play-sharp-fill

കേരളാ കോണ്‍ഗ്രസ് (എം) സ്റ്റീയറിംഗ് കമ്മിറ്റി യോഗം ചൊവ്വാഴ്ച

സ്വന്തം ലേഖകൻ കോട്ടയം: കേരളാ കോണ്‍ഗ്രസ് (എം) സംസ്ഥാന സ്റ്റീയറിംഗ് കമ്മിറ്റി യോഗം ചൊവ്വാഴ്ച (5.06.2018) ഉച്ചകഴിഞ്ഞ് 3 മണിക്ക് തിരുവനന്തപുരം അദ്ധ്യാപകഭവനില്‍ ചേരുന്നതാണ്. പാര്‍ട്ടി ചെയര്‍മാന്‍ കെ.എം.മാണി ഉദ്ഘാടനം ചെയ്യും. വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ.ജോസഫ്, ഡെപ്യൂട്ടി ചെയര്‍മാന്‍ സി.എഫ്. തോമസ്, വൈസ് ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി, ജോയി ഏബ്രഹാം എം.പി, എം.എല്‍.എമാരായ മോന്‍സ് ജോസഫ്, റോഷി അഗസ്റ്റിന്‍, ഡോ. എന്‍. ജയരാജ്, പാര്‍ട്ടി സംസ്ഥാന ഭാരവാഹികള്‍, ജില്ലാ പ്രസിഡണ്ടുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ചെറിയാൻ ഫിലിപ്പ് രാജ്യസഭയിലേയ്ക്ക്; സിപിഎം സീറ്റ് നൽകുക ചെറിയാന്; ഒരു സീറ്റ് സിപിഐയ്ക്ക്.

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ഒഴിവുള്ള മൂന്ന് രാജ്യസഭാ സീറ്റുകളിൽ രണ്ടെണ്ണം വീതം സിപിഐയും സി.പിഎമ്മും പങ്കിട്ടെടുത്തതോടെ ഒരു സീറ്റിൽ ചെറിയാൻ ഫിലിപ്പ് സ്ഥാനാർഥിയാകുമെന്ന് ഉറപ്പായി. മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനായ ചെറിയാൻ ഫിലിപ്പിനെ രാജ്യസഭയിലേയ്ക്കു സ്ഥാനാർത്ഥിയാക്കുന്നതിനു അടുത്ത ദിവസം ചേരുന്ന സിപിഎം സംസ്ഥാന കമ്മിറ്റി തീരുമാനിക്കുമെന്നാണ് സൂചന. ജൂൺ ഒന്നിനു വെള്ളിയാഴ്ച ചേർന്ന ഇടതു മുന്നണി യോഗമാണ് കേരളത്തിൽ നിന്നു ഒഴിവുള്ള മൂന്ന് രാജ്യസഭാ സീറ്റിൽ വിജയ സാധ്യതയുള്ള രണ്ടെണ്ണം സിപിഎമ്മിനും സിപിഐയ്ക്കുമായി വീതിച്ചു നൽകാനുള്ള ധാരണയിൽ എത്തിയത്. നിലവിൽ കേരളത്തിൽ നിന്നും […]

എ വിജയരാഘവന്‍ എല്‍.ഡി.എഫ് കണ്‍വീനര്‍.

