കോട്ടയം മെഡിക്കൽ കോളേജ് റോഡിൽ അടിപ്പാത;ആശുപത്രിയിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് നിർമാണോദ്ഘാടനം ഏപ്രിൽ 25ന്;ഡോക്ടർമാർക്കും ജീവനക്കാർക്കും ആദരവ്

സ്വന്തം ലേഖകൻ ഗാന്ധിനഗർ: തിരക്കേറിയ കോട്ടയം മെഡിക്കൽ കോളജ് റോഡ് മുറിച്ചുകടക്കാനുള്ള ബുദ്ധിമുട്ട് ഇനി ഇല്ലാതാവുന്നു. റോഡ് മുറിച്ച് കിടക്കാനുള്ള ക്ലേശം ഒഴിവാക്കാൻ ബസ്റ്റാൻഡ് ഭാഗത്തുനിന്ന് മെഡിക്കൽ കോളേജിലേക്ക് പ്രവേശിക്കാനാവുന്ന രീതിയിൽ അടിപ്പാത നിർമ്മിക്കാൻ ഒരുങ്ങുന്നു. ഇതിനെ ഭരണാനുമതി ലഭിച്ചതായും ഉടൻ നിർമ്മാണം ആരംഭിക്കുമെന്നും മന്ത്രി വി എൻ വാസവൻ അറിയിച്ചു. മെഡിക്കൽ കോളേജിൽ എത്തുന്ന രോഗികൾക്ക് അടക്കം വേഗത്തിൽ ആശുപത്രിയിലേക്ക് അടിപ്പാത വഴി എത്താൻ സാധിക്കും. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി വികസന സമിതിയുടെ പദ്ധതിയിലൂടെ ഒരു വർഷം കൊണ്ട് ആയിരം താക്കോൽ […]

ഫ്രീ വൈഫൈ എന്ന് കേൾക്കുമ്പോൾ ചാടിക്കേറി കണക്ട് ചെയ്യല്ലേ…പണി പാളും.

സ്വന്തം ലേഖകൻ: ഫ്രീ വൈഫൈ കിട്ടുന്ന അ‌വസരങ്ങളിലെല്ലാം ഡാറ്റ ഓഫര്‍ ഉണ്ടെങ്കിലും നാം വൈഫൈ പരമാവധി ഉപയോഗിക്കാറുണ്ട്. മറ്റുചിലപ്പോള്‍ വേറെ വഴിയില്ലാതെയും നാം വിവിധ വൈഫൈ സേവനങ്ങള്‍ ഉപയോഗിക്കാറുണ്ട്. പൊതുജനങ്ങള്‍ക്ക് ഫ്രീ വൈഫൈ ലഭ്യമാക്കുന്ന സ്പോട്ടുകള്‍ ഇന്ന് വര്‍ധിച്ചുവരുന്നുണ്ട്. അ‌ത് പലപ്പോഴും ഏറെ ഉപകാരപ്രദവുമാണ്. നെറ്റ്വര്‍ക്ക് പ്രശ്നങ്ങള്‍ മൂലം ഇന്റര്‍നെറ്റ് ലഭ്യമല്ലാത്ത അ‌വസരങ്ങളിലും നിശ്ചിത ഡാറ്റ പരിധി പിന്നിട്ട അ‌വസരങ്ങളിലും ഉള്‍പ്പെടെ പബ്ലിക് വൈഫൈ സേവനങ്ങള്‍ നിരവധി പേര്‍ക്ക് രക്ഷയാകാറുണ്ട്. എന്നാല്‍ സൗജന്യമായി കിട്ടുന്ന വൈഫൈകളിലേക്ക് പെട്ടെന്ന് കണക്‌ട് ചെയ്യും മുൻപ് ചില കാര്യങ്ങള്‍ […]

“പണി വരുന്നുണ്ട് അവറാച്ച!” നിങ്ങളുടെ ഫോൺ സുരക്ഷിതമാണോ? ഈ ഫോണുകൾ ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി ഗൂഗിളിൻ്റെ ബഗ് ഹൺടിങ് ടീം

