ആശുപത്രിയിലേക്ക് പോകും വഴി ഹൃദയസ്തംഭനം; നിയന്ത്രണംവിട്ട കാർ കടയിലേക്ക് ഇടിച്ചുകയറി ആർക്കിടെക്ട് മരിച്ചു; ഭാര്യയ്ക്ക് പരിക്ക്
സ്വന്തം ലേഖകൻ കൊല്ലം: ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് പോകും വഴി കാർ അപകടത്തിൽപ്പെട്ടു ആർക്കിടെക്ട് മരിച്ചു. കൊല്ലം മുണ്ടയ്ക്കൽ എ.ആർ.എ.നഗർ, ശിവമംഗലം വീട്ടിൽ ജി.പ്രശാന്ത് (44) ആണ് മരിച്ചത്. ഹൃദയസ്തംഭനമാണ് മരണകാരണം. അപകട സമയത്ത് പ്രശാന്തിന്റെ ഭാര്യയും ഒപ്പം ഉണ്ടായിരുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ബെൻസിഗർ ആശുപത്രിയിലേക്ക് ഭാര്യ ദിവ്യയുമൊത്ത് സ്വയം കാറോടിച്ചുവരികയായിരുന്നു. ആശുപത്രിക്കുസമീപം എത്തിയതോടെ നെഞ്ചുവേദന പെെട്ടന്ന് കൂടുകയും കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയുമായിരുന്നു. നിയന്ത്രണംവിട്ട കാർ കൊല്ലം ബീച്ച് റോഡിൽ കടയിലേക്ക് ഇടിച്ചുകയറി. ഇരുവരെയും ബെൻസിഗർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഹൃദയസ്തംഭനമുണ്ടായ പ്രശാന്തിനെ […]