video
play-sharp-fill

കഴുത്തിൽ ചുറ്റിവരിഞ്ഞ രാജവെമ്പാലയുമായി രണ്ടു മണിക്കൂർ; കടിയേറ്റിട്ടും മനസാനിധ്യം കൈവിടാതെ ആറു വയസുകാരി

സ്വന്തം ലേഖകൻ മുംബൈ: കഴുത്തിൽ ചുറ്റിവരിഞ്ഞ രാജവെമ്പാലയുടെ പിടിയിൽ നിന്ന് അത്ഭുതകരമായി ആറ് വയസ്സുകാരി രക്ഷപെട്ടത് അത്ഭുതകരമായി. മഹാരാഷ്ട്രയിലെ വാർധയിലാണ് സംഭവം. പുർവ ഗഡ്കരി എന്ന പെൺകുട്ടിയാണ് രണ്ടു മണിക്കൂറോളം കഴുത്തിൽ ചുറ്റിയ രാജവെമ്പാലയിൽ നിന്ന് കടിയേറ്റിട്ടും ജീവിതത്തിലേക്ക് തിരിച്ചുവന്നത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വീട്ടിൽ വെച്ചാണ് നിലത്ത് കിടക്കുകയായിരുന്ന പുർവയുടെ കഴുത്തിൽ പാമ്പ് വരിഞ്ഞു ചുറ്റിയത്. ഭയന്ന പെൺകുട്ടി കണ്ണുകൾ അടച്ചുപൂട്ടി അനങ്ങാതെ കിടന്നു. പാമ്പ് പിടുത്തക്കാർ വരുന്നതുവരെ അനങ്ങാതിരിക്കണമെന്ന് പെൺകുട്ടിയുടെ വീട്ടുകാർ പറയുന്നത് വീഡിയോയിൽ കേൾക്കാം. രണ്ട് മണിക്കൂറോളം പാമ്പ് […]

വീടിന്റെ ​ഗ്രില്ലു തകർത്ത് മോഷ്ടിച്ചത് ഇരുപത്തിരണ്ടേമുക്കാൽ പവൻ സ്വർണവും, വജ്ര നെക്ലേസും, ഒരു ലക്ഷത്തി അയ്യായിരം രൂപയും; കള്ളന്മാരെ പിടികൂടിയത് 17 വർഷത്തിനു ശേഷമുള്ള മറ്റൊരു മോഷണത്തിൽ പിടിക്കപ്പെട്ടതോടെ; പത്തനംതിട്ടയിൽ മോഷ്ടാക്കൾക്ക് വിനയായത് ‘സ്വന്തം വിരൽ അടയാളം’

സ്വന്തം ലേഖകൻ പത്തനംതിട്ട: പതിനേഴ് വർഷങ്ങൾക്ക് മുൻപ് നടത്തിയ മോഷണം. ഏറെ നാളത്തെ തിരച്ചിലിനൊടുവിലും പ്രതികളെ കണ്ടുപിടിക്കാൻ പറ്റാതായതോടെ ശ്രമം ഉപേക്ഷിച്ച പൊലീസിനു മുൻപിൽ കള്ളൻമാർ കുടുങ്ങിയത് അപ്രതീക്ഷിതമായി. പ്രതികളെ കുടുക്കിയത് വിരലടയാളവും. കിടങ്ങന്നൂർ കുറിച്ചിമുട്ടം എഴിക്കാട് കോളനി ബ്ലോക്ക് നമ്പർ 27 ൽ എഴിക്കാട് രാജൻ എന്ന് വിളിക്കുന്ന രാജൻ (56), കൊടുമൺ ഐക്കാട് വളക്കട ജംഗ്ഷനിൽ താഴെ മുണ്ടക്കൽ വീട്ടിൽ സുരേഷ് (52) എന്നിവരാണ് ആ തിരിച്ചറിയാതെ പോയ കള്ളൻമാർ. ഈയിടെ തിരുവനന്തപുരത്ത് നടന്ന ഒരു മോഷണ കേസിൽ അറസ്റ്റിലായ രാജന്റെയും […]

