ഏഷ്യാനെറ്റ് ജയിപ്പിക്കുന്നവരെ മനോരമ തോല്‍പ്പിക്കും; മനോരമ ജയിപ്പിക്കുന്നവരെ മാതൃഭൂമി തോല്‍പ്പിക്കും; ഏഷ്യാനെറ്റും മനോരമയും മാതൃഭൂമിയും തോല്‍പ്പിക്കുന്നവരെ 24 ന്യൂസ് ജയിപ്പിക്കും; ഗര്‍ഭത്തിലുള്ള കുഞ്ഞിന് ഉടുപ്പ് വാങ്ങാനോടുന്ന സഖാക്കള്‍ ഒരുവശത്ത്; സര്‍വ്വേഫലങ്ങളില്‍ വിശ്വാസമില്ലാത്ത യുഡിഎഫ് മറുവശത്ത്; മരുപ്പച്ച കണ്ട് മുന്നോട്ട് നീങ്ങുന്ന ഒട്ടകത്തെപ്പോലെ ബിജെപിയും; നിര്‍ണ്ണായക മണ്ഡലങ്ങളിലെ വിവിധ ചാനല്‍ സര്‍വ്വേഫലങ്ങള്‍ അറിയാം

ഏ. കെ. ശ്രീകുമാർ കോട്ടയം: എക്സിറ്റ്പോള്‍ ഫലങ്ങളില്‍ വ്യത്യസ്ത തരത്തിലുള്ള പ്രവചനങ്ങളുമായി വിവിധ ദൃശ്യമാധ്യമങ്ങള്‍. ചാനലുകള്‍ മാറ്റി മാറ്റി കാണുന്ന ജനങ്ങളാണ് ഇപ്പോള്‍ സമനില തെറ്റിയ അവസ്ഥയില്‍ എത്തിയിരിക്കുന്നത്. ഏഷ്യാനെറ്റ് ജയിപ്പിക്കുന്നവരെ മനോരമ തോല്‍പ്പിക്കും. മനോരമ ജയിപ്പിക്കുന്നവരെ മാതൃഭൂമി തോല്‍പ്പിക്കും. ഏഷ്യാനെറ്റും മനോരമയും മാതൃഭൂമിയും തോല്‍പ്പിക്കുന്നവരെ 24 ന്യൂസ് ജയിപ്പിക്കും- ജനവിധി എഴുതാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ കേരളത്തിലെ ‘നിഷ്പക്ഷ മാധ്യമങ്ങള്‍’, കൃത്യമായ പക്ഷത്തോടെ ബ്രേക്കിംഗുകള്‍ തുടരുകയാണ്. കടുത്ത മത്സരം നടക്കുന്ന, അട്ടിമറി പ്രതീക്ഷിക്കുന്ന മണ്ഡലങ്ങളിലാണ് ചാനല്‍ നിക്ഷപക്ഷര്‍ തങ്ങളുടെ പക്ഷക്കാരെ ഏറ്റവുമധികം […]

സിങ്കപ്പെണ്‍കള്‍ ഇനി ബുള്ളറ്റില്‍ നാട് ചുറ്റും; ക്വാറന്റൈനില്‍ കഴിയുന്നവരെ നിരീക്ഷിക്കുന്നതിനും ബോധവല്‍ക്കരണത്തിനുമായി വനിതാ ബുള്ളറ്റ് പട്രോള്‍ സംഘങ്ങള്‍ ഇന്ന് മുതല്‍ നിരത്തിലിറങ്ങും; വ്യാപാര സ്ഥാപനങ്ങള്‍, മാര്‍ക്കറ്റുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, മാളുകള്‍, ചന്ത, ബസ് സ്റ്റാന്റ്, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ പരിശോധന കര്‍ശനമാക്കും