സ്വന്തം ലേഖകൻ ദില്ലി: നിങ്ങൾ ഉപയോഗിക്കുന്ന സ്മാർട് ഫോണുകൾ ഡെയ്ഞ്ചര്‍ സോണിലാണെന്ന മുന്നറിയിപ്പുമായി ഗൂഗിളിന്റെ ബഗ്-ഹണ്ടിങ് ടീം പ്രോജക്റ്റ് സീറോ. എക്സിനോസ് ചിപ് സെറ്റുകള്‍ (Exynos ) സപ്പോര്‍ട്ട് ചെയ്യുന്ന ഫോണുകളെ ബാധിക്കുന്ന ഗുരുതര പതിനെട്ടോളം സുരക്ഷാ വീഴ്ചകളെയാണ് ബഗ് ഹണ്ടിങ് ടീം പ്രോജക്‌ട് സീറോ വെളിച്ചത്ത് കൊണ്ടുവന്നിരിക്കുന്നത്. ദക്ഷിണ കൊറിയന്‍ ടെക് കമ്ബനിയായ സാംസങ് നിര്‍മിക്കുന്ന ചിപ്സെറ്റാണ് എക്സിനോസ്. XDAdevelpers.com- ആണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. സ്‌മാര്‍ട്ട്‌ഫോണിന്റെ ഉടമയുടെ കോണ്‍ടാക്റ്റ് നമ്പർ മാത്രം ഉപയോഗിച്ച് ഈ ചിപ്പിൻ്റെ സഹായത്തോടെ ഫോണിന്റെ ഉടമ […]

മാർച്ച് 28ന് ആകാശത്ത് തെളിയാൻ പോകുന്നത് വിസ്മയ കാഴ്ച; അഞ്ച് ഗ്രഹങ്ങളെയും ഒന്നിച്ച് കാണാൻ കഴിയുന്ന അത്ഭുത നിമിഷം

സ്വന്തം ലേഖകൻ: മാർച്ച് അവസാനം ആകാശത്ത് വിരിയാൻ പോകുന്നത് അത്ഭുത കാഴ്ച. മാർച്ച് 28ന് ആകാശത്തിൽ 5 ഗ്രഹങ്ങളെ ഒന്നിച്ച് കാണാൻ കഴിയുന്ന അത്ഭുത പ്രതിഭാസം. ചൊവ്വ, ശുക്രൻ, ബുധൻ, വ്യാഴം, യുറാനസ് എന്നീ ഗ്രഹങ്ങളെയാണ് ഒന്നിച്ച് കാണാൻ കഴിയുന്നത്. മെർക്കുറിയെക്കാൾ പ്രകാശത്തോടെ ജുപീറ്റർ കാണപ്പെടുമെന്നാണ് റിപ്പോർട്ട്. വീനസിനായിരിക്കും മറ്റ് നാല് ഗ്രഹങ്ങളെ അപേക്ഷിച്ച് ഏറ്റവും പ്രകാശം. നഗ്നനേത്രങ്ങളാൽ വീനസിനെ കാണാൻ കഴിയും. മറ്റ് ഗ്രഹങ്ങളും ദൃശ്യമാകുമെങ്കിലും വീനസിന്റെയത്ര പ്രകാശം ഉണ്ടാവില്ല. നഗ്നനേത്രങ്ങളാൽ യുറാനസിനെ കാണുക പ്രയാസമായിരിക്കും. മുൻപ്, മാർച്ച് 1ന് വീനസും ജുപീറ്ററും […]

ആമസോണിൽ രണ്ടാംഘട്ട കൂട്ടപിരിച്ചുവിടൽ; ഒമ്പതിനായിരത്തോളം ജീവനക്കാർക്ക് ജോലി നഷ്ടപ്പെടും എന്ന് റിപ്പോർട്ട്

സ്വന്തം ലേഖകൻ വാഷിങ്ടൺ: അമേരിക്കയിൽ രൂക്ഷമായിക്കൊണ്ടിരിക്കുന്ന ബാങ്കിംഗ് പ്രതിസന്ധിക്കും സാമ്പത്തിക മാന്ദ്യ ഭീഷണിക്കുമിടയിൽ, അടുത്ത കൂട്ട പിരിച്ചുവിടൽ പ്രഖ്യാപിച്ച് പ്രമുഖ ഇ-കൊമേഴ്‌സ് കമ്പനിയായ ആമസോൺ. രണ്ടാം ഘട്ടത്തിൽ ഏകദേശം 9,000 ജീവനക്കാരെ പിരിച്ചുവിടാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി. തീരുമാനം സംബന്ധിച്ച് സിഇഒ ആൻഡി ജെസ്സി ജീവനക്കാർക്ക് മെമ്മോ അയച്ചിട്ടുണ്ട്. ആമസോൺ വെബ് സർവിസസ്, എക്സ്പീരിയൻസ് ആൻഡ് ടെക്നോളജി, അഡ്വർടൈസിംഗ് ആൻഡ് ട്വിച്ച് തുടങ്ങിയ വകുപ്പുകളിൽ ജോലി ചെയ്യുന്നവരാണ് പിരിച്ചുവിടപ്പെടുന്നവരിൽ ഭൂരിഭാഗവുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ബുദ്ധിമുട്ടുള്ള തീരുമാനമാണെങ്കിലും കമ്പനിയുടെ മുന്നോട്ടുള്ള പ്രയാണത്തിന് ഇത് ആവശ്യമാണെന്ന് സിഇഒ ജെസ്സി […]

