സത്യമംഗലം കാടുകളില്‍ കോടികളുടെ നിധി സൂക്ഷിച്ചിട്ടുണ്ടെന്ന് വീരപ്പന്റെ മകള്‍ വിജയലക്ഷ്മി; എന്നാല്‍ വീരപ്പനും സുഹൃത്ത് ഗോവിന്ദനും മാത്രമേ നിധി സൂക്ഷിച്ച സ്ഥലം അറിയൂ എന്നും വെളിപ്പെടുത്തല്‍

സത്യമംഗലം കാടുകളില്‍ കോടികളുടെ നിധി സൂക്ഷിച്ചിട്ടുണ്ടെന്ന് വീരപ്പന്റെ മകള്‍ വിജയലക്ഷ്മി; എന്നാല്‍ വീരപ്പനും സുഹൃത്ത് ഗോവിന്ദനും മാത്രമേ നിധി സൂക്ഷിച്ച സ്ഥലം അറിയൂ എന്നും വെളിപ്പെടുത്തല്‍

Spread the love

സ്വന്തം ലേഖകന്‍

ചെന്നൈ: വീരപ്പന്‍ വിഹരിച്ച സത്യമംഗലം കാടുകളില്‍ കോടിക്കണക്കിന് രൂപയുടെ നിധിശേഖരമുണ്ടെന്ന് മകള്‍ വിജയലക്ഷ്മി. എന്നാല്‍ വീരപ്പനും സുഹൃത്ത് ഗോവിന്ദനും മാത്രമേ നിധി സൂക്ഷിച്ചിരിക്കുന്ന സ്ഥലം അറിയൂ. ഇവര്‍ രണ്ട് പേരും ഇന്ന് ജീവിച്ചിരിപ്പില്ലതാനും. വനഭാഗങ്ങളില്‍ പലയിടത്തും നിധി ഉണ്ടെന്നാണ് വിജയലക്ഷ്മി പറയുന്നത്.

വിജയലക്ഷ്മി അഭിനയിച്ച മാവീരന്‍ പിള്ളൈ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ചെന്നൈയില്‍ വിളിച്ച വാര്‍ത്താ സമ്മേളനത്തിലാണ് ഇവര്‍ നിധിശേഖരത്തെപ്പറ്റി പറഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കര്‍ണാടക, കേരള, തമിഴ്നാടന്‍ വനങ്ങള്‍ അടക്കിഭരിച്ച വീരപ്പന്‍, തന്റെ 30 വര്‍ഷത്തോളം നിണ്ടുനിന്ന കുറ്റകൃത്യജീവിതത്തിനിടയില്‍ സഞ്ചരിച്ചുകൂട്ടിയത് എത്ര കോടിയാണെന്ന് പോലും ആര്‍ക്കും നിശ്ചയമില്ലെന്നതാണ് സത്യം. പോലീസിന്റെ ഏകദേശ കണക്കനുസരിച്ച്, 2000 ഓളം ആനകളെ കൊന്ന് 88000 പൗണ്ട് ആനക്കൊമ്ബുകള്‍ വീരപ്പന്‍ സ്വന്തമാക്കിയിരുന്നു.

1990ലാണ് കര്‍ണാടകതമിഴ്നാട് സര്‍ക്കാറുകള്‍ സംയുക്തമായി വീരപ്പനെ പിടികൂടുന്നതിന് പ്രത്യേക ദൗത്യസേനക്ക് രൂപംകൊടുത്തത്. പതിനൊന്ന് കോടിയോളം രൂപ വീരപ്പനെ പിടികൂടാനുള്ള ദൗത്യസേനക്കുവേണ്ടി മാത്രം ഓരോ മാസവും ചെലവഴിക്കപ്പെട്ടു. ഇന്ത്യകണ്ട ഏറ്റവും വലിയ നരവേട്ടയായിരുന്നു വീരപ്പനുവേണ്ടി ഭരണകൂടം നടത്തിയത്.

 

ചുരുങ്ങിയത് 75 കോടിയോളം രൂപയുടെ ചന്ദനം വീരപ്പന്‍ കച്ചവടം ചെയ്തുവെന്നാണ് സര്‍ക്കാരിന്റെ ഏകദേശ കണക്ക്. യഥാര്‍ത്ഥ കണക്ക് ഇതിന്റെ പതിന്മടങ്ങ് ഇരട്ടിയാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. വീരപ്പന്‍ കൊല്ലപ്പെട്ടു. എന്നാല്‍ കണക്കില്ലാത്ത സ്വത്തുക്കള്‍ എവിടെയെന്ന് ഒരു വ്യാഴവട്ടത്തിന് ശേഷവും ആര്‍ക്കും കണ്ടെത്താനാകാത്ത രഹസ്യമാണ്.

 

Tags :