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: ക്വാറന്റൈനില്‍ കഴിയുന്നവരെ നിരീക്ഷിക്കുന്നതിനും ബോധവല്‍ക്കരണത്തിനുമായി രൂപം നല്‍കിയ വനിതാ ബുള്ളറ്റ് പട്രോള്‍ സംഘങ്ങള്‍ ഇന്നു മുതല്‍ നിരത്തിലിറങ്ങും. കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി അഡീഷനല്‍ എസ്പിമാരുടെ നേതൃത്വത്തില്‍ എല്ലാ ജില്ലകളിലും മിന്നല്‍പരിശോധനകള്‍ നടത്തുന്നതിന് പ്രത്യേക സ്‌ക്വാഡിനെ നിയോഗിക്കും. വ്യാപാര സ്ഥാപനങ്ങള്‍, മാര്‍ക്കറ്റുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, മാളുകള്‍, ചന്ത, ബസ് സ്റ്റാന്റ്, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് പരിശോധന നടക്കുക. കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി നടത്തിയ ജില്ലാ പൊലീസ് മേധാവിമാരുടെ ഓണ്‍ലൈന്‍ യോഗത്തിലാണ് സംസ്ഥാന പോലിസ് മേധാവി ലോക്നാഥ് ബെഹ്റ ഈ നിര്‍ദേശം […]

വോട്ടെണ്ണല്‍ ദിവസത്തെ ആള്‍ക്കൂട്ടവും ആഹ്ലാദ പ്രകടനങ്ങളും നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച തേര്‍ഡ് ഐ ന്യൂസിന് അഭിനന്ദനപ്രവാഹം; ഹർജിയിൻമേൽ ഹൈക്കോടതി വിശദീകരണം ചോദിച്ചതോടെ ആഹ്ലാദ പ്രകടനങ്ങളും ആള്‍ക്കൂട്ടവും നിരോധിച്ച് സംസ്ഥാന സര്‍ക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും; ആണികള്‍ ആഹ്ലാദ പ്രകടനവുമായി തെരുവിലിറങ്ങിയാല്‍ കെ. സുരേന്ദ്രനും എ.വിജയരാഘവനും മുല്ലപ്പള്ളിയും കോടതി കയറേണ്ടി വരും; ഏ.കെ ശ്രീകുമാർ

ടീം എഡിറ്റോറിയൽ എറണാകുളം: വോട്ടെണ്ണല്‍ ദിവസത്തെ ആഹ്ലാദപ്രകടനങ്ങളും കൗണ്ടിംഗ് സെന്ററുകളിലെ ആള്‍ക്കൂട്ടവും തടയണമെന്നാവശ്യപ്പെട്ട് തേര്‍ഡ് ഐ ന്യൂസ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കിയ വിവരം പ്രിയവായനക്കാര്‍ അറിഞ്ഞിരിക്കുമല്ലോ. കഴിഞ്ഞ ദിവസം ഈ വാര്‍ത്ത പുറത്തുവിട്ടതിന് ശേഷം ഞങ്ങള്‍ക്ക് ലഭിച്ച നസീമമായ അഭിനന്ദനങ്ങള്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി. സത്യസന്ധമായ വാര്‍ത്തകള്‍ ഏറ്റവും വേഗത്തില്‍ നിങ്ങളിലേക്ക് എത്തിക്കുന്നതിനൊപ്പം തന്നെ, മഹാമാരിക്കാലത്ത് ഞങ്ങളില്‍ നിക്ഷിപ്തമായ സാമൂഹിക ഉത്തരവാദിത്വം കൂടിയാണ് ഇത്തരമൊരു ഇടപെടല്‍ നടത്താനുണ്ടായ പ്രേരണ. കോവിഡ് വൈറസിന് സംഭവിച്ച ജനിതകമാറ്റം ഇപ്പോഴത്തെ രൂക്ഷവ്യാപനത്തിന് ഒരു കാരണം മാത്രമാണ്. തെരഞ്ഞെടുപ്പ് […]

