നേമത്ത് ജയിച്ചിരിക്കണം; പ്രചരണത്തിന് ഞാനുമെത്തും; മുരളീധരനോട് രാഹുല്‍ ഗാന്ധി

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: നേമത്ത് ജയിച്ചിരിക്കണം എന്ന് മുരളീധരനോട് രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശം. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നശേഷം കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയെയും രാഹുല്‍ഗാന്ധിയെയും എ.കെ. ആന്റണിയെയും മുരളീധരന്‍ സന്ദര്‍ശിച്ചിരുന്നു. ഡല്‍ഹിയില്‍ നിന്നും അദ്ദേഹം ഇന്ന് തിരുവനന്തപുരത്ത് മടങ്ങിയെത്തും. ഇന്നുതന്നെ പ്രചാരണപ്രവര്‍ത്തനങ്ങളിലേക്ക് കടക്കാനാണ് മുരളി തയ്യാറെടുക്കുന്നത്. ജയിച്ചിരിക്കണമെന്ന നിര്‍ദേശം നല്‍കിയതിനൊപ്പം നേമത്ത് പ്രചരണത്തിന് എത്തുമെന്ന ഉറപ്പും മുരളീധരന് രാഹുല്‍ ഗാന്ധി നല്‍കിയിട്ടുണ്ട്. നേമത്ത് മത്സരിക്കാന്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും സന്നദ്ധത അറിയിച്ചിരുന്നു. ഉമ്മന്‍ ചാണ്ടിക്കുമുന്നില്‍ പുതുപ്പള്ളിയില്‍ അരങ്ങേറിയ വൈകാരികപ്രകടനങ്ങള്‍ പുനര്‍വിചിന്തനത്തിന് ഇടനല്‍കി. ഹൈക്കമാന്‍ഡ് […]

വിമത ചരിത്രം ആവർത്തിച്ച് ഏറ്റുമാനൂർ : കരുത്തയായ ലതികാ സുഭാഷ് മത്സര രംഗത്തുള്ളത് അങ്കലാപ്പിലാക്കുന്നത് യു.ഡി.എഫിനെ ; മണ്ഡലത്തിലെ ലതികയുടെ വലിയ ബന്ധങ്ങളും കോൺഗ്രസിന് വെല്ലുവിളി

സ്വന്തം ലേഖകൻ കോട്ടയം: കോൺഗ്രസ് സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ലതികാ സുഭാഷ് എറ്റുമാനൂരിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതോടെ ഏറ്റുമാനൂർ വീണ്ടും വിമത ചരിത്രം ആവർത്തിക്കുകയാണ്. 1987ൽ കോൺഗ്രസ് നേതാവ് ജോർജ് ജോസഫ് പൊടിപ്പാറ സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച മണ്ഡലം കൂടിയാണ് ഏറ്റുമാനൂർ. 2,533 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ജയം. 1957, 1960 തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് സ്ഥാനാർഥിയായി വിജയിച്ചത് പൊടിപ്പാറയായിരുന്നു. ഇതിന് ശേഷമാണ് 1987 ൽ കോൺഗ്രസുമായി തെറ്റി ജോർജ്ജ് ജോസഫ് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചത്. കഴിഞ്ഞ തവണയും ഏറ്റുമാനൂരിൽ യു.ഡി.എഫിന് വിമതനുണ്ടായിരുന്നു. കേരള കോൺഗ്രസ് […]

വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ പിണറായി വിജയനെതിരെ മത്സരിക്കും; ധര്‍മ്മടത്ത് സ്വതന്ത്ര സ്ഥാനാര്‍ത്ഥി; ഉചിതമായ തീരുമാനമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

സ്വന്തം ലേഖകന്‍ ധര്‍മ്മടം: വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധര്‍മ്മടത്ത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. തങ്ങളുടെ കുടുംബത്തിനൊപ്പം നില്‍ക്കുമെന്ന വാക്കു പാലിക്കാത്ത മുഖ്യമന്ത്രിക്കെതിരെ ശബ്ദമുയര്‍ത്താന്‍ കിട്ടുന്ന അവസരമാണിതെന്നും സമരസമിതിയുമായി ആലോചിച്ചാണ് തീരുമാനമെന്നും വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു. തെരുവില്‍ സ്വന്തം മക്കള്‍ക്ക് വേണ്ടി തലമുണ്ഡനംചെയ്ത് ഇരിക്കേണ്ട അവസ്ഥ വരുത്തിയ ഡിവൈഎസ്പി സോജനും എസ്ഐ ചാക്കോയും ഉള്‍പ്പെടെയുള്ള പൊലീസുകാര്‍ സര്‍വീസിലുണ്ടാവാന്‍ പാടില്ലെന്നും അവര്‍ പറഞ്ഞു. വാളയാറിലെ അമ്മയുടേത് ഉചിതമായ തീരുമാനമാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതികരിച്ചു.

