ഒരു സീറ്റിൽ പോലും സി.പി.എം പരിഗണിച്ചില്ല ..ഇടതുമുന്നണിയിൽ നിന്നും പടിയിറങ്ങാനൊരുങ്ങി ജനതാദൾ (എസ്)..

സ്വന്തംലേഖകൻ ഒരു സീറ്റിൽ പോലും സി.പി.എം പരിഗണിക്കാത്ത സാഹചര്യത്തിൽ ഇടതുമുന്നണിയിൽ തുടരാൻ താത്പര്യമില്ലെന്ന വാദവുമായി ജനതാദൾ (എസ് )ൽ ഒരു വിഭാഗം രംഗത്ത്. ഇക്കാര്യം ചർച്ച ചെയ്യാൻ പാർട്ടി നേതൃത്വം തയ്യാറാകണമെന്ന ആവശ്യം വിവിധ ജില്ലാ ഘടകങ്ങളിൽ ഉയർന്നു കഴിഞ്ഞു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് യു.ഡി.എഫി ലേക്കു ചേക്കേറുകയാണ് ലക്ഷ്യം. എം.പി വീരേന്ദ്രകുമാറിന് സീറ്റ് നൽകാത്തതിന്റെ പേരിൽ മുന്നണി വിട്ടു പോവുകയും പിന്നീട്‌ തിരിച്ചെത്തുകയും ചെയ്ത ലോക്‌‌താന്ത്രിക് ജനതാദളിനു ഒരു സീറ്റ് നൽകുന്ന കാര്യം ഇടതുമുന്നണിയുടെ പരിഗണനയിലാണ്.

ജോസഫിന്റെ പിടിവാശിയിൽ കോൺഗ്രസിൽ അമർഷം: ജോസഫിന്റെ വാശി തിരിച്ചടിയാകുമെന്ന ഭീതിയിൽ കോൺഗ്രസ്: മുതിർന്ന നേതാവ് ഇടപെട്ടിട്ടും രണ്ടാം സീറ്റിൽ അടങ്ങാതെ ജോസഫ്; കേരള കോൺഗ്രസിൽ വീണ്ടും മക്കൾ രാഷ്ട്രീയക്കാലം

പൊളിറ്റിക്കൽ ഡെസ്‌ക് തിരുവനന്തപുരം: പാർലമെന്റ് തിരഞ്ഞെടുപ്പിൽ രണ്ടു സീറ്റ് ലഭിക്കണമെന്ന പി.ജെ ജോസഫിന്റെ പിടിവാശിയിൽ കോൺഗ്രസിൽ കടുത്ത അമർഷം. രണ്ടു സീറ്റെന്ന വാശിയിൽ നിന്നും പിന്നോട്ട് പോകണമെന്നാവശ്യപ്പെട്ട് കോൺഗ്രസിലെ മുതിർന്ന നേതാവ് തന്നെ പി.ജെ ജോസഫിനെ സമീപിച്ചെങ്കിലും ഇതിനു ഇതുവരെയും ജോസഫ് തയ്യാറായിട്ടില്ല. ജോസഫിന്റെ പിടിവാശി കേരളത്തിൽ യുഡിഎഫിനു തിരിച്ചടിയാകുമോ എന്ന ഭയത്തിലാണ് കോൺഗ്രസും മറ്റ് ഘടകക്ഷികളും. ഇതിനിടെ കോട്ടയം, ഇടുക്കി സീറ്റിൽ നിന്നു മത്സരിച്ച ശേഷം, ഒഴിവ് വരുന്ന തൊടുപുഴ നിയമസഭാ സീറ്റിൽ മകനെ മത്സരിപ്പിക്കുന്നതിനാണ് ജോസഫിന്റെ പദ്ധതി. ഇതോടെ മറ്റൊരു കേരള […]