തിരുവനന്തപുരം: എ വിജയരാഘവൻ എൽ.ഡി.എഫ് കൺവീനർ. പ്രായാധിക്യത്തെ തുടർന്ന് പദവി ഒഴിയുന്ന വൈക്കം വിശ്വന് പകരമാണ് എ വിജയരാഘവൻ ചുമതല ഏൽക്കുന്നത്. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിൽ ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. ഇന്ന് നടക്കുന്ന എൽ.ഡി.എഫ് യോഗത്തിന് ശേഷം പുതിയ എൽ.ഡി.എഫ് കൺവീനറായുള്ള വിജയ രാഘവന്റെ പ്രഖ്യാപനം നടക്കും. 12 വർഷമായി എൽ.ഡി.എഫ് കൺവീനറായി തുടരുന്ന വൈക്കം വിശ്വൻ അനാരോഗ്യം പരിഗണിച്ച് സ്ഥാനം ഒഴിയാൻ അനുവദിക്കണം എന്ന് അറിയിച്ചിരുന്നു. പൊതുപ്രവർത്തനരംഗത്തും രാഷ്ട്രീയരംഗത്തും മുഖവുരകൾ വേണ്ടാത്ത വ്യക്തിത്വമാണ് എ വിജയരാഘവന്റേത്. കർമധീരതയുടെ ഈ അനുഭവസമ്പത്തുമായാണ് ഒരിടവേളയ്ക്കുശേഷം […]

തൊലിപ്പുറത്തെ ചികിത്സ പോരാ, രോഗമറിഞ്ഞുള്ള ചികിത്സ വേണമെന്ന് വി.എം സുധീരൻ

കോട്ടയം: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ യു. ഡി. എഫിനുണ്ടായ തോൽവിക്ക് തൊലിപ്പുറത്തെ ചികിത്സ പോരാ, രോഗമറിഞ്ഞുള്ള ചികിത്സ വേണമെന്ന് മുൻ കെ. പി. സി. സി അധ്യക്ഷൻ വി. എം. സുധീരൻ. യു. ഡി. എഫിന് ചെങ്ങന്നൂരിൽ കനത്ത പരാജയമാണ് നേരിടേണ്ടി വന്നത്. ചെങ്ങന്നൂരിലെ പ്രത്യേക സാഹചര്യമാകാം ഇങ്ങനെയൊരു ജനവിധിക്ക് കാരണം. പാർട്ടി നേതൃത്വവും യു. ഡി. എഫും വിശദമായി പരാജയം വിലയിരുത്തണമെന്നും സുധീരൻ ആവശ്യപ്പെട്ടു.

മാണിയെ വേണ്ടെന്ന് പറഞ്ഞതിന്റെ കാരണം മനസ്സിലായില്ലേ; വി. എസ്‌

സ്വന്തം ലേഖകൻ ചെങ്ങന്നൂർ: ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ ഇടതു സ്ഥാനാർത്ഥി സജി ചെറിൻ ഭൂരിപക്ഷത്തിലേക്ക് കടക്കുമ്പോൾ യു. ഡി. എഫിനെ പരിഹസിച്ച് വി. എസ് അച്യുതാനന്ദൻ. കെ. എം മാണി യു. ഡി. എഫിനൊപ്പം ചേർന്നിട്ട് എന്തായെന്ന് വി. എസ് ചോദിച്ചു. തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് കെ എം മാണി യു. ഡി. എഫ് സ്ഥാനാർത്ഥി വിജയകുമാറിന് പിന്തുണ നൽകി രംഗത്ത് വന്നത്. തെരഞ്ഞെടുപ്പിന്റെ ആദ്യകാലങ്ങളിൽ മാണി എൽ. ഡി. എഫിനോടൊപ്പം നിൽക്കുമെന്ന് അഭ്യൂഹങ്ങൾ വന്നിരുന്നു. എന്നാൽ അവസാന ഘട്ടമായപ്പോഴേക്കും കേരള കോൺഗ്രസ് എം […]

തകർന്നടിഞ്ഞ് ബിജെപി: സംസ്ഥാന നേതൃത്വത്തിൻ വൻ അഴിച്ചു പണി വരുന്നു; പത്തു കോടി രൂപ നഷ്ടമാക്കി; പതിനായിരം വോട്ട് കുറഞ്ഞു

