

ക്ലീൻ കോട്ടയം ഗ്രീൻ കോട്ടയം
ക്ലീൻ കോട്ടയം ഗ്രീൻ കോട്ടയത്തിലൂടെ ജില്ലയെ സമ്പൂർണ മാലിന്യ രഹിതമാക്കുക എന്നതായിരുന്നു. ജില്ലയിലെ ആറു നഗരസഭകളും 11 ബ്ലോക്ക് പഞ്ചായത്തുകളും 71 പഞ്ചായത്തുകൾ എന്നിവ ജില്ലാ പഞ്ചായത്തും ജില്ലാ ഭരണകൂടവും സംസ്ഥാന സർക്കാരുമായി കൈ കോർത്താണ് ക്ലീൻ കോട്ടയം ഗ്രീൻ കോട്ടയം പദ്ധതിയ്ക്കു തുടക്കമിട്ടിരിക്കുന്നത്. ശുചിത്വ മിഷനാണ് പദ്ധതിയ്ക്കു ഏകോപനം നടത്തിയിരിക്കുന്നത്. 50 കോടി രൂപയാണ് പദ്ധതിയ്ക്കായി വകയിരുത്തിയിരിക്കുന്നത്. ഓരോ വീടുകളിലും ജൈവ മാലിന്യങ്ങൾ സംസ്‌കരിക്കാൻ ആവശ്യമായ ഉപാധികൾ നിർമ്മിച്ചു നൽകും. അജൈവ മാലിന്യങ്ങൾ ശേഖരിച്ചു, കേന്ദ്രങ്ങളിൽ എത്തിച്ചു സംസ്‌കരിക്കുന്നതിനു ഹരിത കർമ്മ സേനയെ ഏർപ്പെടുത്തി. പൊതു ഇടങ്ങൾ ജലാശയങ്ങൾ സർക്കാർ ഓഫിസുകളും ശുചിയായി സൂക്ഷിക്കുന്നതിനുള്ള ജനകീയ സംവിധാനം ഏർപ്പെടുത്തി. 25 വീടുകളെ ഉൾപ്പെടുത്തി ക്ലീൻ ക്ലബും, നാലു ക്ലബുകളെ വീതം ഉൾപ്പെടുത്തി ഗ്രീൻ സോണും പ്രഖ്യാപിച്ചിട്ടുണ്ട്. ജനവാസമുള്ള മുഴുവൻ വീടുകളും ഏതെങ്കിലും ഒരു ക്ലീൻ ക്ലബിന്റെ ഭാഗമാക്കി ശുചിത്വം ഉറപ്പു വരുത്താനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഒരു വർഷം നീണ്ടു നിൽക്കുന്ന പദ്ധതിയിലൂടെ ജില്ലയെ സമ്പൂർണ മാലിന്യ രഹിത ജില്ലയാക്കി മാറ്റുകയാണ് ലക്ഷ്യമിടുന്നത്. കൊറോണ പടർന്നു പിടിച്ചിരുന്നില്ലെങ്കിൽ ആഗസ്റ്റിൽ പദ്ധതി പൂർത്തിയായേനെ.

കൊറോണ പ്രതിരോധത്തിൽ
ഒന്നാം നമ്പർ
ജില്ലാ പഞ്ചായത്തും ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കൈ കോർത്തു നിന്നാണ് കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ വേണ്ട ഇടപെടൽ നടത്തിയിരിക്കുന്നത്. ജില്ലാ ജനറൽ ആശുപത്രിയെ മികച്ച കൊവിഡ് ആശുപത്രിയാക്കി, രണ്ടു കോടി രൂപയാണ് ഇതിനു വേണ്ടി മാത്രം ഒരുക്കിയത്. ഐ.സി.യു ഒരുക്കി, വെന്റിലേറ്റർ ക്രമീകരിച്ചു, മരുന്നുകൾ ആവശ്യത്തിന് എത്തിച്ചു നൽകി. ആവശ്യമായ മുഴുവൻ ക്രമീകരണങ്ങളും ജനറൽ ആശുപത്രിയിൽ എത്തിച്ചു നൽകി. അവയവമാറ്റം കഴിഞ്ഞവർക്കു ജീവൻ രക്ഷാ മരുന്നുകളും, ഡയാലിസിസ് രോഗികൾക്കു സൗജന്യമരുന്നുകളും എത്തിച്ചു നൽകി. ആയുർവേദ – ഹോമിയോ പ്രതിരോധ മരുന്നുകൾ വിതരണം ചെയ്തു. ജംഗ്ഷനുകൾ അണുവിമുക്തമാക്കൽ, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും, സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളിലും കുടുംബാരോഗ്യ കേന്ദ്രങ്ങളിലും കൊവിഡ് കിയോസ്‌കുകൾ സ്ഥാപിച്ചു. ഇത് വഴി രോഗ വ്യാപനം തടയുന്നതിനുള്ള ഇടപെടൽ നടത്തി. മൊബൈൽ പരിശോധനാ യൂണിറ്റുകൾ സ്ഥാപിച്ചു.