തിരുച്ചിറപ്പള്ളിയിൽ കാറും ട്രക്കും കൂട്ടിയിടിച്ച് ആറ് മരണം; ഡ്രൈവർ ഉറങ്ങിപ്പോയതാകാമെന്ന് സംശയം

സ്വന്തം ലേഖകൻ തിരിച്ചി: തിരുച്ചിറപ്പള്ളിയിൽ കാറും ട്രക്കും കൂട്ടിയിടിച്ച് 6 മരണം. കാർ യാത്രികരായ സ്ത്രീയും കുട്ടിയും അടക്കമാണ് മരണപ്പെട്ടത്. അപകടത്തിൽ മൂന്നുപേർക്ക് ഗുരുതരമായി പരിക്കേറ്റു. സേലം ജില്ലയിലെ ഇടപ്പാടിയിൽ നിന്നും കുംഭകോണത്തേക്ക് ക്ഷേത്ര സന്ദർശനത്തിനായി പോയ ഒൻപതംഗ സംഘത്തിൻറെ കാറാണ് അപകടത്തിൽ പെട്ടത്. നാമക്കൽ ഭാഗത്ത് നിന്നും തിരുച്ചിറ പള്ളിയിലേക്ക് തടി കയറ്റി വന്ന ലോറിയുമായി കൂട്ടിയിരിക്കുകയായിരുന്നു. കാർ പൂർണമായും തകർന്ന നിലയിലാണ്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് ആണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹങ്ങൾ പോസ്റ്റുമോട്ടത്തിനായി തിരിച്ചിറ പള്ളിയിലെ ഗവൺമെൻറ് ആശുപത്രിയിലേക്ക് മാറ്റി. […]

കൊച്ചിയിൽ പെയ്ത മഴയിൽ അമ്ല സാന്നിധ്യം ഇല്ലെന്ന് കുസാറ്റിന്റെ കണ്ടെത്തലിൽ പിഴവ് എന്ന് ഡോക്ടർ രാജഗോപാൽ കമ്മത്ത്

സ്വന്തം ലേഖകൻ കൊച്ചി: ബ്രഹ്മപുരം തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ മഴയിലെ അമ്ല സാന്നിധ്യം അളക്കാൻ കൊച്ചി സാങ്കേതിക സർവകലാശാല നടത്തിയ സാമ്പ്ലിങ് രീതിയിൽ പിഴവുണ്ടെന്ന കണ്ടെത്തലുമായി വിദഗ്ധർ. കുസാറ്റ് അവലംബിച്ച സാംപ്ലിങ് രീതി അനുമാനങ്ങൾ അരക്കെട്ടുറപ്പിക്കൻ പൊന്നതല്ലെന്ന് ഡോ. എ.രാജഗോപാൽ കമ്മത്ത് മാധ്യമങ്ങളോട് പറഞ്ഞു. കൊച്ചിയിൽ കഴിഞ്ഞദിവസം രാത്രി പതിനൊന്നര മണിയോടെ പെയ്ത മഴയുടെ ആദ്യതുള്ളികൾ വൈറ്റിലയിൽ നിന്നും ശേഖരിച്ച് പരിശോധിച്ചതിൽ നിന്നാണ് മഴയിലെ ആസിഡ് സാന്നിധ്യം തിരിച്ചറിഞ്ഞത്. കൊച്ചി സാങ്കേതിക സർവ്വകലാശാലയിൽ നടത്തിയ പരീക്ഷണത്തിൽ കൊച്ചിയിൽ പെയ്ത മഴയിൽ അമ്ലസാന്നിധ്യം ഇല്ലെന്നാണ് കണ്ടെത്തൽ. അതേസമയം […]

മലമ്പുഴക്ക് സമീപം മത്സ്യത്തൊഴിലാളി കാട്ടാന കൂട്ടത്തിന് മുന്നിൽ പെട്ടു; രക്ഷപ്പെട്ടത് തലനാരിഴക്ക്