ശ്രീകുമാർ ചെങ്ങന്നൂർ: ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയിൽ പകച്ച് ബിജെപി. വിജയമില്ലെങ്കിൽ രണ്ടാം സ്ഥാനംഎങ്കിലും ലക്ഷ്യമിട്ട് തിരഞ്ഞെടുപ്പ് ഗോദയിൽ കാലിടറി. കഴിഞ്ഞ തവണ നേടിയ ലീഡിലെ അടുത്ത് പോലും എത്താനാവാതെ കാലിടറി ബിജെപി വീണപ്പോൾ, ഇനി ഉരുളുന്ന തലകൾ ഏതൊക്കെയെന്നു കാത്തിരിക്കുകയാണ് സംസ്ഥാന നേതൃത്വം. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിനു വേണ്ടി മാത്രം പത്തു കോടി രൂപയിലേറെയാണ് കേന്ദ്ര നേതൃത്വം കേരളത്തിലേയ്ക്ക് ഒഴുക്കിയത്. ആദ്യ ഘട്ടം മുതൽ അയ്യായിരം വോട്ടിന് വിജയിക്കുമെന്നാണ് ബിജെപി സംസ്ഥാന നേതൃത്വം കേന്ദ്രത്തെ ധരിപ്പിപ്പിച്ചിരുന്നത്. അവസാന ഘട്ടമായതോടെ കഴിഞ്ഞ തവണത്തെ നില മെച്ചപ്പെടുത്തി, […]

ചെങ്കൊടിയേന്തി ശോഭനാ ജോർജ്..

സ്വന്തം ലേഖകൻ ചെങ്ങന്നൂർ: 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറെക്കാലം ചെങ്ങന്നൂരിൽ കോൺഗ്രസിനെ പ്രതിനിധീകരിച്ചിരുന്ന ശോഭനാ ജോർജ് പാർട്ടി വിട്ട് സ്വതന്ത്രയായി മത്സരിക്കുകയും നാലായിരത്തിൽ അധികം വോട്ടുകൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. എന്നാൽ ഇത്തവണ ശോഭനാ ജോർജ് ഇടതുപക്ഷത്തേക്ക് കളം മാറി. ചെങ്ങന്നൂരിൽ സജി ചെറിയാന് വേണ്ടിയായിരുന്നു ശോഭനാ ജോർജ് രംഗത്ത് എത്തിയത്. വോട്ടേണ്ണൽ നടന്ന ക്രിസ്ത്യൻ കോളേജിന് മുന്നിൽ രാവിലെ മുതൽ ശോഭനാ ജോർജ് എൽ. ഡി. എഫ് പ്രവർത്തകർക്കൊപ്പമുണ്ടായിരുന്നു. സജി ചെറിയാൻ പരാജയപ്പെട്ടാൽ രാഷ്ട്രീയ പ്രവർത്തനം ഉപേക്ഷിക്കുമെന്ന് നേരത്തേ ശോഭനാ ജോർജ് പറഞ്ഞിരുന്നു. രമേശ് […]

ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ ഇടതു മുന്നണി സ്ഥാനാർഥി സജി ചെറിയാൻ വിജയിച്ചു; ഭൂരിപക്ഷം 20956

സ്വന്തം ലേഖകൻ ചെങ്ങന്നൂർ: ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ ഇടതു മുന്നണിയിലെ സിപിഎം സ്ഥാനാർഥിയും സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയുമായ സജി ചെറിയാൻ വിജയിച്ചു. 20956 വോട്ടിന്റെ ഭൂരിപക്ഷം സജിചെറിയാനുണ്ട്. ആകെ പോൾ ചെയ്തതിൽ 67303 വോട്ടാണ് സജി ചെറിയാൻ നേടിയത്. . രണ്ടാം സ്ഥാനത്ത് എത്തിയ യുഡിഎഫിലെ കോൺഗ്രസ് സ്ഥാനാർഥി ഡി.വിജയകുമാറിനു 46347 വോട്ടുകൾ ലഭിച്ചു. എൻഡിഎയുടെ ബിജെപി സ്ഥാനാർഥി പി.എസ് ശ്രീധരൻപിള്ളയ്ക്ക് 35270 വോട്ട് മാത്രമാണ് ലഭിച്ചത്. നാലാം സ്ഥാനത്ത് എത്തിയ സ്വാമി സുഖാകാശ് സരസ്വതിയ്ക്ക് 800 വോട്ട് ലഭിച്ചപ്പോൾ അഞ്ചാം സ്ഥാനം നോട്ടയ്ക്കാണ്. […]

