ഉമ്മന്‍ചാണ്ടിയെ ഞെട്ടിച്ച് ഉറ്റ സുഹൃത്ത് വിമതനായി പുതുപ്പള്ളിയില്‍; സുന്ദരന്‍ നാടാര്‍ മുതല്‍ ലതികാ സുഭാഷ് വരെ നീളുന്ന വിമതന്മാരുടെ പട്ടിക; വെല്ലുവിളികള്‍ക്കൊടുവില്‍ വിജയക്കൊടി പാറിച്ചവരും പെട്ടിതുറന്നപ്പോള്‍ എട്ട് നിലയില്‍ പൊട്ടിയവരും; കേരളത്തിന്റെ വിമതചരിത്രം

സ്വന്തം ലേഖകന്‍ കോട്ടയം: തെരഞ്ഞെടുപ്പ് കാലത്ത് എല്ലാ മുന്നണികളിലും അപസ്വരങ്ങള്‍ കേള്‍ക്കാറുണ്ട്. 1980തുകളില്‍ മുന്നണി രാഷ്ട്രീയം ഉണ്ടായ ശേഷം എല്ലാവരേയും വെല്ലുവിളിച്ച് ജയിച്ചവരാണ് പാറശ്ശാലയിലെ സുന്ദരന്‍ നാടാരും, കഴക്കൂട്ടത്തെ എംഎ വാഹിദും. പാറശ്ശാലയിലെ കോണ്‍ഗ്രസിന്റെ എല്ലാമെല്ലാമായിരുന്നു സുന്ദരന്‍ നാടാര്‍. 1996ല്‍ രഘുചന്ദ്രബാലിനെ വീണ്ടും സ്ഥാനാര്‍ത്ഥിയാക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത് സുന്ദരന്‍ നാടാരെ അസ്വസ്ഥനാക്കി. അങ്ങനെ സുന്ദരന്‍ നാടാര്‍ വിമതനായി. മത്സരിച്ച് ജയിക്കുകയും ചെയ്തു. പിന്നീട് അദ്ദേഹം കോണ്‍ഗ്രസിന്റെ ഭാഗമായി. അടുത്ത തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ചിഹ്നത്തിലായിരുന്നു മത്സരം. അപ്പോഴും ജയിച്ചു. ഡെപ്യൂട്ടി സ്പീക്കറുമായി. 2001ല്‍ കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥി […]

അയ്യപ്പനെ അവഹേളിച്ച എൽ.ഡി.എഫ് സ്ഥാനാർത്ഥി പരാജയപ്പെടണം ;അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയല്ലെന്ന സ്വരാജിന്റെ പ്രസംഗം പ്രചരണായുധമാക്കി യു.ഡി.എഫും ബി.ജെ.പിയും : യു.ഡി.എഫ് സ്ഥാനാർത്ഥിയ്ക്ക് കെട്ടിവയ്ക്കാനുള്ള തുക നൽകിയത് ശബരിമല മുൻ മേൽശാന്തി ; തെരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറയിലെ വിശ്വാസി വികാരം  നിർണ്ണായകമാകുമ്പോൾ

സ്വന്തം ലേഖകൻ കൊച്ചി : തൃപ്പുണ്ണിത്തുറയിൽ വീണ്ടും കെ ബാബുഎം സ്വരാജ് മത്സരത്തിൽ നിർണ്ണായമാകുന്നത് വിശ്വാസികളുടെ വികാരം കൂടിയാണ്. കഴിഞ്ഞ തവണ ബാബുവിന്റെ പടയോട്ടം തടഞ്ഞ് സ്വരാജ് സീറ്റ് സ്വന്തമാക്കി. എന്നാൽ ഇത്തവണ മണ്ഡലം പിടിച്ചെടുക്കുമെന്നാണ് ബാബു പറയുന്നത്. മണ്ഡലത്തിന്റെ ഹൈന്ദവ സ്വഭാവവും പരമാവധി മുതലാക്കാനാണ് യു.ഡി.എഫിന്റെയും ബി.ജെ.പിയുടെയും നീക്കം. ഇതിനായി ശബരിമല അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയല്ലെന്ന എം.സ്വരാജ് എംഎൽഎയുടെ പ്രസംഗം പ്രചാരണായുധമാക്കി മാറ്റിയിരിക്കുകയാണ് യുഡിഎഫും ബിജെപിയും. തൃപ്പൂണിത്തുറയിലെ യുഡിഎഫ് സ്ഥാനാർത്ഥിയായ കെ.ബാബുവിന് തെരഞ്ഞെടുപ്പിൽ കെട്ടിവയ്ക്കാനുള്ള തുക ശബരിമല മുൻ മേൽശാന്തി ഏഴിക്കോട് ശശിധരൻ […]