ജനറൽ ആശുപത്രി
നവീകരണം നടത്തി
ജനറൽ ആശുപത്രിയിൽ അധുനിക വത്കരണത്തിന്റെ ഭാഗമായി എല്ലാ ഒപികളും ആധുനിക വത്കരിക്കുകയും നവീകരിക്കുകയും ചെയ്തു. ക്യാൻസർ പ്രതിരോധത്തിന്റെ ഭാഗമായി കാൻ കോട്ടയം – ഫിറ്റ് കോട്ടയം എന്നപദ്ധതി ആവിഷ്‌കരിക്കുകയും ഒരു കോടി 70 ലക്ഷം രൂപ വകയിരുത്തൂകയും ചെയ്തു. കാൻസർ പ്രതിരോധത്തിന്റെ ഭാഗമായി രണ്ടു കോടി 30 ലക്ഷം രൂപ മുടക്കി റേഡിയോ മാമോഗ്രാഫി യൂണിറ്റ് ഇവിടെ സ്ഥാപിച്ചു. ജർമ്മനിയിൽ നിന്നും ഇറക്കുമതി ചെയ്ത മിഷ്യനാണ് ജില്ലാ ജനറൽ ആശുപത്രിയിൽ ഉള്ളത്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരത്തിൽ ഒരു ജനറൽ ആശുപത്രിയിൽ മാമോഗ്രാം യൂണിറ്റ് സ്ഥാപിച്ചിരിക്കുന്നത്.

കൂടെയുണ്ട്
കോട്ടയം
പ്രളയത്തെ നേരിടാൻ ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും ഏകോപിപ്പിച്ച് പ്രളയത്തെ നേരിടാൻ കൂടെയുണ്ട് കോട്ടയം പദ്ധതി ആവിഷ്‌കരിച്ചു. അരക്കോടിയിലധികം രൂപയുടെ പ്രളയ ദുരിതാശ്വാസ സാമഗ്രികൾ ശേഖരിച്ചു. ജില്ലയിലെ പ്രളയ ദുരിതബാധിതരെ സഹായിക്കാനും, വടക്കൻ ജില്ലകളിലെ പ്രളയ ദുരിത ബാധിതരെയും സഹായിച്ചു.

ഏബിൾ കോട്ടയം
വിജയോത്സവം
മൂന്നു കോടിയോളം രൂപ ചിലവഴിച്ചാണ് വിദ്യാഭ്യാസ രംഗത്ത് ഏബിൾ കോട്ടയം വിജയോത്സവം പദ്ധതി ജില്ലാ പഞ്ചായത്ത് ആവിഷ്‌കരിച്ചത്. സംസ്ഥാനത്തിന് തന്നെ മാതൃകയാകുന്ന പദ്ധതിയാണ് ജില്ലാ പഞ്ചായത്ത് ഇതിനായി ആവിഷ്‌കരിച്ചു നടപ്പാക്കിയത്. രണ്ടു വർഷം മുൻപു വരെ എസ്.എസ്.എൽ.സി പരീക്ഷയിൽ ആറാം സ്ഥാനത്തും, പ്ലസ്ടുവിൽ ഏഴാം സ്ഥാനത്തുമായിരുന്നു ജില്ല. എന്നാൽ, ഏബിൾ കോട്ടയം പദ്ധതി വഴി രണ്ടൂം മുന്നും സ്ഥാനത്തും എത്താൻ സാധിച്ചിട്ടുണ്ട്. കരിയർ ഗൈഡൻസ്, അഭിരുചി പരീക്ഷ, വ്യക്തിത്വ വികസന ക്ലാസുകൾ , പ്രത്യേക പരിശീലന ക്ലാസുകൾ എന്നിവയും നടത്തിയിട്ടുണ്ട്. യോഗ അടക്കം മാനസിക വെല്ലുവിളികൾ കുറച്ച് കുട്ടികളെ മികച്ച വ്യക്തികളായി വളർത്തുന്നതിനുള്ള പദ്ധതികളും ആവിഷ്‌കരിച്ചു.

