കോട്ടയം മെഡിക്കൽ കോളേജ് റോഡിൽ അടിപ്പാത;ആശുപത്രിയിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് നിർമാണോദ്ഘാടനം ഏപ്രിൽ 25ന്;ഡോക്ടർമാർക്കും ജീവനക്കാർക്കും ആദരവ്

കോട്ടയം മെഡിക്കൽ കോളേജ് റോഡിൽ അടിപ്പാത;ആശുപത്രിയിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് നിർമാണോദ്ഘാടനം ഏപ്രിൽ 25ന്;ഡോക്ടർമാർക്കും ജീവനക്കാർക്കും ആദരവ്

Spread the love

സ്വന്തം ലേഖകൻ
ഗാന്ധിനഗർ: തിരക്കേറിയ കോട്ടയം മെഡിക്കൽ കോളജ് റോഡ് മുറിച്ചുകടക്കാനുള്ള ബുദ്ധിമുട്ട് ഇനി ഇല്ലാതാവുന്നു. റോഡ് മുറിച്ച് കിടക്കാനുള്ള ക്ലേശം ഒഴിവാക്കാൻ ബസ്റ്റാൻഡ് ഭാഗത്തുനിന്ന് മെഡിക്കൽ കോളേജിലേക്ക് പ്രവേശിക്കാനാവുന്ന രീതിയിൽ അടിപ്പാത നിർമ്മിക്കാൻ ഒരുങ്ങുന്നു. ഇതിനെ ഭരണാനുമതി ലഭിച്ചതായും ഉടൻ നിർമ്മാണം ആരംഭിക്കുമെന്നും മന്ത്രി വി എൻ വാസവൻ അറിയിച്ചു. മെഡിക്കൽ കോളേജിൽ എത്തുന്ന രോഗികൾക്ക് അടക്കം വേഗത്തിൽ ആശുപത്രിയിലേക്ക് അടിപ്പാത വഴി എത്താൻ സാധിക്കും.

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി വികസന സമിതിയുടെ പദ്ധതിയിലൂടെ ഒരു വർഷം കൊണ്ട് ആയിരം താക്കോൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ചതിന്റെ ഭാഗമായി നടത്തിയ ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ആശുപത്രിയിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് നിർമ്മാണ ഉദ്ഘാടനം 25ന് മുഖ്യമന്ത്രി നിർവഹിക്കുമെന്നും മന്ത്രി പറഞ്ഞു.

പദ്ധതി ആരംഭിക്കുന്നതിനു മുൻകൈയെടുത്ത പ്രൊഫ. പി ജി ആർ പിള്ള, പ്രൊഫ. എം എൻ ശശികുമാർ എന്നിവരെ മന്ത്രി പൊന്നാട അണിയിച്ചു. പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഡോക്ടർമാരെയും ജീവനക്കാരെയും ചടങ്ങിൽ ആദരിച്ചു. പ്രിൻസിപ്പൽ ഡോ. എസ് ശങ്കർ അധ്യക്ഷത വഹിച്ചു. വകുപ്പ് മേധാവി ഡോ. വി അനിൽകുമാർ, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. രതീഷ് കുമാർ, ഡോ. എസ് സുനിൽ, നഴ്സിംഗ് ഓഫീസർ സുജാത എന്നിവർ സംസാരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group