‘സല്യൂട്ട് ചെയ്യിപ്പിച്ചു എന്ന് പറയുന്ന പ്രയോഗം തന്നെ ഉന്നം വെച്ച്; അത് ഇന്നലത്തെയും ഇന്നത്തെയും എന്റെ ആക്റ്റിവിറ്റി കണ്ടിട്ടുള്ള അസുഖമാണ്. ആ അസുഖത്തിന് ചികിത്സയില്ല. അതു തനിയെ ചികിത്സിച്ചാ മതി; പരാതി എന്തെങ്കിലും ഉണ്ടെങ്കിൽ എന്റെ രാജ്യസഭാ ചെയർമാനെ അറിയിക്കൂ. അദ്ദേഹമാണെന്റെ ലീഡർ’; സല്യൂട്ട് അടി വിവാദത്തിൽ പ്രതികരണവുമായി സുരേഷ് ഗോപി എം.പി

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഒല്ലൂർ എസ്‌ഐയെ വാഹനത്തിൽ നിന്ന് വിളിച്ചുവരുത്തി സല്യൂട്ടടിപ്പിച്ചെന്ന ആരോപണത്തിൽ പ്രതികരിച്ച് സുരേഷ് ഗോപി എം.പി. ഇവിടെ സല്യൂട്ടല്ല പ്രശ്‌നം. ഇന്നലത്തെയും ഇന്നത്തെയും എന്റെ ആക്റ്റിവിറ്റി കണ്ടിട്ടുള്ള അസുഖമാണ്. അതിന് ചികിത്സയില്ല. പരാതിയുള്ളവർ രാജ്യസഭാ ചെർമാനോട് പറയട്ടെ എന്നും സുരേഷ് ഗോപി പ്രതികരിച്ചു. ‘സല്യൂട്ട് ചെയ്യിപ്പിച്ചു എന്ന് പറയുന്ന പ്രയോഗം തന്നെ ഉന്നം വച്ചാണ്. അത് ഇന്നലത്തെയും ഇന്നത്തെയും എന്റെ ആക്റ്റിവിറ്റി കണ്ടിട്ടുള്ള അസുഖമാണ്. ആ അസുഖത്തിന് ചികിത്സയില്ല. അതു തനിയെ ചികിത്സിച്ചാ മതി. വളരെ സൗമ്യമായാണ് ഞാൻ അദ്ദേഹത്തോട് സംസാരിച്ചത്. […]

നാ‍ര്‍കോട്ടിക്ക് ജിഹാദ് വിവാദം; ‘ബിജെപിക്ക് ഊ‍ര്‍ജ്ജം പകരുന്ന പ്രസ്താവനയാണ് പാലാ ബിഷപ്പിൽ നിന്നുണ്ടായത്; പരാമ‍ര്‍ശം ക്രൈസ്തവ പാരമ്പര്യത്തിന് ചേര്‍ന്നതല്ല; മതമേലദ്ധ്യക്ഷൻമാർ വിഭജനത്തിൻ്റെ സന്ദേശമല്ല നൽകേണ്ടത്’; കാനം രാജേന്ദ്രൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: നാ‍ര്‍കോട്ടിക്ക് ജിഹാദ് വിവാദത്തിൽ പാലാ ബിഷപ്പ് മാ‍ര്‍ ജോസഫ് കല്ലറങ്ങാടിനെ വിമർശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ബിജെപിക്ക് ഊ‍ര്‍ജ്ജം പകരുന്ന പ്രസ്താവനയാണ് പാലാ ബിഷപ്പിൽ നിന്നുണ്ടായതെന്നും, പരാമ‍ര്‍ശം ക്രൈസ്തവ പാരമ്പര്യത്തിന് ചേര്‍ന്നതല്ലെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ കാനം രാജേന്ദ്രൻ പറഞ്ഞു. മതമേലദ്ധ്യക്ഷൻമാർ വിഭജനത്തിൻ്റെ സന്ദേശമല്ല നൽകേണ്ടതെന്ന ഫ്രാൻസിസ് മാർപാപ്പയുടെ മാർഗനിർദേശങ്ങൾ മതമേലദ്ധ്യക്ഷൻമാർ സ്മരിക്കണമെന്നും മതസൗഹാര്‍ദ്ദത്തിൻ്റെയും മതനിരപേക്ഷതയുടെയും സന്ദേശം ഉയര്‍ത്തിപ്പിടിക്കാന്‍ വിവാദങ്ങൾ അവസാനിപ്പിച്ച് എല്ലാവരും തയ്യാറാവണമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ആഹ്വാനം ചെയ്തു. കാനം രാജേന്ദ്രൻ്റെ ഫേസ്ബുക്ക് പോസ്റ്റ് മതഅധ്യക്ഷൻമാർ […]