പുരപ്പുറത്ത് കയറിയവനും സീറ്റ് ചോദിച്ച് വരുമെന്ന പേടിയില്‍ ഉമ്മന്‍ചാണ്ടി; കരഞ്ഞ് നിലവിളിച്ച് സീറ്റ് നേടി ബിന്ദു കൃഷ്ണ; സീറ്റ് കിട്ടാത്തതിന്റെ പേരില്‍ മൊട്ടയടിച്ച ലതികാ സുഭാഷ് കോണ്‍ഗ്രസിന്റെ അന്ത്യം കുറിക്കുമോ?; കോണ്‍ഗ്രസ് സീറ്റ് നിര്‍ണ്ണയം കണ്ണീരില്‍ കുതിര്‍ന്നത്

സ്വന്തം ലേഖകന്‍ കോട്ടയം: സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം എല്ലാ മുന്നണികളിലും ഒരു സുനാമി അടിക്കുന്നത് പതിവാണ്. മുന്നണികളുടെ പൊതുസ്വഭാവം അനുസരിച്ച് അതിന്റെ തീവ്രത കൂടിയും കുറഞ്ഞുമിരിക്കും എന്ന് മാത്രം. ഇടത് മുന്നണി കൃത്യമായ സംഘടനാ ചട്ടക്കൂട്ടില്‍ പ്രവര്‍ത്തിക്കുന്നത് കൊണ്ട് തന്നെ, പ്രശ്‌നങ്ങള്‍ പരമാവധി പാര്‍ട്ടിക്കുള്ളില്‍ തന്നെ ‘ഒതുക്കും’. എന്നാല്‍ ഐക്യജനാധിപത്യ മുന്നണിയിലും ഭാരതീയ ജനതാ പാര്‍ട്ടിയിലും ഇതല്ല അവസ്ഥ. അണികളേക്കാള്‍ അധികം നേതാക്കന്മാരുള്ള മുന്നണികളായതിനാല്‍ ഇവിടുത്തെ പ്രശ്‌നങ്ങള്‍ അകത്തുള്ളവര്‍ അറിയും മുന്‍പേ നാട് മുഴുവന്‍ പാട്ടാകും. ലതികാ സുഭാഷിന്റെ മൊട്ടയടിയില്‍ എന്റെ ഈ കരച്ചില്‍ […]

എൽ.ഡി.എഫിന് ഭരണത്തുടർച്ച ലഭിക്കുമെന്ന് മീഡിയാവൺ സർവ്വേയും ; എൽ.ഡി.എഫ് 74-80 സീറ്റുകൾ നേടുമെന്ന് സർവ്വേ ഫലം : ഇ.ശ്രീധരനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത് 3% പേർ

സ്വന്തം ലേഖകൻ കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മീഡിയാവണ്ണും പൊളിറ്റിക്യൂ മാർക്കും ചേർന്ന് നടത്തിയ അഭിപ്രായ സർവേയിൽ ഇടതുപക്ഷ സർക്കാരിന് ഭരണത്തുടർച്ച ലഭിക്കുമെന്ന് സർവ്വേ ഫലം. സർവ്വേയിൽ എൽ.ഡി.എഫിന് 74-80 വരെ സീറ്റും യു.ഡി.എഫ് സർക്കാർ 54-64 വരെ സീറ്റുകൾ നേടുമെന്നുമാണ് സർവ്വേ ഫലങ്ങൾ വ്യക്തമാക്കുന്നത്. സംസ്ഥാനത്തൊട്ടാകെയും വടക്കൻ കേരളം, മധ്യ കേരളം, തെക്കൻ കേരളം എന്നിങ്ങനെ പ്രത്യേകമായും നടത്തിയ സർവേയിൽ പകുതിയിലധികം പേരാണ് എൽ.ഡി.എഫ് സർക്കാരിന്റെ ഭരണത്തിൽ സംതൃപ്തി രേഖപ്പെടുത്തിയിരിക്കുന്നത്. 140 മണ്ഡലങ്ങളിൽ നിന്നായി 14,217 പേരുടെ സാംപിളുകളാണ് സർവേയ്ക്കായി തെരഞ്ഞെടുത്തിരിക്കുന്നത്. മാർച്ച് […]