‘ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യുക; ബിഷപ്പിന്റെ അറസ്റ്റ് വൈകിപ്പിക്കുന്നതാര്’?; സിസ്റ്റര്‍ അനുപമയ്ക്ക് വേണ്ടി സമരപ്പന്തലില്‍ മുദ്രാവാക്യം വിളിച്ച ഏക കോണ്‍ഗ്രസ് നേതാവ് ലതികാ സുഭാഷ്; ലതികയ്ക്ക് സീറ്റ് നിഷേധിച്ചതിന് പിന്നില്‍ കോട്ടിട്ട കറുത്ത കരങ്ങളോ?; ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോയുടെ കോപം ഏറ്റുമാനൂരിലെ സീറ്റ് തെറിപ്പിച്ചു

സ്വന്തം ലേഖകന്‍ കോട്ടയം: ‘ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യുക.. ബിഷപ്പിന്റെ അറസ്റ്റ് വൈകിപ്പിക്കുന്നതാര്?..’ ഹൈക്കോടതി ജങ്ഷനില്‍ സേവ് ഔവര്‍ സിസ്റ്റേഴ്‌സ് ഫോറത്തിന്റെ നേതൃത്വത്തില്‍ കന്യാസ്ത്രീകള്‍ നടത്തിയ സമരവേദിയില്‍ ധൈര്യസമേതം എത്തിയ ഏക കോണ്‍ഗ്രസ് നേതാവ് ലതികാ സുഭാഷിന്റെ മുദ്രാവാക്യം വിളികള്‍ അരമനയെ ഒന്നടങ്കം അസ്വസ്ഥമാക്കിയിരുന്നു. അറസ്റ്റ് വൈകിപ്പിക്കുന്നതിലൂടെ സിസ്റ്റര്‍ അനുപമയ്ക്ക് നീതി നിഷേധിക്കുകയാണെന്നും എന്തുകൊണ്ടാണു ബിഷപ്പിനെ അറസ്റ്റ് ചെയ്യാത്തതെന്നും ആരാണ് ബിഷപ്പിന്റെ അറസ്റ്റ് വൈകിപ്പിക്കുന്നതെന്നും ലതികാ സുഭാഷ് സമരവേദിയില്‍ സധൈര്യം ചോദിച്ചു. അന്ന് മുതല്‍ തന്നെ ഫ്രാങ്കോയുടെ കണ്ണിലെ കരടായിരുന്നു അവര്‍. കന്യാസ്ത്രീയെ […]

ഞാന്‍ വെല്ലുവിളിക്കുന്നു..! തലമുണ്ഡനം ചെയ്തതിന്റെ മറ്റ് കാരണങ്ങള്‍ മുല്ലപ്പള്ളി വ്യക്തമാക്കണം ; സിപിഎമ്മുമായി ഞാന്‍ നടത്തിയ ഗൂഢാലോചനയും തെളിയിക്കണം : മുല്ലപ്പള്ളിയ്‌ക്കെതിരെ ലതികാ സുഭാഷ് രംഗത്ത്

