എഴുത്തുകാരനും തിരക്കഥാകൃത്തും നടനുമായ ബി ഹരികുമാര്‍ അന്തരിച്ചു

തിരുവനന്തപുരം: എഴുത്തുകാരനും തിരക്കഥാകൃത്തും നടനുമായ ബി ഹരികുമാര്‍ അന്തരിച്ചു. അടൂര്‍ ഭാസിയുടെ അനന്തരവനും സിവി രാമന്‍ പിള്ളയുടെ കൊച്ചുമകനുമാണ്. തിരുവനന്തപുരം സ്വദേശിയായ ഹരികുമാര്‍ ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു. അടൂര്‍ ഭാസി ഫലിതങ്ങള്‍, ചിരിയുടെ തമ്പുരാന്‍ എന്നീ രണ്ടു പുസ്തകങ്ങള്‍ അടൂര്‍ ഭാസിയെക്കുറിച്ച് എഴുതിയിട്ടുണ്ട്. 14 നോവലുകളും നൂറിലേറെ കഥകളും എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. താവളം, പകല്‍ വിളക്ക്, മാരീചം, ചക്രവര്‍ത്തിനി, ഡയാന, കറുത്ത സൂര്യന്‍, ഗന്ധര്‍വ്വന്‍ പാറ, കണ്മണി, അപരാജിത, വാടാമല്ലിക, കാമിനി, ഭൂരിപക്ഷം, അപഹാരം, രഥം (നോവലുകള്‍) അഗ്‌നിമീളേ പുരോഹിതം (കഥാ സമാഹാരം) എന്നിവയാണ് പ്രധാന […]

മാധ്യമപ്രവർത്തകൻ ജി.എസ് ഗോപീകൃഷ്ണൻ അന്തരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജിലായിരുന്നു അന്ത്യം. നാളെ ഉച്ചയ്ക്ക് 12.45 ന് പ്രസ് ക്ലബിൽ മൃതദേഹം പൊതുദർശനത്തിന് വെയ്ക്കും. രണ്ട് മണിക്ക് തൈക്കാട് ശാന്തികവാടത്തിൽ സംസ്കാരം

മാധ്യമപ്രവർത്തകൻ ജി.എസ്. ഗോപീകൃഷ്ണൻ (48) അന്തരിച്ചു. എസിവി, അമൃത ടിവി, കൗമുദി ടിവി ചാനലുകളിൽ പ്രവർത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളജിലായിരുന്നു അന്ത്യം. നാളെ ഉച്ചയ്ക്ക് 12.45 ന് പ്രസ് ക്ലബിൽ മൃതദേഹം പൊതുദർശനത്തിന് വെയ്ക്കും. രണ്ട് മണിക്ക് തൈക്കാട് ശാന്തികവാടത്തിൽ സംസ്കാരം. കേരളത്തിലെ സംഗീത മേഖലയിൽ വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിച്ച എം.ബി.എസ് യൂത്ത് ക്വയറിൽ അദ്ദേഹം നെടുനായകത്വം വഹിച്ചു. അവസാന നിമിഷം വരെയും സംഗീതമായിരുന്നു ഗോപിയുടെ മനസ് നിറയെ. മാധ്യമ പ്രവർത്തകനും മികച്ചൊരു ഗായകനും സംഗീത ആസ്വാദകനുമായ ഗോപീകൃഷ്ണൻ്റെ വിയോഗം ഏറെ ദുഃഖകരമാണ്.

കോട്ടയം മെഡിക്കല്‍ കോളേജ് കാരുണ്യ ഫാര്‍മസിക്ക് സമീപത്ത് നിന്നും സ്വര്‍ണ്ണമാല കളഞ്ഞുകിട്ടി; മാല ഗാന്ധിനഗര്‍ പൊലീസില്‍ ഏല്‍പ്പിച്ച് മൂലവട്ടം സ്വദേശികള്‍

സ്വന്തം ലേഖകന്‍ കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് കാരുണ്യ ഫാര്‍മസിക്ക് സമീപത്ത് നിന്നും സ്വര്‍ണ്ണമാല കളഞ്ഞുകിട്ടി. മൂലവട്ടം സ്വദേശികളായ ദിലിമോനും അജീഷിനുമാണ് മെഡിക്കല്‍ കോളേജ് കാരുണ്യ ഫാര്‍മസിക്ക് സമീപത്ത് നിന്നും സ്വര്‍ണ്ണമാല കളഞ്ഞ് കിട്ടിയത്. ഇവര്‍ മാല ഉടന്‍തന്നെ ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചു. മാല നഷ്ടപ്പെട്ട ഉടമസ്ഥര്‍ കൃത്യമായ അടയാളവുമായി ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു. ഗാന്ധിനഗര്‍ പൊലീസ് സ്‌റ്റേഷന്‍ നമ്പര്‍: 0481 259 7210

