ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ്‌ (അജപാക്‌ )  ഭാരവാഹികൾ ഇന്ത്യൻ അംബാസിഡറെ സന്ദർശിച്ചു

ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ്‌ (അജപാക്‌ )  ഭാരവാഹികൾ ഇന്ത്യൻ അംബാസിഡറെ സന്ദർശിച്ചു

Spread the love

സ്വന്തം ലേഖകൻ

കുവൈറ്റ്‌ : ആലപ്പുഴ ജില്ലാ  പ്രവാസി  അസോസിയേഷൻ കുവൈറ്റ്‌ (അജപാക്‌ ) പ്രതിനിധികൾ ഇന്ത്യൻ  അംബാസിഡർ സിബി ജോർജിനെ സന്ദർശിച്ചു. കഴിഞ്ഞ 5 വർഷമായി സംഘടന കുവൈറ്റിലും ഒപ്പം നാട്ടിൽ  ആലപ്പുഴ ജില്ലയിലും ചെയ്തിട്ടുള്ള ജീവ കാരുണ്യ പ്രവർത്തനങ്ങൾ അംബാസിഡറെ ധരിപ്പിച്ചു.

കുവൈറ്റ്‌  മലയാളി  സമൂഹത്തിന്റെ പ്രത്യേകിച്ച്  ബുദ്ധിമുട്ട് അനുഭവിക്കുന്ന ആലപ്പുഴ  നിവാസികളുടെ ഉന്നമനത്തിനായി പ്രവർത്തിക്കാൻ സംഘടന പ്രതിജ്ഞാബദ്ധമാണെന്ന് ഭാരവാഹികൾ  അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജീവ്‌ നടുവിലെമുറി,  ബിനോയ്‌ ചന്ദ്രൻ, കുര്യൻ തോമസ്, ബാബു  പനമ്പള്ളി, മാത്യു ചെന്നിത്തല, നൈനാൻ ജോൺ,സിറിൽ ജോൺ അലക്സ് ചമ്പക്കുളം, അനിൽ വള്ളികുന്നം, പ്രജീഷ് മാത്യു എന്നിവർ  സംഘത്തിലുണ്ടായിരുന്നു.

ഗാർഹിക തൊഴിൽ വിസയിലും, മറ്റ്  തൊഴിൽ  വിസയിലും കുവൈറ്റിൽ  എത്തി  വഞ്ചിതരാകുന്ന  ആളുകൾ അവർ  വന്ന  ഏജൻസിയുടെ വിവരങ്ങൾ എംബസിക്ക് കൈമാറാൻ എല്ലാവരും  സന്നദ്ധരാകണമെന്ന് അംബാസിഡർ അഭ്യർത്ഥിച്ചു.

കോവിഡ് ചികിത്സയിൽ വിവിധ  ആശുപത്രിയിൽ കഴിയുന്ന രോഗികളുടെ  വിവരങ്ങൾ ബന്ധുക്കൾക്ക്  കിട്ടുവാൻ എംബസി ഇടപെടണം എന്നും, നാട്ടിൽ  അകപ്പെട്ടിരിക്കുന്ന  ആളുകളെ  തിരികെ  കുവൈറ്റിൽ  എത്തിക്കുവാൻ കോമേഴ്‌സിയൽ വിമാനങ്ങൾ വേഗത്തിൽ  തുടങ്ങുവാൻ സാഹചര്യം  ഒരുക്കണം എന്നും   അസോസിയേഷൻ അഭ്യർത്ഥിച്ചു. ജലീബ് മേഖലകളിലെ  ജനജീവിതം ദുരിതപൂർണം  ആക്കുന്ന സാഹചര്യങ്ങൾ ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽ പെടുത്താം എന്ന് അംബാസിഡർ ഉറപ്പ്  നൽകി.

ബ്ലാക്ക്‌ലിസ്റ് ചെയ്യപ്പെട്ട കമ്പനികൾ തുടർ റിക്രൂട്ട്മെന്റ് നടത്തുന്നത് നിരീക്ഷിക്കണം  എന്നും    രോഗാതുരർക്കു നാട്ടിൽനിന്നും മരുന്നുകൾ കൊണ്ടുവരുവാനുള്ള തടസം ചർച്ച ചെയ്തു പരിഹരിക്കണം എന്നും  അസോസിയേഷൻ ആവശ്യപ്പെട്ടു.

വിസിറ്റ്  കൊമേർഷ്യൽ വിസകൾ നിർത്തിവെച്ചത് പുനഃപരിശോധിക്കേണ്ടതിന്റെ   ആവശ്യകത കുവൈറ്റ്  ഭരണകൂടത്തോട് എംബസി ധരിപ്പിക്കണം എന്ന് അഭ്യർത്ഥിച്ചു.

ഇന്ത്യൻ  സമൂഹത്തിന്റെ  ഉന്നമനത്തിനായി ഇന്ത്യൻ  എംബസിയും  സിബി  ജോർജും  നൽകുന്ന  സംഭവനകളെ അസോസിയേഷൻ അഭിനന്ദിച്ചു. ഇന്ത്യൻ സമൂഹത്തിന്റെ വിവിധങ്ങളായ പ്രശ്നങ്ങളെ ചൂണ്ടിക്കാട്ടി വിശദമായ ഒരു മെമ്മോറാണ്ടം അജപാക്കിന്റ ഭാരവാഹികൾ അംബാസിഡറുടെ ശ്രദ്ധയിലേക്കായി  സമർപ്പിച്ചു.