സ്വന്തം ലേഖകന്‍ കോട്ടയം: കോണ്‍ഗ്രസിനുള്ളില്‍ വീണ്ടും പൊട്ടിത്തെറി. മുല്ലപ്പള്ളിയ്‌ക്കെതിരെ വെല്ലുവിളിയുമായി ലതികാ സുഭാഷ്. സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ലതികാ സുഭാഷ് തലമുണ്ഡനം ചെയ്തത് സിപിഐഎമ്മുമായുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ ആരോപണങ്ങള്‍ക്കുനേരെ പ്രതികരണവുമായി ലതിക സുഭാഷ് പരസ്യമായി രംഗത്ത് എത്തിയിരിക്കുകയാണ്. താന്‍ തല മുണ്ഡനം ചെയ്തത് മറ്റ് കാരണങ്ങള്‍ കൊണ്ടാണെന്ന് പറയുന്ന മുല്ലപ്പള്ളി ആ കാരണങ്ങള്‍ എന്താണെന്ന് വ്യക്തമാക്കണമെന്ന് ലതിക പറഞ്ഞു. സിപിഐഎമ്മുമായി ഞാന്‍ നടത്തിയ ഗൂഢാലോചന തെളിയിക്കാന്‍ കെപിസിസി അധ്യക്ഷനെ വെല്ലുവിളിക്കുകയാണെന്നും ലതിക സുഭാഷ് പറഞ്ഞു. താന്‍ കോട്ടയത്ത് പത്രസമ്മേളനം […]

കെ. സുധാകരന്റെ എതിർപ്പുകൾ തള്ളിപ്പറഞ്ഞ് മുതിർന്ന നേതാക്കൾ ; പടലപിണക്കങ്ങൾ ഉണ്ടായിരുന്നെങ്കിൽ മത്സരം താനും ഉമ്മൻ‌ചാണ്ടിയും തമ്മിൽ ആയേനെ എന്ന് രമേശ് ചെന്നിത്തല ; രാജ്യത്തെ ഏറ്റവും മികച്ച സ്ഥാനാർഥിപട്ടികയെന്ന് മുല്ലപ്പള്ളി

സ്വന്തം ലേഖകൻ കൊച്ചി: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയിലെ എതിര്‍പ്പുകളുമായി കെ സുധാകരന്‍ രംഗത്ത് വന്നപ്പോൾ അതിനെ തള്ളിപ്പറഞ്ഞ് മുതിര്‍ന്ന നേതാക്കള്‍. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക വിപ്ലവമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. അറുപത് ശതമാനം പുതുമുഖങ്ങള്‍ക്ക് കോൺഗ്രസ്‌ അവസരം കൊടുത്ത. ഇങ്ങനെ അവസരം നൽകിയ ഒരു പാര്‍ട്ടിയും വേറെയുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണ ഗ്രൂപ്പ് പരിഗണനകള്‍ ഇല്ലായിരുന്നു. പടല പിണക്കങ്ങളുമില്ലായിരുന്നു. അങ്ങനെയുണ്ടായിരുന്നെങ്കില്‍ താനും ഉമ്മന്‍ ചാണ്ടിയുമായിട്ടായിരുന്നു പോരാട്ടം വരേണ്ടിയിരുന്നതെന്നു അദ്ദേഹം പറഞ്ഞു. കെ സുധാകരന്റെ പരാമര്‍ശം ഏത് സാഹചര്യത്തിലാണെന്ന് അറിയില്ലെന്നും ചെന്നിത്തല പ്രതികരിച്ചു. […]

ഓട്ടോറിക്ഷയ്ക്ക് പിന്നാലെ സൗജന്യ കിറ്റിനും ചുമന്ന പെയിന്റടിച്ച് സര്‍ക്കാര്‍; പാവങ്ങളുടെ അരിയിലും സര്‍ക്കാര്‍ ചുമപ്പടിച്ചോ?