മാഞ്ഞു വേണുസ്മിതം..! തിരുനക്കര മഹാദേവ ക്ഷേത്രം ഉപദേശക സമിതി ജോ. സെക്രട്ടറിയും നഗരത്തിലെ സാമൂഹിക-സാംസ്‌കാരിക മേഖലയിലെ സജീവ സാന്നിധ്യവുമായിരുന്ന വേണു കൈലാസ് നിര്യാതനായി

സ്വന്തം ലേഖകന്‍ കോട്ടയം: തിരുനക്കര ക്ഷേത്ര ഉപദേശക സമിതി ജോയിന്റ് സെക്രട്ടറിയും തിരുനക്കര എന്‍. എസ്. എസ് കരയോഗം കമ്മിറ്റി അംഗവുമായ കൈലാസം വീട്ടില്‍ പരേതരായ എം. പരമേശ്വരന്‍ നായരുടേയും സരസ്വതിയമ്മയുടേയും മകന്‍ വേണു കൈലാസ് (68) അന്തരിച്ചു. ക്ഷേത്ര ഉപദേശക സമിതി മുന്‍ സെക്രട്ടറി ആയിരുന്നു. കോട്ടയം നഗരത്തിലെ സാമൂഹിക-സാംസ്‌കാരിക മേഖലയിലെ സജീവ സാന്നിധ്യമായിരുന്ന വേണുവിനെ ഒരു ചെറുചിരിയോടെയല്ലാതെ കണ്ടിട്ടുള്ളവര്‍ ചുരുക്കമാണ്. പ്രസന്നകുമാരി , ശശികുമാരി എന്നിവര്‍ സഹോദരിമാരാണ്. തിരുനക്കര ക്ഷേത്രോപദേശക സമിതി ജോയിന്റ് സെക്രട്ടറി, തിരുനക്കര എന്‍.എസ്. എസ് കരയോഗ ഭരണസമിതി […]

ഏറ്റുമാനൂർ ചിറയിൽ സി ടി ലൂക്കോസ് നിര്യാതനായി

സ്വന്തം ലേഖിക ഏറ്റുമാനൂർ: ഏറ്റുമാനൂർ ചിറയിൽ തോംസൺ വില്ലയിൽ സി ടി ലൂക്കോസ് (കുട്ടിച്ചൻ -70) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ ഞായറാഴ്ച്ച (13.11.2022) രാവിലെ 11ന് മാർ ക്രിസ്തുരാജ ഇടവക പള്ളി കുടുംബക്കല്ലറയിൽ. ഭാര്യ: ചിന്നമ്മ ലൂക്കോസ് (മുണ്ടകത്തറയിൽ കുടുംബാംഗം, കൊങ്ങാണ്ടൂർ അയർക്കുന്നം) മക്കൾ: തോംസൺ ലുക്കോസ് (ചിക്കു), ജെയ്സൺ ലൂക്കോസ് (ചാർലി ) മരുമക്കൾ: അതു തോംസൺ (കണ്ടത്തിൽ കുടുംബാംഗം. കാക്കനാട്) റിങ്കു ജെയ്സൺ (നന്ദികാട്ടുകണ്ടത്തിൽ കുടുംബാംഗം, പാലാ) പേരക്കുട്ടികൾ : എഹ് യാൻ തോംസൺ ലൂക്കോസ്, ലൂക്കോസ് സി ജെയ്സൺ, ആൽഫോ […]

അയര്‍ലന്‍ഡില്‍ അന്തരിച്ച കോട്ടയം പാമ്പാടി സ്വദേശിയായ വിധു സോജിന്‍റെ സംസ്കാരം ഇന്ന്

ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ അന്തരിച്ച മലയാളി നഴ്സ് കോട്ടയം പാമ്പാടി സ്വദേശി വിധു സോജിന്‍റെ (43) സംസ്കാരം നവംബര്‍ 10 വ്യാഴാഴ്ച നടക്കും. സംസ്കാര ശുശ്രൂഷകള്‍ രാവിലെ 10ന് നടക്കും. ഡബ്ലിന്‍ ചെറി ഓര്‍ക്കാഡിലെ ബാലിഫെര്‍മേഡ് റോഡിലുള്ള മിനിസ്ട്രി ഓഫ് ജീസസിലെ ശുശ്രൂഷകളെ തുടര്‍ന്ന് രണ്ട് മണിയോടെ മൃതദേഹം മുല്‍ഹദ്ദാര്‍ട്ട് സെമിത്തേരിയില്‍ സംസ്കരിക്കും. പാമ്പാടി ആനിവേലില്‍ എ.എം. ജെക്കബിന്‍റെയും ലൈസാമ്മയുടെയും മകളായ വിധു ഡബ്ലിന്‍ സെന്‍റ് വിന്‍സെന്‍റ്സ് ഹോസ്പിറ്റല്‍ നഴ്സായിരുന്നു. ഭര്‍ത്താവ് കോട്ടയം കൊല്ലംപറമ്പില്‍ സോജിന്‍ കുര്യന്‍. ഏക മകള്‍: ഹന്ന. .

