കൊച്ചിയിൽ പെയ്ത മഴയിൽ അമ്ല സാന്നിധ്യം ഇല്ലെന്ന് കുസാറ്റിന്റെ കണ്ടെത്തലിൽ പിഴവ് എന്ന് ഡോക്ടർ രാജഗോപാൽ കമ്മത്ത്

കൊച്ചിയിൽ പെയ്ത മഴയിൽ അമ്ല സാന്നിധ്യം ഇല്ലെന്ന് കുസാറ്റിന്റെ കണ്ടെത്തലിൽ പിഴവ് എന്ന് ഡോക്ടർ രാജഗോപാൽ കമ്മത്ത്

Spread the love

സ്വന്തം ലേഖകൻ
കൊച്ചി: ബ്രഹ്മപുരം തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ മഴയിലെ അമ്ല സാന്നിധ്യം അളക്കാൻ കൊച്ചി സാങ്കേതിക സർവകലാശാല നടത്തിയ സാമ്പ്ലിങ് രീതിയിൽ പിഴവുണ്ടെന്ന കണ്ടെത്തലുമായി വിദഗ്ധർ. കുസാറ്റ് അവലംബിച്ച സാംപ്ലിങ് രീതി അനുമാനങ്ങൾ അരക്കെട്ടുറപ്പിക്കൻ പൊന്നതല്ലെന്ന് ഡോ. എ.രാജഗോപാൽ കമ്മത്ത് മാധ്യമങ്ങളോട് പറഞ്ഞു.

കൊച്ചിയിൽ കഴിഞ്ഞദിവസം രാത്രി പതിനൊന്നര മണിയോടെ പെയ്ത മഴയുടെ ആദ്യതുള്ളികൾ വൈറ്റിലയിൽ നിന്നും ശേഖരിച്ച് പരിശോധിച്ചതിൽ നിന്നാണ് മഴയിലെ ആസിഡ് സാന്നിധ്യം തിരിച്ചറിഞ്ഞത്.

കൊച്ചി സാങ്കേതിക സർവ്വകലാശാലയിൽ നടത്തിയ പരീക്ഷണത്തിൽ കൊച്ചിയിൽ പെയ്ത മഴയിൽ അമ്ലസാന്നിധ്യം ഇല്ലെന്നാണ് കണ്ടെത്തൽ. അതേസമയം ബ്രഹ്മപുരം കത്തിയെരിഞ്ഞപ്പോൾ വമിച്ച പുകയും വ്യവസായശാലകളിൽ നിന്നുണ്ടായ മാലിന്യ പുകയും മറ്റ് മാലിന്യങ്ങളും തെക്കുപടിഞ്ഞാറൻ ദിശയിലേക്കാണ് പ്രധാനമായും പരക്കുന്നത്. കുസാറ്റ് സ്ഥിതിചെയ്യുന്നത് ആവട്ടെ വടക്കുദശയിലും. അതുകൊണ്ട് തന്നെ കുസാറ്റ് മേഖലയിലേക്ക് രാസമാലിന്യം പരക്കാനുള്ള സാധ്യത വളരെ കുറവാണ്‌. കുസാറ്റ് അവലംബിച്ച സാമ്പ്ളിങ്ങ് രീ​‍തി കൊച്ചിയിൽ അമ്ളമഴയുണ്ടായില്ല എന്നു പറയാനുള്ള അടിസ്ഥാന വിവരമല്ലെന്ന് ശാസ്ത്രസാഹിത്യകാൻ ഡോ.എ.രാജഗോപാൽ കമ്മത്ത് പറഞ്ഞു. കൊച്ചിയിലെ ഒരുപ്രദേശത്ത് നിന്ന് മാത്രം സാമ്പിൾ ശേഖരിച്ചല്ല അമ്ള മഴയളക്കേണ്ടത്. ‌‌കൊച്ചിയുടെ വിവിധഭാഗങ്ങളിലും പ്രാന്തപ്രദേശങ്ങളിലും ശരിയായ രീതിയിൽ സാമ്പിൾ ശേഖരിക്കണമായിരുന്നു. തികച്ചും അശാസ്ത്രീയമായ രീതിയും അനുമാനവുമാണ്‌ കുസാറ്റ് ഇക്കാര്യത്തിൽ അവലംബിച്ചിരിക്കുന്നതെന്നും ഡോ.എ.രാജഗോപാൽ കമ്മത്ത് കുറ്റപ്പെടുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗുരുതരമായ ഈ പ്രശ്നത്തെ സർക്കാർ ഏജൻസികൾ അന്വേഷിച്ച് ഈ വിഷവാതക സ്രോതസ്സുകളെ പൂർണമായും നിർത്തലാക്കാൻ ശ്രമിക്കണമെന്ന് ഡോ. എ രാജഗോപാൽ കമ്മത്ത് പറഞ്ഞു. കൊച്ചിയിൽ കുറച്ചു ദിവസമായി പെയ്ത മഴയുടെ സാമ്പിൾ പരിശോധിച്ച് അമ്ള മഴ ഉണ്ടായില്ലെന്നു സ്ഥാപിക്കാൻ കൊച്ചി സാങ്കേതിക സർവകലാശാലയിലെ ചില വകുപ്പുകളും ചില സംഘടനകളും ശ്രമിക്കുന്നതിനിടെയാണ് ഡോ. എ രാജഗോപാൽ കമ്മത്ത് മഴയിലെ ആസിഡ് സാന്നിധ്യം തെളിയിക്കുന്ന പരീക്ഷണവുമായി വീണ്ടും രംഗത്തെത്തിയത്.