ചർച്ച് ബിൽ നിയമമാക്കുവാനുള്ള നടപടികൾ ഉപേക്ഷിക്കണം: സി.എഫ് തോമസ്

സ്വന്തം ലേഖകൻ കോട്ടയം : ചര്‍ച്ച് ബില്‍ നിയമ നടപടിയിലാക്കുവാന്‍ ഉദ്ദേശിക്കുന്നില്ല എന്ന് മുഖ്യമന്ത്രി പറയുന്നുണ്ടെങ്കിലും ഈ  പ്രസ്താവനയ്ക്ക് അനുസരിച്ചു നടപടികള്‍ ഉണ്ടാകുന്നില്ലെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) ഡെപ്യൂട്ടി ചെയര്‍മാന്‍ സി.ഫ് തോമസ് എം.എല്‍.എ പറഞ്ഞു. നിയമപരിഷ്‌കരണ കമ്മീഷന്‍ ബില്ലുമായി മുന്നോട്ടു പോകുകയാണ്. ബില്‍ നിയമമാക്കു വാനുള്ള നടപടികള്‍ അടിയന്തിരമായി ഉപേക്ഷിക്കുകയാണ് വേണ്ടത്. വ്യാപകവും ശക്തവുമായ പ്രതിഷേധമാണ് ബില്ലിനെതിരെ സംസ്ഥാനത്ത്  ഉണ്ടായിരിക്കുന്നത്. ക്രൈസ്തവ സഭകളുടെ പ്രവര്‍ത്തനം നിയമത്തിന്റെ പിന്‍ബലമില്ലാതെയാണ് എന്ന് വരുത്തി ത്തീര്‍ക്കുവാനുള്ള ഗൂഡോദ്ദേശം ഈ ബില്ലിന്റെ കാര്യത്തിലുണ്ട്. സഭാപരവും സാമൂഹികവുമായ വിവിധ മേഖലകളില്‍ […]

കർഷക ആത്മഹത്യകൾ പെരുകുന്നു: കോൺഗ്രസ് ധർണ്ണ നടത്തി

സ്വന്തം ലേഖകൻ അയർക്കുന്നം: വർദ്ധിച്ചു വരുന്ന കർഷക ആത്മഹത്യ കണക്കിലെടുത്ത് കർഷകരോടുള്ള സമീപനം കേന്ദ്ര സംസ്ഥാന സർക്കാരുകൾ തിരുത്തണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് മണ്ഡലം കമ്മറ്റി കൂട്ട ധർണ്ണ നടത്തി. മണ്ഡലം പ്രസിഡണ്ട് ജോയി കൊറ്റത്തിലിന്റെ അദ്ധ്യക്ഷതയിൽ ഡി.സി.സി പ്രസിഡണ്ട് ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. അയർക്കുന്നത്ത് ക്ഷീര കർഷകൻ ആത്മഹത്യാ ശ്രമം നടത്തി ഇപ്പോളും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. മികച്ച ക്ഷീര കർഷകനായിരുന്നു മനം മടുത്ത് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത് എന്നത്  ഈ മേഖലയിലെ കർഷകർക്ക്  ഉത്കണ്ഠ ഉണ്ടാക്കുന്നു എന്നും   സർക്കാരുകളുടെ ഭാഗത്തു നിന്ന് […]

എനിക്ക് സൗകര്യമുള്ള സമയത്ത് സ്വന്തം ഇഷ്ടപ്രകാരമാണ് ഫെയ്സ്ബുക്കില്‍ പോസ്റ്റിടുന്നത്.. മുല്ലപ്പളളിക്ക് ബല്‍റാമിന്‍റെ മറുപടി..

സ്വന്തംലേഖകൻ സമൂഹമാധ്യമങ്ങളുടെ ഉപയോഗത്തില്‍ നിയന്ത്രണം വേണമെന്ന് ഉപദേശിച്ച കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന് മറുപടിയുമായി വി.ടി ബല്‍റാം. ഫെയ്സ്ബുക്കിലൂടെയാണ് ബല്‍റാം തുറന്നടിച്ചത്. പൊതുപ്രവർത്തകൻ എന്ന നിലയിലും ജനപ്രതിനിധി എന്ന നിലയിലും കോൺഗ്രസ് നേതാവ് എന്ന നിലയിലുമുള്ള ഉത്തരവാദിത്തങ്ങൾ നിർവ്വഹിക്കുക എന്നതിനാണ് എന്റെ പ്രഥമ പരിഗണന. ഇതിന്റെയൊക്കെ ഇടയിൽ എനിക്ക് സൗകര്യമുള്ള സമയത്താണ് എന്റെ സ്വന്തം ഇഷ്ടപ്രകാരം ഫെയ്സ്ബുക്കില്‍ പോസ്റ്റും കമൻറുമൊക്കെ ഇടുന്നതെന്ന് ബല്‍റാം തുറന്നടിച്ചു.ഫെയ്സ്ബുക്കിലൂടെയാണ് ബല്‍റാം മുല്ലപ്പള്ളിയ്ക്ക് മറുപടി നല്‍കിയത്. ഫെയ്സ്ബുക്ക് പോസ്റ്റിനെയും കമന്‍റിനെയും ചൊല്ലി എഴുത്തുകാരി കെആര്‍ മീരയും ബല്‍റാമും തമ്മില്‍ നടന്ന […]