കോടിമത ശ്രീ മന്ദിരത്തില്‍ പരേതനായ കോണ്‍ട്രാക്ടര്‍ സി.സുകുമാരന്റെ മകന്‍ സുരേഷ് കുമാര്‍ നിര്യാതനായി

കോട്ടയം: കോടിമത ശ്രീ മന്ദിരത്തില്‍ പരേതനായ കോണ്‍ട്രാക്ടര്‍ സി.സുകുമാരന്റെ മകന്‍ സുരേഷ് കുമാര്‍ എസ്. (58) നിര്യാതനായി. സംസ്‌കാരം ഇന്ന് (ചൊവ്വ) രാവിലെ 11.30 ന് കോടിമതയിലുള്ള വീട്ടുവളപ്പില്‍ നടക്കും. മാതാവ് രമണി സുകുമാരന്‍ . ഭാര്യ. മഞ്ചു സുരേഷ് പ്രുത്തന്‍ പറമ്പ്‌നാട്ടകം) മക്കള്‍: സായി കൃഷ്ണ, സായി സൂര്യന്‍.

ശബരിമല മുൻ തന്ത്രി പരേതനായ താഴ്മൺ മഠം കണ്ഠര് മഹേശ്വരുടെ ഭാര്യ ദേവിക അന്തർജനം അന്തരിച്ചു

പത്തനംതിട്ട: ശബരിമല മുൻ തന്ത്രി പരേതനായ താഴ്മൺ മഠം കണ്ഠര് മഹേശ്വരുടെ ഭാര്യ ദേവിക അന്തർജനം (87) അന്തരിച്ചു. തിരുവനന്തപുരത്തെ മകളുടെ വീട്ടിൽ വെച്ച് ഇന്നു രാവിലെയായിരുന്നു അന്ത്യം. സംസ്കാര ചടങ്ങുകൾ നാളെ രാവിലെ 9 മണിയോടെ ചെങ്ങന്നൂർ മുണ്ടൻകാവിലെ താഴമൺ മഠത്തിൽ. മക്കൾ: കണ്ഠര് മോഹനര്, മല്ലിക, ദേവിക. മരുമക്കൾ: എം.എസ്. രവി നമ്പൂതിരി, ആശാ ദേവി, പരേതനായ ഈശ്വരൻ നമ്പൂതിരി.

പ്രശസ്ത കവിയും നോവലിസ്റ്റുമായ ടി പി രാജീവന്‍ അന്തരിച്ച

സ്വന്തം ലേഖിക കോഴിക്കോട്: പ്രശസ്ത കവിയും നോവലിസ്റ്റും തിരക്കഥാകൃത്തുമായ ടി.പി. രാജീവന്‍ (63) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. വൃക്ക, കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 1959ല്‍ കോഴിക്കോട് ജില്ലയിലെ പാലേരിയില്‍ ജനിച്ചു. അമ്മയുടെ നാടായ കോട്ടൂരിലും അച്ഛന്റെ നാടായ പാലേരിയിലുമായിരുന്നു ബാല്യം .അച്ഛന്റെ നാടായ പാലേരിയുമായി ബന്ധപ്പെട്ടായിരുന്നു പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ എന്ന ആദ്യ നോവല്‍ എഴുതിയത്. അമ്മയുടെ നാടായ കോട്ടൂരുമായി ബന്ധപ്പെട്ട നോവല്‍ ആയിരുന്നു കെ.ടി.എന്‍ കോട്ടൂര്‍ എന്ന നോവല്‍. മലയാളത്തിലും ഇംഗ്ലീഷിലും എഴുതുന്ന […]

സോള്‍ട്ട് ആന്റ് പെപ്പര്‍ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ വരയാല്‍ നിട്ടാനി കേളു മൂപ്പന്‍ അന്തരിച്ചു; വിടവാങ്ങിയത് വയനാട് ചെന്നിലാര കുറിച്യ തറവാട്ടിലെ അംഗം

സ്വന്തം ലേഖകന്‍ വയനാട്: ‘സോള്‍ട്ട് ആന്റ് പെപ്പര്‍’ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ വരയാല്‍ നിട്ടാനി കേളു മൂപ്പന്‍ (90) അന്തരിച്ചു. വയനാട് ചെന്നിലാര കുറിച്യ തറവാട്ടിലെ അംഗമായിരുന്നു. ഇന്ന് വൈകിട്ട് 6 മണിക്ക് വീട്ടുവളപ്പില്‍ സംസ്‌കരിക്കും. ആഷിക് അബുവിന്റെ സംവിധാനത്തില്‍ 2011ല്‍ പുറത്തെത്തിയ ചിത്രമായ സോള്‍ട്ട് ആന്‍ഡ് പെപ്പറിലൂടെയായിരുന്നു സിനിമാ രംഗത്തേക്കുള്ള കടന്നുവരവ്. പഴശ്ശിരാജ, ഉണ്ട, ബ്ലാക്ക് കോഫി എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.