അയ്മനം വടക്കത്തുപറമ്പിൽ ജഗദമ്മ നിര്യാതയായി

സ്വന്തം ലേഖിക അയ്മനം വടക്കത്തുപറമ്പിൽ പരേതനായ ജനാർദ്ദനന്റെ (രാജു )ഭാര്യ ജഗദമ്മ (62) നിര്യാതയായി. സംസ്കാരചടങ്ങുകൾ പേരൂരിൽ ഉള്ള മകളുടെ വസതിയിൽ. സംസ്കാരം ഇന്ന്‌ മുന്ന് മണിക്ക് ഏറ്റുമാനൂർ നഗരസഭ സ്മശാനത്തിൽ.

ഡോ.സ്‌കറിയ സക്കറിയ അന്തരിച്ചു;വിടവാങ്ങിയത് മലയാളഭാഷാ പരിണാമ ഗവേഷകൻ…

സാഹിത്യകാരനും അധ്യാപകനും ഗവേഷകനുമായ ഡോ. സ്‌കറിയ സക്കറിയ അന്തരിച്ചു. 75 വയസായിരുന്നു. അനാരോഗ്യം മൂലം ഏതാനും മാസങ്ങളായി പെരുന്നയിലെ വീട്ടില്‍ വിശ്രമത്തിലായിരുന്നു. സംസ്‌കാരം 20ന് വൈകിട്ട് 3ന് ചങ്ങനാശ്ശേരി സെന്റ് മേരീസ് കത്തീഡ്രല്‍ പള്ളിയില്‍ നടക്കും. മലയാള ഭാഷാ പരിണാമവുമായി ബന്ധപ്പെട്ട് നിരവധി ഗവേഷണങ്ങള്‍ നടത്തിയിട്ടുണ്ട് ഡോ.സ്‌കറിയ സക്കറിയ. ചങ്ങനാശേരി എസ്ബി കോളജിലും കാലടി സംസ്‌കൃത സര്‍വകലാശാലയിലും മലയാളം വകുപ്പ് മേധാവിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.ഉദയംപേരൂര്‍ സുന്നഹദോസിന്റെ കാനോനകള്‍, മലയാളവും ഹെര്‍മന്‍ ഗുണ്ടര്‍ട്ടും തുടങ്ങി നിരവധി കൃതികള്‍ രചിച്ചിട്ടുണ്ട്.

കേരള സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ജെ വി വിളനിലം അന്തരിച്ചു

സ്വന്തം ലേഖിക തിരുവനന്തപുരം: കേരള സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ജെ വി വിളനിലം (87) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്നാണ് അന്ത്യം. അമേരിക്കയില്‍ നിന്ന് മകന്‍ വന്നതിന്‌‌ ശേഷമായിരിക്കും സംസ്‌കാരം. 1992 – 96 കാലഘട്ടത്തിലാണ് ജെ വി വിളനിലം വിസിയായി പ്രവര്‍ത്തിച്ചത്. സര്‍വകലാശാലകളില്‍ ക്രെഡിറ്റ് ആന്‍ഡ് സെമസ്റ്റര്‍ സിസ്റ്റത്തിന് തുടക്കമിട്ടത് വിളനിലമായിരുന്നു. അദ്ദേഹത്തിന്റെ വിദ്യാഭ്യാസ യോഗ്യത വ്യാജമാണെന്നാരോപിച്ച്‌ എസ് എഫ് ഐ സമരം നടത്തിയിരുന്നു. തുടര്‍ന്ന് അന്വേഷണത്തിനായി സര്‍ക്കാര്‍ കമ്മീഷനെ നിയോഗിച്ചു. ആരോപണം തെറ്റാണെന്ന് കമ്മീഷന്‍ കണ്ടെത്തിയിരുന്നു.

കോട്ടയം സ്വദേശി കുവൈറ്റില്‍ മരിച്ചു

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കോട്ടയം സ്വദേശി മരിച്ചു. കുഴിമറ്റം എസ്. പുരം കുറിച്ചി സ്വദേശി കാഞ്ഞിരത്തുമോട്ടില്‍ ഷൈജു കുര്യന്‍ ആണ് മരിച്ചത്. 52 വയസായിരുന്നു. സബാഹ് ആശുപത്രിയില്‍ വച്ചായിരുന്നു മരണം.

പരുത്തുംപാറ പെട്രോൾ പമ്പ് ഉടമ പുത്തൻപുരയ്ക്കൽ പി ഐ മാത്യു നിര്യാതനായി

സ്വന്തം ലേഖിക പരുത്തുംപാറ: എടത്തും പടിയ്ക്കൽ കുടുംബാംഗം പുത്തൻപുരയ്ക്കൽ പി ഐ മാത്യു(കുഞ്ഞൂഞ്ഞ് -78) നിര്യാതനായി. പരുത്തുംപാറ ഐ ഒ സി പെട്രോൾ പമ്പ് ഉടമയാണ്. ഇന്ത്യൻ ആർമിയിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. എക്സ് സർവ്വീസ് ലീഗ് പനച്ചിക്കാട് യൂണിറ്റിന്റെ സ്ഥാപക സെക്രട്ടറിയായിരുന്നു. സംസ്കാരം ഒക്ടോബർ 20 വ്യാഴാഴ്ച 11.30 ന് വസതിയിലെ ശൂശ്രൂഷകൾക്കു ശേഷം പന്നിമറ്റം സെന്റ് ആൻഡ്രൂസ് ദേവാലയത്തിൽ. ഭാര്യ : കായംകുളം കാപ്പിൽ പെരുമ്പലത്ത് വത്സമ്മ(റിട്ട. മുനിസിപ്പൽ ഹെൽത്ത് സൂപ്പർവൈസർ). മക്കൾ : ജിഷ മാത്യു(ഓസ്ട്രേലിയ). ജോഷി മാത്യു ( സർക്കിൾ […]