സ്വന്തം ലേഖകന്‍ കോട്ടയം: പിആര്‍ വര്‍ക്കിനും പരസ്യത്തിനും കോടികള്‍ ചിലവഴിക്കുന്ന കേരളത്തിലെ ആദ്യ സര്‍ക്കാര്‍ എന്ന വിമര്‍ശനം ഇടത് മുന്നണി ഭരണത്തില്‍ കയറിയ നാള്‍ മുതല്‍ കേള്‍ക്കുന്നതാണ്. ആ വിമര്‍ശനങ്ങളില്‍ കഴമ്പുണ്ടെന്ന് തെളിയിക്കുന്നതാണ് തെരഞ്ഞെടുപ്പ് കാലത്ത് നിരത്തിലിറങ്ങിയ ചുമന്ന പെയിന്റടിച്ച ഓട്ടോറിക്ഷയുള്‍പ്പെടെയുള്ളവ. ഇപ്പോഴിതാ റേഷന്‍കടകള്‍ വഴി വിതരണം ചെയ്യുന്ന സപ്ലൈകോയുടെ സൗജന്യ ഭക്ഷ്യകിറ്റിനും ചുമപ്പ് നിറമാണ്. ഒപ്പം, പണ്ടില്ലാത്ത ഒരു പരസ്യ വാചകവും- എന്നെന്നും നിങ്ങളോടൊപ്പം. കക്ഷി രാഷ്ട്രീയ ഭേദമന്യേ ജനങ്ങള്‍ക്കായ് നല്‍കുന്ന കിറ്റിലാണ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ഇടത് സര്‍ക്കാരിന്റെ കലാവിരുതെന്നോര്‍ക്കണം. മുഖ്യമന്ത്രിയുടെയോ […]

നേമത്ത് ജയിച്ചിരിക്കണം; പ്രചരണത്തിന് ഞാനുമെത്തും; മുരളീധരനോട് രാഹുല്‍ ഗാന്ധി

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: നേമത്ത് ജയിച്ചിരിക്കണം എന്ന് മുരളീധരനോട് രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശം. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നശേഷം കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയെയും രാഹുല്‍ഗാന്ധിയെയും എ.കെ. ആന്റണിയെയും മുരളീധരന്‍ സന്ദര്‍ശിച്ചിരുന്നു. ഡല്‍ഹിയില്‍ നിന്നും അദ്ദേഹം ഇന്ന് തിരുവനന്തപുരത്ത് മടങ്ങിയെത്തും. ഇന്നുതന്നെ പ്രചാരണപ്രവര്‍ത്തനങ്ങളിലേക്ക് കടക്കാനാണ് മുരളി തയ്യാറെടുക്കുന്നത്. ജയിച്ചിരിക്കണമെന്ന നിര്‍ദേശം നല്‍കിയതിനൊപ്പം നേമത്ത് പ്രചരണത്തിന് എത്തുമെന്ന ഉറപ്പും മുരളീധരന് രാഹുല്‍ ഗാന്ധി നല്‍കിയിട്ടുണ്ട്. നേമത്ത് മത്സരിക്കാന്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും സന്നദ്ധത അറിയിച്ചിരുന്നു. ഉമ്മന്‍ ചാണ്ടിക്കുമുന്നില്‍ പുതുപ്പള്ളിയില്‍ അരങ്ങേറിയ വൈകാരികപ്രകടനങ്ങള്‍ പുനര്‍വിചിന്തനത്തിന് ഇടനല്‍കി. ഹൈക്കമാന്‍ഡ് […]

വിമത ചരിത്രം ആവർത്തിച്ച് ഏറ്റുമാനൂർ : കരുത്തയായ ലതികാ സുഭാഷ് മത്സര രംഗത്തുള്ളത് അങ്കലാപ്പിലാക്കുന്നത് യു.ഡി.എഫിനെ ; മണ്ഡലത്തിലെ ലതികയുടെ വലിയ ബന്ധങ്ങളും കോൺഗ്രസിന് വെല്ലുവിളി

സ്വന്തം ലേഖകൻ കോട്ടയം: കോൺഗ്രസ് സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ലതികാ സുഭാഷ് എറ്റുമാനൂരിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതോടെ ഏറ്റുമാനൂർ വീണ്ടും വിമത ചരിത്രം ആവർത്തിക്കുകയാണ്. 1987ൽ കോൺഗ്രസ് നേതാവ് ജോർജ് ജോസഫ് പൊടിപ്പാറ സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച മണ്ഡലം കൂടിയാണ് ഏറ്റുമാനൂർ. 2,533 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ജയം. 1957, 1960 തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് സ്ഥാനാർഥിയായി വിജയിച്ചത് പൊടിപ്പാറയായിരുന്നു. ഇതിന് ശേഷമാണ് 1987 ൽ കോൺഗ്രസുമായി തെറ്റി ജോർജ്ജ് ജോസഫ് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചത്. കഴിഞ്ഞ തവണയും ഏറ്റുമാനൂരിൽ യു.ഡി.എഫിന് വിമതനുണ്ടായിരുന്നു. കേരള കോൺഗ്രസ് […]

വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ പിണറായി വിജയനെതിരെ മത്സരിക്കും; ധര്‍മ്മടത്ത് സ്വതന്ത്ര സ്ഥാനാര്‍ത്ഥി; ഉചിതമായ തീരുമാനമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

സ്വന്തം ലേഖകന്‍ ധര്‍മ്മടം: വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധര്‍മ്മടത്ത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. തങ്ങളുടെ കുടുംബത്തിനൊപ്പം നില്‍ക്കുമെന്ന വാക്കു പാലിക്കാത്ത മുഖ്യമന്ത്രിക്കെതിരെ ശബ്ദമുയര്‍ത്താന്‍ കിട്ടുന്ന അവസരമാണിതെന്നും സമരസമിതിയുമായി ആലോചിച്ചാണ് തീരുമാനമെന്നും വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു. തെരുവില്‍ സ്വന്തം മക്കള്‍ക്ക് വേണ്ടി തലമുണ്ഡനംചെയ്ത് ഇരിക്കേണ്ട അവസ്ഥ വരുത്തിയ ഡിവൈഎസ്പി സോജനും എസ്ഐ ചാക്കോയും ഉള്‍പ്പെടെയുള്ള പൊലീസുകാര്‍ സര്‍വീസിലുണ്ടാവാന്‍ പാടില്ലെന്നും അവര്‍ പറഞ്ഞു. വാളയാറിലെ അമ്മയുടേത് ഉചിതമായ തീരുമാനമാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതികരിച്ചു.

പുരപ്പുറത്ത് കയറിയവനും സീറ്റ് ചോദിച്ച് വരുമെന്ന പേടിയില്‍ ഉമ്മന്‍ചാണ്ടി; കരഞ്ഞ് നിലവിളിച്ച് സീറ്റ് നേടി ബിന്ദു കൃഷ്ണ; സീറ്റ് കിട്ടാത്തതിന്റെ പേരില്‍ മൊട്ടയടിച്ച ലതികാ സുഭാഷ് കോണ്‍ഗ്രസിന്റെ അന്ത്യം കുറിക്കുമോ?; കോണ്‍ഗ്രസ് സീറ്റ് നിര്‍ണ്ണയം കണ്ണീരില്‍ കുതിര്‍ന്നത്

സ്വന്തം ലേഖകന്‍ കോട്ടയം: സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം എല്ലാ മുന്നണികളിലും ഒരു സുനാമി അടിക്കുന്നത് പതിവാണ്. മുന്നണികളുടെ പൊതുസ്വഭാവം അനുസരിച്ച് അതിന്റെ തീവ്രത കൂടിയും കുറഞ്ഞുമിരിക്കും എന്ന് മാത്രം. ഇടത് മുന്നണി കൃത്യമായ സംഘടനാ ചട്ടക്കൂട്ടില്‍ പ്രവര്‍ത്തിക്കുന്നത് കൊണ്ട് തന്നെ, പ്രശ്‌നങ്ങള്‍ പരമാവധി പാര്‍ട്ടിക്കുള്ളില്‍ തന്നെ ‘ഒതുക്കും’. എന്നാല്‍ ഐക്യജനാധിപത്യ മുന്നണിയിലും ഭാരതീയ ജനതാ പാര്‍ട്ടിയിലും ഇതല്ല അവസ്ഥ. അണികളേക്കാള്‍ അധികം നേതാക്കന്മാരുള്ള മുന്നണികളായതിനാല്‍ ഇവിടുത്തെ പ്രശ്‌നങ്ങള്‍ അകത്തുള്ളവര്‍ അറിയും മുന്‍പേ നാട് മുഴുവന്‍ പാട്ടാകും. ലതികാ സുഭാഷിന്റെ മൊട്ടയടിയില്‍ എന്റെ ഈ കരച്ചില്‍ […]