ഏറ്റുമാനൂരിൽ ലതികാ സുഭാഷ് സ്വന്തന്ത്രയായി മത്സരിക്കും ; ഏറ്റുമാനൂർ സീറ്റ് കേരളാ കോണ്‍​ഗ്രസിന് നല്‍കണമെന്ന നിർബ്ബന്ധം കോൺഗ്രസിനായിരുന്നുവെന്നും ലതിക

സ്വന്തം ലേഖകൻ കോട്ടയം: ഏറ്റുമാനൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് ലതികാ സുഭാഷ്. ഏറ്റുമാനൂര്‍ സീറ്റിനായി കേരളാ കോണ്‍​ഗ്രസ് നേതാക്കള്‍ നിര്‍ബന്ധം പിടിച്ചിട്ടില്ല. കോണ്‍​ഗ്രസിനായിരുന്നു സീറ്റ് കേരളാ കോണ്‍​ഗ്രസിന് നല്‍കണമെന്ന് നിര്‍ബന്ധമെന്നും ലതികാ സുഭാഷ് പറഞ്ഞു. ലതികാ സുഭാഷിന്റെ വാക്കുകള്‍… ഏറ്റുമാനൂരിലെ ജനങ്ങള്‍ കൈപ്പത്തി അടയാളത്തില്‍ വോട്ട് ചെയ്യാന്‍ കൊതിക്കുകയാണ്. കേരളാ കോണ്‍​ഗ്രസ് മാണി വിഭാ​ഗം യുഡിഎഫ് വിട്ടുപോയതോടെ ഏറ്റുമാനൂരില്‍ കോണ്‍​ഗ്രസിന് മത്സരിക്കാന്‍ കഴിയുമെന്ന് ഏതൊരു പാര്‍ട്ടി പ്രവര്‍ത്തകരെയും പോലെ താനും ആ​ഗ്രഹിച്ചു. എഐസിസി, കെപിസിസി ഭാരവാഹികളടക്കം സംഘടനാ വേദികളില്‍ പറഞ്ഞതും പ്രവര്‍ത്തകര്‍ പറഞ്ഞുകേട്ടതും ഏറ്റുമാനൂരില്‍ […]

രണ്ടില പോയതോടെ ജോസഫ് വിഭാഗം രാഷ്ട്രീയ പാർട്ടി അല്ലാതെയായി ; പത്ത് പേരും മത്സരിക്കുക പാർട്ടി ലേബലില്ലാതെ സ്വതന്ത്ര സ്ഥാനാർത്ഥികളായി : ജയിച്ചാൽ ഇടത്തേയ്ക്കും വലത്തേയ്ക്കും ചായാൻ സാധ്യത :തിരിച്ചടിയാകുന്നത് ജോസഫിനെ വിശ്വസിച്ച് സീറ്റ് നൽകിയ യു.ഡി.എഫിന്

സ്വന്തം ലേഖകൻ തിരുവനന്തപുരം: രണ്ടില ചിഹ്നം കേരളാ-കോൺഗ്രസ് ജോസ് വിഭാഗത്തിനു രണ്ടില ചിഹ്നം അനുവദിച്ചതോടെ ജോസഫ് വിഭാഗത്തിനാണ് തിരിച്ചടിയായിരിക്കുന്നത്. ഇതോടെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരമില്ലാത്ത പാർട്ടിയായി കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം മാറി. ഇതോടെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന പത്ത് പേരും സ്വതന്ത്ര സ്ഥാനാർത്ഥികളായി മത്സരിക്കും. സ്വതന്ത്ര അംഗമായി മത്സരിക്കുന്ന ഇവർക്ക് ഇടത്തോട്ടും വലത്തോട്ടും ചായനാകും. ഇത് പ്രതിസന്ധിയായിരിക്കുന്നത് ജോസഫിനെ വിശ്വസിച്ച് പത്ത് സീറ്റ് നൽകിയ യുഡിഎഫിനാണ്. തദ്ദേശ തെരഞ്ഞെടുപ്പിലും ഇതേ പ്രതിസന്ധിയുണ്ടായിരുന്നു. എന്നാൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാ സ്ഥാനാർത്ഥികൾക്കും ചെണ്ട എന്ന […]

