തിരുച്ചിറപ്പള്ളിയിൽ കാറും ട്രക്കും കൂട്ടിയിടിച്ച് ആറ് മരണം; ഡ്രൈവർ ഉറങ്ങിപ്പോയതാകാമെന്ന് സംശയം

തിരുച്ചിറപ്പള്ളിയിൽ കാറും ട്രക്കും കൂട്ടിയിടിച്ച് ആറ് മരണം; ഡ്രൈവർ ഉറങ്ങിപ്പോയതാകാമെന്ന് സംശയം

Spread the love

സ്വന്തം ലേഖകൻ
തിരിച്ചി: തിരുച്ചിറപ്പള്ളിയിൽ കാറും ട്രക്കും കൂട്ടിയിടിച്ച് 6 മരണം. കാർ യാത്രികരായ സ്ത്രീയും കുട്ടിയും അടക്കമാണ് മരണപ്പെട്ടത്. അപകടത്തിൽ മൂന്നുപേർക്ക് ഗുരുതരമായി പരിക്കേറ്റു.

സേലം ജില്ലയിലെ ഇടപ്പാടിയിൽ നിന്നും കുംഭകോണത്തേക്ക് ക്ഷേത്ര സന്ദർശനത്തിനായി പോയ ഒൻപതംഗ സംഘത്തിൻറെ കാറാണ് അപകടത്തിൽ പെട്ടത്. നാമക്കൽ ഭാഗത്ത് നിന്നും തിരുച്ചിറ പള്ളിയിലേക്ക് തടി കയറ്റി വന്ന ലോറിയുമായി കൂട്ടിയിരിക്കുകയായിരുന്നു. കാർ പൂർണമായും തകർന്ന നിലയിലാണ്.

ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് ആണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹങ്ങൾ പോസ്റ്റുമോട്ടത്തിനായി തിരിച്ചിറ പള്ളിയിലെ ഗവൺമെൻറ് ആശുപത്രിയിലേക്ക് മാറ്റി. മരണപ്പെട്ട എല്ലാവരും ബന്ധുക്കളാണെന്ന് പോലീസ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ട്രിച്ചി എസ്പി സുജിത് കുമാർ അപകടം നടന്ന സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ ട്രക്ക് ഡ്രൈവർ അരിയാലൂർ ഉദയാർപാളയം സ്വദേശി പി സെന്തിൽകുമാറി (43) നെ പോലീസ് അറസ്റ്റു ചെയ്തു. അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.

മുത്തുസ്വാമി (58), ജി തവണ ശ്രീ (10), സന്തോഷ് കുമാർ (31), പി ആനന്ദായി (57), തിരുമൂർത്തി (43) കാർ ഡ്രൈവർ സന്തോഷ് കുമാർ (31) എന്നിവരാണ് മരിച്ചത്. ജി ശകുന്തള (36), ധൻപാൽ (36), പി മുരുഗൻ (23) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ട്രിച്ചിയിലെ മഹാത്മാ ഗാന്ധി മെമ്മോറിയൻ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.