വലിയ പ്രത്യാഘാതങ്ങൾക്കിടവരുത്തുന്ന ചർച്ച് ആക്ടുമായി സർക്കാർ മുന്നോട്ട് പോകരുത് കെ.എം.മാണി

സ്വന്തം ലേഖകൻ കോട്ടയം: സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ കരടുബില്ലു രൂപത്തില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ചര്‍ച്ച് ആക്ട് ഇന്നു കേരള സമൂഹത്തില്‍ പ്രത്യേകിച്ചു ക്രൈസ്തവര്‍ക്കിടയില്‍ പുതിയ പ്രതിസന്ധികളും ആശയക്കുഴപ്പവും സൃഷ്ടിച്ചിരിക്കുന്നതുകൊണ്ട് അതുമായി സര്‍ക്കാര്‍ മുന്നോട്ടു പോകരുതെന്ന് കേരളാ കോണ്‍ഗ്രസ്  ചെയര്‍മാന്‍ കെ.എം.മാണി ആവശ്യപ്പെട്ടു.  ക്രൈസ്തവ ദേവലായങ്ങളുടെ അധീനതയിലുള്ള വസ്തുക്കളുടെയും സ്ഥാപനങ്ങളുടെയും ഫണ്ടുകളുടെയും ഭരണം നിര്‍വഹിക്കുന്നതിന് വഖഫ് ബോര്‍ഡിന്റെയും ദേവസ്വം ബോര്‍ഡിന്റെയും മാതൃകയില്‍ പുതിയ സംവിധാനമുണ്ടാക്കുകയാണു സര്‍ക്കാരിന്റെ ഉദ്ദേശ്യമെന്നു കരുതേണ്ടിയിരിക്കുന്നു. വളഞ്ഞ വഴിയിലൂടെ ക്രൈസ്തവ സ്ഥാപനങ്ങളുടെ മേല്‍ സര്‍ക്കാരിന്റെയും സര്‍ക്കാരുദ്യോഗസ്ഥരുടെയും  നിയന്ത്രണം സ്ഥാപിക്കാനുള്ള ഗൂഢോദ്ദേശ്യമാണിതിനു പിന്നിലുള്ളത്. ഇങ്ങനൊരുദ്ദേശ്യം […]

കാർഷികകടങ്ങൾ എഴുതിതള്ളണമെന്ന് കെ.എം മാണി

സ്വന്തം ലേഖകൻ കോട്ടയം: സംസ്ഥാനത്ത് കർഷക ആത്മഹത്യകൾ വർധിക്കുന്ന സാഹചര്യത്തിൽ  ചെറുകിട – നാമമാത്ര  കർഷകരുടെ  കാർഷിക കടങ്ങൾ എഴുതി തള്ളാൻ സർക്കാർ തയ്യാറാകണമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ കെ.എം മാണി.  പ്രധാനമന്ത്രി കിസാൻ സമ്മാന പദ്ധതിയിൽ നിന്നും കർഷകർക്ക് നൽകുന്ന സഹായം വർധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രണ്ട് ഹെക്ടറിൽ താഴെ മാത്രം കൃഷിഭൂമിയുള്ള  കർഷകർക്ക് പ്രതിവർഷം 6000 രൂപ ബാങ്ക് അക്കൗണ്ടിലെത്തുന്ന പദ്ധതി സ്വാഗതാർമാണെങ്കിലും തുക വർദ്ധിപ്പിക്കണമെന്ന് കെ.എം. മാണി ആവശ്യപ്പെട്ടു.  കർഷക  ആത്മഹത്യകൾ വർധിക്കുന്ന കേരളത്തിലെ  സവിശേഷ സാഹചര്യം കണക്കിലെടുത്ത് […]