രണ്ട് പ്രാവശ്യം ക്ഷയരോഗം വന്നു;കേള്‍വിക്കുറവിനും ഹെര്‍ണിയയ്ക്കും ശസ്ത്രക്രിയ ഉള്‍പ്പെടെ ചെയ്തത് ജില്ലാ ആശുപത്രിയില്‍; കേന്ദ്രം വാക്‌സിന് വില കൂട്ടിയെന്ന് കേട്ടപ്പോള്‍ എന്തെങ്കിലും ചെയ്യണമെന്ന് തോന്നി; ഭാര്യയുടെ മരണശേഷം കിട്ടിയ ഗ്രാറ്റുവിറ്റി തുകയായ രണ്ട് ലക്ഷം രൂപയാണ് വാക്‌സിന്‍ ചലഞ്ചിന് സംഭാവനയായി നല്‍കിയത്; വൈറലായ ആ ബീഡിത്തൊഴിലാളിക്ക് പറയാനുള്ളത്

സ്വന്തം ലേഖകന്‍ കണ്ണൂര്: രണ്ടു ദിവസമായി മാധ്യമങ്ങളില്‍ നിറഞ്ഞു നിന്ന ‘കനിവിന്റെ അക്കൗണ്ട് ഉടമ’യെ കണ്ടെത്തി. വാക്‌സിന് ചലഞ്ചിന്റെ ഭാഗമായി ആകെയുണ്ടായിരുന്ന ജീവിത സമ്പാദ്യമായ രണ്ട് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചത് കണ്ണൂര് കുറുവ ചാലാടന്‍ ഹൗസിലെ ബീഡിത്തൊഴിലാളിയായ ജനാര്‍ദ്ദനനാണ്. ”ജന്മനാ കേള്‍വിക്കുറവുള്ള തനിക്ക് രണ്ട് ശസ്ത്രക്രിയ ജില്ലാആശുപത്രിയിലാണ് നടന്നത്. ഇപ്പോള്‍ ശ്രവണ സഹായി ഉപയോഗിച്ച് നന്നായി കേള്‍ക്കാം. ഹെര്ണിയ ശസ്ത്രക്രിയയും ചെയ്തു. രണ്ട് പ്രാവശ്യം ക്ഷയരോഗം വന്നു. അപ്പോഴെല്ലാം സര്‍ക്കാര്‍ ആശുപത്രിയിലെ ചികിത്സയാണെടുത്തത്. ഇപ്പോഴും ഗവ. ആശുപത്രിയില്‍ ചികിത്സ നടത്തുന്നു. വാക്‌സിന് […]

മറ്റ് ഡിപ്പാർട്ടുമെൻ്റുകളിൽ 50% പേർ ജോലിക്ക് വന്നാൽ മതിയെന്ന് പറഞ്ഞപ്പോൾ പോലീസിൽ അവധിയിലുള്ളവരെയടക്കം വിളിച്ചു വരുത്തി; പൊരിവെയിലിൽ പണി എടുക്കുന്നവർക്ക് വിശ്രമിക്കാൻ കാലൊടിഞ്ഞ കട്ടിലും പേപ്പറും; പലരും മക്കളേയും ഭാര്യയേയും കണ്ടിട്ട് ആഴ്ചകൾ ; ഇൻഷ്വറൻസുമില്ല, സുരക്ഷയുമില്ല: കൂടെ ജോലി ചെയ്യുന്നവന് കൊവിഡായാൽ പോലും അവധിയുമില്ല: കൊവിഡ് കാലത്ത് നാട്ടിലുള്ള പണി മുഴുവൻ ചെയ്യുന്ന പൊലീസിൻ്റെ ആരോഗ്യം ആര് നോക്കും?