ജില്ലയുടെ അഭിമാനം
ദേവികാ സാന്ത്വനം
ജില്ലാ പഞ്ചായത്തിന് അഭിമാനത്തോടെ എന്നും എടുത്തു പറയാൻ സാധിക്കുന്ന ഒരു പദ്ധതിയാണ് ദേവികാ സാന്ത്വനം. വിദ്യാർത്ഥികൾക്ക് 440 ലാപ്പ് ടോപ്പുകളാണ് ഒരു കോടി രൂപ വകയിരുത്തി ജില്ലാ പഞ്ചായത്ത് എത്തിച്ചു നൽകിയത്. ഇത് കൂടാതെ വിവിധ മാർഗങ്ങളിലൂടെ ജില്ലാ പഞ്ചായത്ത് വിദ്യാർത്ഥികൾക്കു ലാപ്പ് ടോപ്പ് എത്തിച്ചു നൽകുന്നതിനുള്ള ക്രമീകരണവും ഒരുക്കിയിരുന്നു. സന്നദ്ധ സംഘടനകൾ വഴിയും, വ്യക്തികൾ വഴിയും ഇത്തരത്തിൽ ലാപ്പ് ടോപ്പ് എത്തിച്ചു നൽകുകയായിരുന്നു ജില്ലാ പഞ്ചായത്ത് ചെയ്തിരുന്നത്. സ്വന്തമായി സ്മാർട്ട് ഫോൺ ഇല്ലാത്തതിന്റെ പേരിൽ ആത്മഹത്യ ചെയ്ത പാലക്കാട് ജില്ലയിലെ പെൺകുട്ടിയായ ദേവികയുടെ പേരിലാണ് പദ്ധതി ആവിഷ്‌കരിച്ചു നടപ്പാക്കിയത്. ജില്ലയിലെ എസ്.എസ്.എൽ.സി പ്ലസ്ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് നൽകിയ വിദ്യാർത്ഥികൾക്കു മൊമെന്റോ നൽകി.
ഒരു കോടി മുതൽ എട്ടു കോടി രൂപ വരെ ചിലവഴിച്ച് ജില്ലയിലെ സ്‌കൂളുകൾക്കു കെട്ടിടം നിർമ്മിച്ചു നൽകി.

സുഭിക്ഷ കേരളത്തിൽ
നമ്പർ വൺ കോട്ടയം
സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയിൽ ഏറ്റവുമധികം പ്രോജക്ടുകൾ സമർപ്പിച്ചത് കോട്ടയം ജില്ലാ പഞ്ചായത്താണ്. നാലു കോടി രൂപയുടെ പദ്ധതികളാണ് ജില്ലാ പഞ്ചായത്ത് മാത്രം നടപ്പാക്കിയിരിക്കുന്നത്. രണ്ടു പശുവിനെയും തൊഴുത്തും നൽകുന്ന ഗോശാല പദ്ധതി, മുട്ടക്കോഴികളെ വിതരണം ചെയ്യുന്ന ഗ്രാമസമൃദ്ധി പദ്ധതി, തരിശു നിലകൃഷി പ്രോത്സാഹിപ്പിക്കുന്ന വിത്തും നടീൽ വസ്തുക്കളും നൽകുന്ന സുഫലം പദ്ധതി , തോടുകൾ അഴംക്കൂട്ടുകയും നെൽകൃഷി വ്യാപിപ്പിക്കുകയും ചെയ്യുന്ന സുജലം പദ്ധതിയും ജില്ലയിൽ നടപ്പാക്കിയിട്ടുണ്ട്.

ആയുർവേദ ആശുപത്രിക്ക്
ലിഫ്റ്റും മൂന്നരക്കോടിയും
ജില്ലാ ആയുർവേദ ആശുപത്രിയിൽ ലിഫ്റ്റ് സ്ഥാപിക്കുന്നതിനോടൊപ്പം മൂന്നരക്കോടി രൂപയുടെ പുതിയ വികസന പദ്ധതികളാണ് ആവിഷ്‌കരിച്ചു നടപ്പാക്കി.
ഹോമിയോ ആശുപത്രിയ്ക്കു പുതിയ ആസ്ഥാന മന്ദിരം സ്ഥാപിച്ചു.
ജില്ലാ വെറ്റിനറി കേന്ദ്രത്തെ പുതിയ കേന്ദ്രത്തിലേയ്ക്കു മാറ്റി.
മണർകാട് പൗൾട്രി ഫാമിൽ നാലു കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടത്തി. ഉത്പാദനക്ഷമത ഇരട്ടിയായി വർദ്ധിപ്പിച്ചു.