റംസാൻ വ്രതാരംഭം, ഇനി വ്രതശുദ്ധിയുടെ നാളുകൾ
സ്വന്തം ലേഖകൻ തിരുവനന്തപുരം: സഹജീവികളുടെ പട്ടിണിയും ദാരിദ്യവും അടുത്തറിയാൻ കൂടി അവസരം നൽകുന്നതാണ് ഒരു മാസം നീണ്ടു നിൽക്കുന്ന റംസാൻ വ്രതം. മനസും ശരീരവും അല്ലാഹുവിനു സമർപ്പിച്ചു പകൽ മുഴുവൻ അന്നപാനീയങ്ങൾ ഉപേക്ഷിച്ച് ഇനിയുള്ള ഒരു മാസം വിശ്വാസികൾ ആരാധനാ കർമങ്ങളിൽ സജീവമാകും. മാസങ്ങളിൽ ഏറ്റവും ശ്രേഷ്ടമായ മാസം. ആരാധനാ കർമങ്ങൾക്ക് പതിന്മടങ്ങ് പ്രതിഫലം ലഭിക്കുന്ന മാസം. ദാനധർമ്മങ്ങൾ വർധിപ്പിക്കുന്ന മാസം. വിശുദ്ധ ഖുർആൻ അവതരിച്ച മാസം. ആയിരം മാസങ്ങളേക്കാൾ പുണ്യമുള്ള രാവായ ലൈലത്തുൽ ഖദറിന്റെ മാസം. ഇസ്ലാമിക ചരിത്രത്തിൽ വഴിത്തിരിവായ ബദർ യുദ്ധം […]