സ്വന്തം ലേഖകൻ പാലക്കാട്: മലമ്പുഴ ഡാമിന് സമീപം കാട്ടാനക്കൂട്ടത്തിനു മുന്നിൽ പെട്ട മത്സ്യത്തൊഴിലാളി തലനാരിഴക്ക് രക്ഷപ്പെട്ടു. കല്ലേപ്പുള്ളി സ്വദേശി സുന്ദരനാണ് കാട്ടാന കൂട്ടത്തിനു മുന്നിൽ പെട്ടത്. ആനകളെ കണ്ടതും സുന്ദരൻ വണ്ടിയിൽ നിന്നും ഇറങ്ങി ഓടുകയായിരുന്നു. ഉപേക്ഷിക്കപ്പെട്ട സുന്ദരന്റെ ഇരുചക്രവാഹനം കാട്ടാനക്കൂട്ടം പൂർണ്ണമായും നശിപ്പിച്ചു. പുലർച്ചെ അഞ്ചുമണിക്കാണ് സംഭവം. അതേസമയം വനം വകുപ്പ് ഉദ്യോഗസ്ഥരെ അടക്കം അധികൃതരെ വിവരമറിയിച്ചിട്ടും വേണ്ട നടപടികൾ സ്വീകരിച്ചിട്ടില്ല എന്ന ആരോപണവും ഉയർന്നിട്ടുണ്ട്.

മെറ്റയിൽ വീണ്ടും പിരിച്ചുവിടൽ; കമ്പനിയുടെ സാമ്പത്തികസ്ഥിതി വളരെ കാലം തുടരുമെന്ന് സുക്കർബർഗ്; 5000ത്തിൽ പരം ഒഴിവുകളിലേക്ക് ഇനി ഉടൻ നിയമനങ്ങൾ ഉണ്ടാകില്ല

സ്വന്തം ലേഖകൻ കാലിഫോർണിയ: സമൂഹമാധ്യമങ്ങളായ ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം തുടങ്ങിയവയുടെ മാതൃ കമ്പനിയായ മെറ്റ വീണ്ടും ജീവനക്കാരെ പിരിച്ചുവിടാനുള്ള തീരുമാനം എടുത്തു. ഇത്തവണ 10,000 പേർക്കാണ് ജോലി നഷ്ടമാകുക. കഴിഞ്ഞ നവംബറിൽ മെറ്റ 11,000 പേരെയാണ് പിരിച്ചുവിട്ടത്. ഇതു രണ്ടാം റൗണ്ട് പിരിച്ചുവിടലാണ് മെ റ്റയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. ടീമിന്റെ വലുപ്പം ചുരുക്കാനായി 10,000 പേരെ പിരിച്ചുവിടുകയാണെന്നും 5000ൽപ്പരം ഒഴിവുകളിലേക്ക് ഇനി നിയമനങ്ങൾ സ്വീകരിക്കുന്നില്ലെന്നും മെറ്റ തലവൻ മാർക്ക് സക്കർബർഗ് ജീവനക്കാർക്ക് അയച്ച സന്ദേശത്തിൽ വ്യക്തമാക്കി. കമ്പനിയുടെ ഈ സാമ്പത്തിക സ്ഥിതി വളരെ വർഷങ്ങൾ […]

ജി 20 ഉച്ചകോടിക്കായി കുമരകം ഒരുങ്ങുന്നു; പരിസ്ഥിതി സൗഹൃദപരമായ ഒരുക്കങ്ങൾ; മുളകൾ പാകിയ കവാടങ്ങളാണ് പ്രധാന ആകർഷണം

സ്വന്തം ലേഖകൻ കുമരകം: ജി–20 ഉച്ചകോടിക്കായി കുമരകം ഒരുങ്ങുന്നു. സമ്മേളനം നടക്കുന്ന കെടിഡിസി വാട്ടർ സ്കേപ് കൺവൻഷൻ സെന്ററിലേക്കുള്ള പ്രവേശന കവാടം മുതൽ പരിസ്ഥിതി സൗഹൃദപരമായാണ് നിർമിച്ചിരിക്കുന്നത്. കവാടം പൂർണമായും നാടൻ മുള ഉപയോഗിച്ചാണു നിർമിക്കുന്നത്. പാലത്തിന്റെ കൈവരികളും മുളകൾ കൊണ്ടു മനോഹരമാക്കിയിട്ടുണ്ട്. സെന്ററിന്റെ സീലിംഗ് ഉൾപ്പടെ മുളകൾ പാകി ഭംഗിയാക്കി.ചുവരുകളുടെ ഉൾഭാഗത്ത് ചണമാണ് ഉപയോഗിച്ചിരിക്കുന്നത്. ശബ്ദ നിയന്ത്രണ സംവിധാനവും ദീപാലങ്കാരങ്ങളും പരിസ്ഥിതി സൗഹൃദപരമായാണ് ക്രമീകരിച്ചിട്ടുള്ളത്. ഹാളിന്റെ പരിസരമാകെ പ്രത്യേക തരം പുല്ലും ചെടികളും നട്ടു മോടി കൂട്ടിയിട്ടുണ്ട്. മുളകൾ 25 വർഷം കേടുകൂടാതെ […]