ഒആർഎസിന്റെ പിതാവ് ദിലീപ് മഹലനബിസ് അന്തരിച്ചു

ഒആർഎസിന്റെ പിതാവ് ദിലീപ് മഹലനബിസ് അന്തരിച്ചു. 88 വയസായിരുന്നു. ശാരീരിക അസ്വാസ്ഥ്യങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ജോൺ ഹോപ്കിൻസ് യൂണിവേഴ്‌സിറ്റ് ഇന്റർനാഷ്ണൽ സെന്റർ ഫോർ മെഡിക്കൽ റിസർച്ച് ആൻഡ് ട്രെയ്‌നിങ്ങിൽ ഗവേഷക വിദ്യാർത്ഥിയായി 1966 ൽ കൊൽക്കത്തിൽ പ്രവർത്തിക്കവെയാണ് ഓറൽ റീഹൈഡ്രോഷൻ തെറാപ്പി അഥവാ ഒആർടിയുമായി ബന്ധപ്പെട്ട് ദിലീപ് പഠനം ആരംഭിച്ചത്. ഡോ.ഡേവിഡ് ആർ നളിനും ഡോ.റിച്ചാർഡ് എ കാഷിനുമൊപ്പമായിരുന്നു ഗവേഷണം. ഈ സംഘമാണ് ഒആർഎസ് കണ്ടുപിടിച്ചത്. 1966 ൽ കണ്ടുപിടിക്കപ്പെട്ടുവെങ്കിലും 1971 ലെ ബംഗ്ലാദേശ് ലിബറേഷൻ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലൊണ് ഒആർഎസ് […]

മുണ്ടക്കയം സ്വദേശിനി ജോളി മാത്യു അമേരിക്കയില്‍ നിര്യാതയായി

സ്വന്തം ലേഖിക മുണ്ടക്കയം: കോരുത്തോട് അടപ്പുകല്ലേൽ മാത്യുവിന്റെ ഭാര്യ ജോളി മാത്യു (60) അമേരിക്കയില്‍ നിര്യാതയായി. മുണ്ടക്കയം കലൂർ കുടുംബാംഗം ആണ്. സംസ്കാരം നാളെ ഹൂസ്റ്റണിൽ. മക്കൾ: സാമന്ത (യുഎസ്എ), സുബിൻ (യുഎസ്എ). മരുമകൻ ആന്റി (യുഎസ്എ).

കൊടുങ്ങൂരിൽ കാറും ബസും കൂട്ടിയിടിച്ച് അപകടം; കുമളി കേരളാ ബാങ്ക് അസി. മാനേജർക്ക് ദാരുണാന്ത്യം

കൊടുങ്ങൂർ; കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കേരള ബാങ്ക് കുമളി മെയിൻ ശാഖയിലെ അസി. മാനേജർക്ക് ദാരുണാന്ത്യം. അണക്കര എഴാംമൈൽ കുറ്റിക്കാട്ട് ബോബൻ്റെ ഭാര്യ ലാലി സെബസ്റ്റ്യനാണ് അപകടത്തിൽ മരിച്ചത്. സംസ്കാര ശുശ്രൂഷകൾ പിന്നീട്.

പൊൻകുന്നം പന്തിരുവേലിൽ പി സി ജോർജ് നിര്യാതനായി

കോട്ടയം : പൊൻകുന്നം പന്തിരുവേലിൽ പി സി ജോർജ്(85 ) നിര്യാതനായി .സംസ്കാരം ( 17-10 -2022 ) തിങ്കളാഴ്ച 11 .30 ന് കാഞ്ഞിരപ്പള്ളി സെന്റ് .ഡൊമിനിക് കത്രീഡൽ പള്ളിയിൽ .ഭാര്യ : പരേതയായ അക്കാമ്മ ജോർജ് ,മക്കൾ ,മിനി ,ബീന ,സിനി ,ആനി ,റീന ,പ്രേതീഷ് ,മരുമക്കൾ രാജൻ ,ജോൺസൻ ,രഞ്ജി ,ബ്രൈസ് (പരേതൻ ),ഷിബി ,ലിജു

പാറത്തോട് മേട്ടിൻപുറത്ത് ശശി നിര്യാതനായി

  കാഞ്ഞിരപ്പള്ളി : പാറത്തോട് മേട്ടിൻപുറത്ത് സുകുമാരന്റെ മകൻ ശശി (58) നിര്യാതനായി . സംസ്കാരം ഇന്ന് (16 – 10 – 22 ) വീട്ടുവളപ്പിൽ . ഭാര്യ ബിന്ദു ചേറ്റുതോട് ഇലവുങ്കൽ കുടുംബാംഗം. മക്കൾ : അഭിജിത്ത് (മലനാട് ഡവലെപ്പ്മെന്റ് സൊസൈറ്റി , പാറത്തോട് ) അർജുൻ