കല്യോട്ട് ,അമ്മ പെങ്ങൻമാരുടെ മഹാസംഗമം നടത്തും : ലതികാ സുഭാഷ്

സ്വന്തംലേഖകൻ കോട്ടയം: സി.പി.എമ്മി ന്റെ കൊലപാതക രാഷ്ട്രീയത്തിന് അറുതി വരുത്തണമെന്ന അഭ്യാർത്ഥനയുമായി കാസർകോട് പെരിയയിലെ കല്യോട്ട് അമ്മമാരുടെയും സഹോദരിമാരുടെയും മഹാസംഗമം നടത്തുമെന്ന് കേരളാ പ്രദേശ് മഹിളാ കോൺഗ്രസ് കമ്മിറ്റി അദ്ധ്യക്ഷ ലതികാ സുഭാഷ് പത്രസമ്മേളനത്തിൽ അറിയിച്ചു. മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിനെ ദാരുണമായി കൊല ചെയ്ത് ഒരു വർഷം തികഞ്ഞ ഉടനേ കാസർകോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്ത് ലാലിനെയും ക്യപേഷിനെയും കൊല ചെയ്ത സി.പി.എം ന്റെ സ്വന്തം പാർട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും ആൺമക്കൾ നഷ്ടപ്പെട്ട ആ രണ്ട് അമ്മമാരെയും കണ്ട് മാപ്പ് […]

ഇന്ത്യയിലെ യുവാക്കൾ മാതൃക ആക്കേണ്ടതു ചെഗുവേര യെ അല്ല, നേതാജി യെ : സൗമ്യ ദീപ് സർക്കാർ

സ്വന്തം ലേഖകൻ കൊല്ലം: പുരോഗമന മത നിരപേക്ഷ ഇന്ത്യ കെട്ടിപ്പടുക്കാൻ ഇന്ത്യൻ യുവത്വം മുഖ്യമായും മാതൃകയാക്കി മുന്നിൽ നിർത്തേണ്ടതു ധീര ദേശാഭിമാനി നേതാജി സുഭാഷ് ചന്ദ്രബോസിനെ ആണെന്ന് ആൾ ഇൻഡ്യ സ്റ്റുഡന്റസ് ബ്ലോക്ക് (എ.ഐ.എസ്.ബി) ദേശീയ ജനറൽ സെക്രട്ടറി സ .അഡ്വ. സൗമ്യദീപ് സർക്കാർ പറഞ്ഞു. ഫോർവേഡ് ബ്ലോക്ക്‌ വിദ്യാർത്ഥി സംഘടന ആയ ആൾ ഇന്ത്യ സ്റ്റുഡന്റസ് ബ്ലോക്ക്‌ സംസ്ഥാന സമ്മേളനം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യ ക്ക് വേണ്ടി ആദ്യമായി ഒരു സർക്കാർ സിങ്കപ്പൂർ കേന്ദ്രീകരിച്ചു ഉണ്ടാക്കിയ അദ്ദേഹം ഇന്ത്യൻ നാഷണൽ ആർമി […]

അഡ്വക്കേറ്റ്സ് വെൽഫയർ ഫണ്ട് തിരിമറി,ബാർ കൗൺസിൽ സെക്രട്ടറിയെ സസ്പെൻഡ് ചെയ്യണം: കേരളാ ലോയേഴ്സ് കോൺഗ്രസ്സ്

സ്വന്തം ലേഖകൻ കോട്ടയം: അഡ്വക്കേറ്റ്സ് വെൽഫയർ ഫണ്ട് തട്ടിപ്പ് അന്വേഷണം നടത്തുന്ന വിജിലൻസിന്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ കേരളാ ബാർ കൗൺസിൽ സെക്രട്ടറിയെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന് കോട്ടയത്ത് ചേർന്ന കേരളാ ലോയേഴ്സ് കോൺഗ്രസ്സ് സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു. 6 കോടിയിൽപരം രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ കുറ്റവാളികൾക്കെതിരെ  അധികാരികൾ പുലർത്തുന്ന നിസ്സംഗതയിൽ ദുരൂഹതയുണ്ട്.വിജിലൻസ് ശുപാർശ ചെയ്തിട്ടും ഭരണകക്ഷി യൂണിയനിൽപെട്ട അളായതുകൊണ്ടാണ് സെക്രട്ടറിക്കെതിരെ നടപടി എടുക്കാത്തതെന്ന് യോഗം ആരോപിച്ചു. സംസ്ഥാന പ്രസിഡൻറ് അഡ്വ. ജോർജ് മേച്ചേരിൽ അദ്ധ്യക്ഷത വഹിച്ച യോഗം കേരളാ കോൺഗ്രസ്സ് (എം) സംസ്ഥാന […]