കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്ത് മുൻ അംഗം ​ഗ്രേസി അന്തരിച്ചു

കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്ത് മുൻ അംഗം ​ഗ്രേസി അന്തരിച്ചു

Spread the love

കോട്ടയം: കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്ത് മുൻ അംഗവും ആനക്കല്ല് നന്തികാട്ട് ആന്റണിയുടെ ഭാര്യയുമായ ഗ്രേസി (66) അന്തരിച്ചു. സംസ്‌കാരം ബുധനാഴ്ച 11ന് ആനക്കല്ല് സെന്റ് ആന്റണീസ് പള്ളിയില്‍.

പരേത തങ്കമണി കാലാപറമ്പില്‍ കുടുംബാംഗം. മക്കള്‍: അനീഷ് (അധ്യാപകന്‍, സെന്റ് സേവ്യേഴ്‌സ് സിഎംഐ എച്ച്എസ്, ഗുജറാത്ത്), ബിനീഷ് (യുഎസ്എ), അഭിലാഷ് (ഫെഡറല്‍ ബാങ്ക്, കോട്ടയം), ആശ (സൗത്ത് ഇന്ത്യന്‍ ബാങ്ക്, തൃശൂര്‍). മരുമക്കള്‍: ജൂവല്‍ മുകളേല്‍ (അടിച്ചിറ ഇസ്രായേല്‍), ലിയ കാട്ടിത്തറ (പാലാരിവട്ടം യുഎസ്എ), ഡോണ ചിറയ്ക്കല്‍ (കാളകെട്ടി). മൃതദേഹം ചൊവ്വാഴ്ച്ച വൈകുന്നേരം അഞ്ചിന് വസതിയില്‍ എത്തിക്കും.