  ഏ. കെ. ശ്രീകുമാർ കോട്ടയം: കൊവിഡ് കാലത്ത് കേരളം രോഗ പ്രതിരോധത്തിൽ ആരോഗ്യ പ്രവർത്തകർക്കൊപ്പം കടപ്പെട്ടിരിക്കുന്ന ഒരു വിഭാഗമുണ്ട്. കാക്കിയും തൊപ്പിയുമണിഞ്ഞ് തെരുവിലിറങ്ങി നാടിന് കരുതലായി കാവൽ നിൽക്കുന്ന ഉദ്യോഗസ്ഥരാണ് ഇവർ. പൊലീസുകാർ..! പക്ഷേ, കൊവിഡിന്റെ രണ്ടാം വരവിൽ നട്ടെല്ലൊടിഞ്ഞു നിൽക്കുകയാണ് പൊലീസ്. ആവശ്യത്തിലധികം പണിയും പ്രശ്‌നങ്ങളുമായി നടക്കുന്ന പൊലീസിന് ഇൻഷ്വറൻസ് പരിരക്ഷ പോലും ലഭിച്ചിട്ടില്ലെന്നതാണ് ഏറെ സങ്കടകരം. പല ഉദ്യോഗസ്ഥരും രോഗിയായ മാതാപിതാക്കളെയും, ഭാര്യയേയും, മക്കളേയും കണ്ടിട്ട് ആഴ്ചകളായി. തെരഞ്ഞെടുപ്പിന് മുൻപുള്ള അശാസ്ത്രീയമായ സ്ഥലം മാറ്റം മൂലം എസ് ഐ മുതൽ […]

കോട്ടയം കളക്ട്രേറ്റിലെ ജീവനക്കാരിൽ പലരും ജോലി ചെയ്യുന്നതും, പൊതുജനങ്ങളോട് സംസാരിക്കുന്നതും മാസ്ക് വെയ്ക്കാതെ; ഇവരെ ആര് നന്നാക്കും? ഇതൊന്നും കളക്ടർ കാണുന്നില്ലേ?

സ്വന്തം ലേഖകന്‍ കോട്ടയം : ജില്ലയുടെ ഭരണാസിരാകേന്ദ്രമായ കളക്ടറേറ്റിലെ ജീവനക്കാരിലധികവും ജോലി ചെയ്യുന്നത് കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ. റോഡരുകിൽ നിന്ന് ചായ കുടിക്കാനായി മാസ്‌ക് താഴ്ത്തിയവരോട് 500 രൂപ പിഴ ഈടാക്കിയ സംഭവം കോട്ടയത്ത് കഴിഞ്ഞ ദിവസം ഉണ്ടായിരുന്നു. നിയമങ്ങൾ കർശനമായി പാലിച്ചു നിയമപാലകരും പൊതുജനങ്ങളും മഹാമാരിക്കെതിരെ കൈകോർക്കുമ്പോഴാണ് ജില്ലാ കളക്ടറുടെ മൂക്കിന്‌താഴെ ഗുരുതര പിഴവ് ആവർത്തിക്കപ്പെടുന്നത്.     ജീവനക്കാരിൽ പലരും തങ്ങൾ നിയമത്തിന് അതീതരാണെന്ന ഭാവത്തിലാണ് ജോലിക്കെത്തുന്നത്. മാസ്കും സാമൂഹിക അകലവുമൊന്നും ഇക്കൂട്ടർക്ക് ബാധകമേ അല്ല. പലരും ഓഫീസിനുള്ളിലും വരാന്തകളിലും ഉൾപ്പെടെ […]

പ്രഭാത സവാരിക്കിറങ്ങിയപ്പോള്‍ റോഡരികിലെ വീട്ടില്‍ നിന്നും ഉച്ചത്തിലുള്ള നിലവിളി കേട്ടു; ഓടിച്ചെന്നപ്പോള്‍ കണ്ടത് യുവതി വീട്ടില്‍ പ്രസവിക്കുന്ന രംഗം; അപകടാവസ്ഥയിലായ യുവതിക്കും കുഞ്ഞിനും തുണയായത് മാത്യു- ഗ്രേറ്റല്‍ ദമ്പതികള്‍; അഭിനന്ദനവുമായി സോഷ്യല്‍ മീഡിയ