കഴക്കൂട്ടം സസ്‌പെൻസ് പൊളിയുന്നു…! ശോഭാ സുരേന്ദ്രനെ കഴക്കൂട്ടത്ത് മത്സരിപ്പിച്ചേക്കും ; ബി.ജെ.പി ദേശീയ-സംസ്ഥാന നേതൃത്വം പരസ്യഏറ്റുമുട്ടലിലേക്ക്

സ്വന്തം ലേഖകൻ തിരുവനന്തപുരം: ശോഭാ സുരേന്ദ്രനെ മത്സരിപ്പിക്കില്ലെന്ന സംസ്ഥാന നേതൃത്വത്തിന്റെ നീക്കങ്ങൾക്ക് തിരിച്ചടി നൽകി കേന്ദ്ര നേതൃത്വം. ശോഭാ സുരേന്ദ്രനെ ബിജെപി കേന്ദ്ര നേതൃത്വം കഴക്കൂട്ടത്ത് മത്സരിപ്പിച്ചേക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഇക്കാര്യങ്ങളിൽ ദേശീയ നേതാക്കൾ ശോഭാ സുരേന്ദ്രനുമായി സംസാരിച്ചതായാണ് വിവരം.എന്നാൽ ശോഭയെ മത്സരിപ്പിക്കുന്നതിനോട് കഴക്കൂട്ടത്ത് കൂടുതൽ സ്വാധീനമുള്ള മുരളീധരൻ ഇതുവരെ യോജിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. നേരത്തെ ബിജെപി സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചതിന് ശേഷം മാധ്യമങ്ങളെ കണ്ട ശോഭ, കേന്ദ്ര നേതൃത്വം ന്നോട് മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും പിന്നീട് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും ശോഭ വ്യക്തമാക്കിയിരുന്നു. ഇതിന് […]

രണ്ടില ജോസിന് തന്നെ; പി ജെ ജോസഫ് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: കേരള കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടില ജോസ് വിഭാഗത്തിന് നല്‍കിയതിന് എതിരെ പി ജെ ജോസഫ് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. രണ്ടില ചിഹ്നം ജോസിന് നല്‍കിയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി ശരിവെച്ചുകൊണ്ടുള്ള ഹൈക്കോടതി വിധിക്കെതിരെയാണ് ജോസഫ് സുപ്രീംകോടതിയെ സമീപിച്ചത്. പാര്‍ട്ടി പിളര്‍പ്പിന് ശേഷം എല്‍ഡിഎഫിനൊപ്പം പോയ ജോസ് വിഭാഗത്തിന് അവകാശപ്പെട്ടതാണ് രണ്ടില ചിഹ്നം എന്നായിരുന്നു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്. ഇതു ചോദ്യം ചെയ്ത് ജോസഫ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. വിധിക്കെതിരെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ ജോസഫ് […]

ശോഭാ സുരേന്ദ്രന്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് പ്രഖ്യാപനം; ഞാനും ശോഭയും തമ്മില്‍ അടുത്ത സൗഹൃദമാണ്, ബാക്കിയെല്ലാം നിങ്ങളുണ്ടാക്കുന്ന കഥകളാണ്; പ്രതികരണവുമായി കെ. സുരേന്ദ്രന്‍ രംഗത്ത്

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ശോഭാ സുരേന്ദ്രന്‍ മത്സരിക്കുമെന്ന് സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ‘ശ്രീമതി ശോഭാ സുരേന്ദ്രനും സംസ്ഥാന പ്രസിഡന്റ് എന്ന നിലയില്‍ ഞാനും വളരെ നല്ല ബന്ധത്തിലാണ് പ്രവര്‍ത്തിക്കുന്നത്. വളരെ അടുത്ത സൗഹൃദമാണ്. ബാക്കിയൊക്കെ നിങ്ങളുണ്ടാക്കുന്ന കഥകളാണ്. ഈ കഥകള്‍ക്കൊക്കെ 24 മണിക്കൂറിന്റെ ആയുസ് പോലുമില്ല’ എന്നും സുരേന്ദ്രന്‍ പറഞ്ഞു. ഇനി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാനുളള കഴക്കൂട്ടം മണ്ഡലം ശോഭ സുരേന്ദ്രന് നല്‍കിയേക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. കഴിഞ്ഞ ദിവസം ബി ജെ പി പുറത്തുവിട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ ശോഭ സുരേന്ദ്രന്റെ പേരുണ്ടായിരുന്നില്ല. മത്സരിക്കുന്ന […]