play-sharp-fill
പ്രശസ്ത കവിയും നോവലിസ്റ്റുമായ ടി പി രാജീവന്‍ അന്തരിച്ച

പ്രശസ്ത കവിയും നോവലിസ്റ്റുമായ ടി പി രാജീവന്‍ അന്തരിച്ച

സ്വന്തം ലേഖിക

കോഴിക്കോട്: പ്രശസ്ത കവിയും നോവലിസ്റ്റും തിരക്കഥാകൃത്തുമായ ടി.പി. രാജീവന്‍ (63) അന്തരിച്ചു.

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം.
വൃക്ക, കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1959ല്‍ കോഴിക്കോട് ജില്ലയിലെ പാലേരിയില്‍ ജനിച്ചു. അമ്മയുടെ നാടായ കോട്ടൂരിലും അച്ഛന്റെ നാടായ പാലേരിയിലുമായിരുന്നു ബാല്യം .അച്ഛന്റെ നാടായ പാലേരിയുമായി ബന്ധപ്പെട്ടായിരുന്നു പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ എന്ന ആദ്യ നോവല്‍ എഴുതിയത്.

അമ്മയുടെ നാടായ കോട്ടൂരുമായി ബന്ധപ്പെട്ട നോവല്‍ ആയിരുന്നു കെ.ടി.എന്‍ കോട്ടൂര്‍ എന്ന നോവല്‍.
മലയാളത്തിലും ഇംഗ്ലീഷിലും എഴുതുന്ന രാജീവന്റെ കവിതകള്‍ വിവിധ ഭാഷകളിലേക്ക് തര്‍ജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്.

തച്ചംപൊയില്‍ രാജീവന്‍ എന്ന പേരിലാണ് ഇംഗ്ലീഷില്‍ കവിതകളും ലേഖനങ്ങളും എഴുതാറുള്ളത്. രാജീവന്റെതായി മൂന്നു സമാഹാരങ്ങളാണ് മലയാളത്തില്‍ ഉള്ളത്. ഇംഗ്ലീഷ് സാഹിത്യത്തില്‍ ഒറ്റപ്പാലം എന്‍.എസ്.എസ്.കോളേജില്‍ നിന്ന് എം.എ. ബിരുദം നേടി.

കുറച്ചുകാലം ഡല്‍ഹിയില്‍ പത്രപ്രവര്‍ത്തകനായി പ്രവര്‍ത്തിച്ചു. കാലിക്കറ്റ് സര്‍വകലാശാലയില്‍ പബ്ലിക്ക് റിലേഷന്‍സ് ഓഫീസറായിരുന്നു.

വാതില്‍ , രാഷ്ട്രതന്ത്രം, കോരിത്തരിച്ച നാള്‍, വയല്‍ക്കരെ ഇപ്പോഴില്ലാത്ത, പ്രണയശതകം, പുറപ്പെട്ടു പോകുന്ന വാക്ക്,
അതേ ആകാശം അതേ ഭൂമി, പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ, കെ.ടി.എന്‍. കോട്ടൂര്‍ എഴുത്തും ജീവിതവും എന്നിവയാണ് പ്രധാന കൃതികള്‍, ഇവയില്‍ പാലേരിമാണിക്യവും , കെടി.എന്‍ കോട്ടൂര്‍ എഴുത്തും ജീവിതവും (ഞാന്‍) സിനിമയായി.
ഹി ഹു വാസ് ഗോണ്‍ ദസ് , കണ്ണകി , തേഡ് വേള്‍ഡ് എന്നിവയാണ് ഇംഗ്ലിഷ് കൃതികള്‍,