മാധ്യമപ്രവർത്തകൻ ജി.എസ് ഗോപീകൃഷ്ണൻ അന്തരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജിലായിരുന്നു അന്ത്യം. നാളെ ഉച്ചയ്ക്ക് 12.45 ന് പ്രസ് ക്ലബിൽ മൃതദേഹം പൊതുദർശനത്തിന് വെയ്ക്കും. രണ്ട് മണിക്ക് തൈക്കാട് ശാന്തികവാടത്തിൽ സംസ്കാരം

Spread the love

മാധ്യമപ്രവർത്തകൻ ജി.എസ്. ഗോപീകൃഷ്ണൻ (48) അന്തരിച്ചു. എസിവി, അമൃത ടിവി, കൗമുദി ടിവി ചാനലുകളിൽ പ്രവർത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളജിലായിരുന്നു അന്ത്യം. നാളെ ഉച്ചയ്ക്ക് 12.45 ന് പ്രസ് ക്ലബിൽ മൃതദേഹം പൊതുദർശനത്തിന് വെയ്ക്കും. രണ്ട് മണിക്ക് തൈക്കാട് ശാന്തികവാടത്തിൽ സംസ്കാരം.

കേരളത്തിലെ സംഗീത മേഖലയിൽ വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിച്ച എം.ബി.എസ് യൂത്ത് ക്വയറിൽ അദ്ദേഹം നെടുനായകത്വം വഹിച്ചു. അവസാന നിമിഷം വരെയും സംഗീതമായിരുന്നു ഗോപിയുടെ മനസ് നിറയെ. മാധ്യമ പ്രവർത്തകനും മികച്ചൊരു ഗായകനും സംഗീത ആസ്വാദകനുമായ ഗോപീകൃഷ്ണൻ്റെ വിയോഗം ഏറെ ദുഃഖകരമാണ്.