നേട്ടമായത് ഇടത് തരംഗം; കോൺഗ്രസിനു കനത്ത തിരിച്ചടി; കാലുവാരി എസ്.എൻ.ഡിപി

സ്വന്തം ലേഖകൻ കോട്ടയം: ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിലെ ആദ്യ ഫല സൂചനകൾ പുറത്തു വരുമ്പോൾ നേട്ടമുണ്ടാക്കുന്നത് ഇടതു മുന്നണി. ഇടതു സർക്കാരിന്റെ പ്രവർത്തനവും ചിട്ടയായ പ്രചാരണവും നേട്ടത്തിനു കാരണമായതായി ഇടതു മുന്നണി സ്ഥാനാർഥി കണക്കു കൂട്ടുന്നു. എന്നാൽ, പാർട്ടിയിലെ പടലപ്പിണക്കവും ഗ്രൂപ്പിസവും സ്ഥാനാർഥിയോടുള്ള എതിർപ്പുമാണ് ചെങ്ങന്നൂരിൽ കോൺഗ്രസിനു കനത്ത തിരിച്ചടി നൽകിയത്. എസ്.എൻ.ഡി.പിയുടെയും ബിഡിജെഎസിന്റെയും എതിർപ്പും ബിജെപിയിലെ ഇരുവിഭാഗങ്ങൾ തമ്മിലുള്ള തർക്കവുമാണ് ഇവിടെ കനത്ത തിരിച്ചടിയായത്. തിരഞ്ഞെടുപ്പ് വോട്ടെടുപ്പിനു ശേഷം കോൺഗ്രസ്, ബിജെപി സ്ഥാനാർഥികൾ തങ്ങളുടെ പരാജയം ഉറപ്പെന്ന രീതിയിൽ പ്രതികരിച്ചിരുന്നു. രണ്ടു സ്ഥാനാർത്ഥികളും പരാജയം […]

കുമാരസ്വാമി കർണാടക മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്യും.

സ്വന്തം ലേഖകൻ ബെംഗളൂരു: കർണാടക മുഖ്യമന്ത്രിയായി എച്ച്. ഡി കുമാരസ്വാമി നാളെ 4.30ന് സത്യ പ്രതിജ്ഞ ചെയ്ത് സ്ഥാനമേൽക്കും. കർണാടക ഗവർണറായ വാജുഭായ് വാല സത്യ വാചകം ചൊല്ലിക്കൊടുക്കും. ഭാരതീതീർത്ഥ ശങ്കരാചാര്യരുടെ അനുഗ്രഹം തേടുന്നതോടൊപ്പം ധർമ ശാല, ശൃംഗേരി ക്ഷേത്രങ്ങളിലെ ദർശനത്തിനു ശേഷം ആയിരിക്കും സത്യ പ്രതിജ്ഞ. ചടങ്ങിൽ സോണിയാ ഗാന്ധിയും രാജീവ് ഗാന്ധിയും പങ്കെടുക്കും. മുഖ്യമന്ത്രി പദവിയിൽ ഏകാധിപതിയായി പ്രവർത്തിക്കില്ലെന്നും എല്ലാ കാര്യങ്ങളിലും കോൺഗ്രസിന്റെ ഉപദേശം സ്വീകരിക്കുമെന്നും രാഹുലിന്റെ വസതി സന്ദർശിച്ചപ്പോൾ കുമാര സ്വാമി ഉറപ്പുനൽകി. കർണാടകയിൽ ആരംഭിച്ച കുട്ടുകെട്ട് തിരഞ്ഞെടുപ്പ് മുന്നിൽ […]