സ്വന്തം ലേഖകന്‍ പട്ടിക്കാട്: അപ്രതീക്ഷിതമായി വീട്ടില്‍ പ്രസവം നടന്നപ്പോള്‍ യുവതിക്ക് രക്ഷകരായത് പ്രഭാത സവാരിക്കിറങ്ങിയ ദമ്പതികള്‍. രാവിലെ നടക്കാനിറങ്ങിയതായിരുന്നു ഇടപ്പാറ മാത്യുവും ഭാര്യ ഗ്രേറ്റലും. അപ്പോഴാണ് റോഡരികിലെ വീട്ടില്‍നിന്ന് ഉച്ചത്തിലുള്ള നിലവിളി കേട്ടത്. ഓടിച്ചെന്നപ്പോള്‍ കണ്ടത് യുവതി വീട്ടില്‍ പ്രസവിക്കുന്നതാണ്. യുവതി രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയിലായിരുന്നു. ഭര്‍ത്താവ് അടുത്തുണ്ടെങ്കിലും എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലും. ദമ്പതികള്‍ വാടക വീട്ടില്‍ തനിച്ചായിരുന്നു താമസം. നഴ്സായ ഗ്രെറ്റല്‍ ഉടന്‍ തന്നെ കുഞ്ഞിനെ പുറത്തെടുത്ത് പൊക്കിള്‍ക്കൊടി മുറിച്ചെങ്കിലും കുഞ്ഞിന് അനക്കമുണ്ടായിരുന്നില്ല. പ്രഥമശുശ്രൂഷയ്ക്കുശേഷം കുഞ്ഞ് കരയാന്‍ തുടങ്ങി. അപ്പോഴേക്കും മറ്റുള്ളവര്‍ വിവരമറിഞ്ഞെത്തി. […]

യൂസഫലിയുടെ ജീവന്‍ രക്ഷിച്ചത് കുമരകം സ്വദേശിയായ പൈലറ്റ് അശോക് കുമാറും ചിറക്കടവുകാരനായ സഹപൈലറ്റ് ശിവകുമാറും ചേര്‍ന്ന്; നിലത്ത് പതിക്കുമ്പോഴുള്ള സ്പാര്‍ക്ക് മൂലം വലിയ പൊട്ടിത്തെറി സംഭവിക്കാമായിരുന്ന സാഹചര്യത്തിലും മനോധൈര്യം കൈവിട്ടില്ല; കനത്ത കാറ്റിലും മഴയിലും രണ്ട് എഞ്ചിനും നിശ്ചലമായി; ചതുപ്പ് നിലത്തിലേക്ക് കോപ്റ്റര്‍ ഇറക്കിയത് അതിസാഹസികമായി

സ്വന്തം ലേഖകന്‍ കൊച്ചി: പ്രവാസി വ്യവസായി എം.എ യൂസഫലിയുടെ ജീവന്‍ രക്ഷിച്ചത് മലയാളി പൈലറ്റ് കുമരകം സ്വദേശി ക്യാപ്റ്റന്‍ അശോക് കുമാറും ചിറക്കടവുകാരനായ സഹപൈലറ്റ് ശിവകുമാറും ചേര്‍ന്ന്. വലിയ അപകടത്തില്‍ കലാശിക്കാമായിരുന്ന സാഹചര്യത്തെ അസാമാന്യ കഴിവ് കൊണ്ടാണ് ഇരുവരും ചേര്‍ന്ന് നേരിട്ടത്. നേവിയില്‍ ഒരു ഷിപ്പിന്റെ സിഇഒ ആയിരുന്ന ക്യാപ്റ്റന്‍ അശോക് കുമാര്‍ നേവിയുടെ ടെസ്റ്റ് പൈലറ്റ് കൂടിയായിരുന്നു. 24 വര്‍ഷത്തെ സേവനത്തിന് ശേഷം വിരമിച്ചു. നേവിയില്‍ നിന്നു വിരമിച്ച ശേഷം ഒ.എസ്.എസ് എയര്‍ മാനേജ്‌മെന്റിന്റെ വിമാനങ്ങളുടെ പൈലറ്റായി സേവനം അനുഷ്ഠിച്ചു വരുന്നതിനിടയിലാണ് ലുലു […]

സത്യമംഗലം കാടുകളില്‍ കോടികളുടെ നിധി സൂക്ഷിച്ചിട്ടുണ്ടെന്ന് വീരപ്പന്റെ മകള്‍ വിജയലക്ഷ്മി; എന്നാല്‍ വീരപ്പനും സുഹൃത്ത് ഗോവിന്ദനും മാത്രമേ നിധി സൂക്ഷിച്ച സ്ഥലം അറിയൂ എന്നും വെളിപ്പെടുത്തല്‍

സ്വന്തം ലേഖകന്‍ ചെന്നൈ: വീരപ്പന്‍ വിഹരിച്ച സത്യമംഗലം കാടുകളില്‍ കോടിക്കണക്കിന് രൂപയുടെ നിധിശേഖരമുണ്ടെന്ന് മകള്‍ വിജയലക്ഷ്മി. എന്നാല്‍ വീരപ്പനും സുഹൃത്ത് ഗോവിന്ദനും മാത്രമേ നിധി സൂക്ഷിച്ചിരിക്കുന്ന സ്ഥലം അറിയൂ. ഇവര്‍ രണ്ട് പേരും ഇന്ന് ജീവിച്ചിരിപ്പില്ലതാനും. വനഭാഗങ്ങളില്‍ പലയിടത്തും നിധി ഉണ്ടെന്നാണ് വിജയലക്ഷ്മി പറയുന്നത്. വിജയലക്ഷ്മി അഭിനയിച്ച മാവീരന്‍ പിള്ളൈ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ചെന്നൈയില്‍ വിളിച്ച വാര്‍ത്താ സമ്മേളനത്തിലാണ് ഇവര്‍ നിധിശേഖരത്തെപ്പറ്റി പറഞ്ഞത്. കര്‍ണാടക, കേരള, തമിഴ്നാടന്‍ വനങ്ങള്‍ അടക്കിഭരിച്ച വീരപ്പന്‍, […]

സമൂസ നല്‍കാമെന്ന് പറഞ്ഞ് മുറിയില്‍ കൊണ്ടുപോയി; ആറുവയസ്സുകാരിയെ മുത്തച്ഛനും അമ്മാവനും ചേര്‍ന്ന് ക്രൂര ബലാത്സംഘത്തിന് ഇരയാക്കി; പീഡനം മൂന്ന് വയസ്സുള്ള സഹോദരന്റെ മുന്നില്‍ വച്ച്; സംഭവം പുറത്ത് പറയാതിരിക്കാന്‍ കുട്ടിക്ക് ഇരുപത് രൂപയും നല്‍കി

സ്വന്തം ലേഖകന്‍ ഭോപ്പാല്‍: മധ്യപ്രദേശില്‍ ആറുവയസുകാരിയെ മുത്തച്ഛനും അമ്മാവനും ചേര്‍ന്ന് ക്രൂരബലാത്സംഘത്തിന് ഇരയാക്കി. മൂന്ന് വയസുകാരനായ സഹോദരന്റെ മുന്നില്‍ വച്ചാണ് ഇരുവരും ചേര്‍ന്ന് ആറു വയസുകാരിയെ പീഡനത്തിന് ഇരയാക്കിയത്. സംഭവം പുറത്തുപറയാതിരിക്കാന്‍ 20 രൂപ നല്‍കി പെണ്‍കുട്ടിയെ ഇരുവരും ഭീഷണിപ്പെടുത്തിയതായും പൊലീസ് പറയുന്നു. മകളുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ അമ്മ കാര്യം തിരക്കിയതോടെയാണ് സംഭവം അറിഞ്ഞത്. എട്ടുദിവസം മുന്‍പാണ് പീഡനം നടന്നത്. സമൂസ നല്‍കാമെന്ന് പറഞ്ഞ് മുറിയില്‍ വിളിച്ചു കൊണ്ടുപോയി മുത്തച്ഛനും അമ്മാവനും ചേര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ഇക്കാര്യം പുറത്തുപറയാതിരിക്കാന്‍ കുട്ടിക്ക് 20 രൂപ […]