ആത്മനിർഭർ സ്വസ്ഥ് ഭാരത് പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം; ആരോഗ്യ മേഖലയുടെ വികസനത്തിന് നൽകുക 64000 കോടി

സ്വന്തം ലേഖകൻ ന്യൂഡൽഹി: ആത്മനിർഭർ സ്വസ്ഥ് ഭാരത് പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. 64000 കോടി രൂപയുടേതാണ് പദ്ധതി. ആരോഗ്യ മേഖലയുടെ വികസനം ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ മുന്നോട്ടുവെച്ച പദ്ധതിയാണ് ഇത്. ആറ് വർഷം കൊണ്ട് പ്രാഥമിക ആരോഗ്യമേഖല മുതൽ എല്ലാ മേഖലകളുടേയും സമ്പൂർണമായ വികസനമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. അടിസ്ഥാന ആരോഗ്യ സൗകര്യങ്ങൾ മുതൽ പരിശോധന, ചികിത്സ, മരുന്ന്, ഗവേഷണം തുടങ്ങി ആരോഗ്യമേഖലയുടെ സമഗ്രമായ വികസനമാണ് ലക്ഷ്യമിടുന്നത്. രാജ്യത്തിന്റെ വിദൂരമേഖലകളിൽ വരെ എല്ലാവിധ സൗകര്യങ്ങളോടു കൂടിയ ആരോഗ്യ പരിരക്ഷ ലഭ്യമാക്കുകയും ചെയ്യുക എന്നതിനാണ് സർക്കാരിന്റെ ലക്ഷ്യം. പദ്ധതിയിൽ […]

‘കേരള കോൺഗ്രസ് എമ്മിന് ഘടകകക്ഷി എന്ന പരിഗണന മാത്രമല്ല, ബഹുമാനവും കൊടുക്കുന്നു; എൽ.ഡി.എഫിൽ സി.പി.ഐയുടെ സ്ഥാനം പോകുമെന്ന് പറയുന്നവർ കണക്കറിയാത്തവർ’; ജോസ് കെ.മാണിക്ക് മറുപടിയുമായി കാനം രാജേന്ദ്രൻ

സ്വന്തം ലേഖകൻ കൊച്ചി: കേരള കോൺഗ്രസ് എമ്മിന് ഘടകകക്ഷി എന്ന പരിഗണന മാത്രമല്ല, ബഹുമാനവും കൊടുക്കുന്നു. രണ്ടാം സ്ഥാനം ആർക്കെന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. തിരഞ്ഞെടുപ്പ് ജയപരാജയങ്ങൾ വിലയിരുത്തുന്നത് ആദ്യമായല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 17 സീറ്റും 5 സീറ്റും തമ്മിലുള്ള അന്തരം എല്ലാവർക്കുമറിയാം. എൽ.ഡി.എഫിൽ സി.പി.ഐയുടെ സ്ഥാനം പോകുമെന്ന് പറയുന്നവർ കണക്കറിയാത്തവർ. സിപിഐയുടെ തെരെഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട് പുറത്ത് വന്നതോടെ കേരള കോൺഗ്രസ് എം വലിയ പ്രതിസന്ധിയിലാണ്. കേരള കോൺഗ്രസ് എം തങ്ങളുടെ വരവിന്റെ ഘട്ടത്തിൽ തന്നെ സിപിഐ […]

അനധികൃത സ്വത്ത് സമ്പാദന കേസ്: ഡിജിപി ടോമിൻ. ജെ. തച്ചങ്കരിക്ക് എതിരായ തുടരന്വേഷണമാകാം; ഹൈക്കോടതി

സ്വന്തം ലേഖകൻ കൊച്ചി: ഡിജിപി ടോമിൻ. ജെ. തച്ചങ്കരിക്ക് എതിരായി അനധികൃത സ്വത്ത് സമ്പാദന കേസിൽ സർക്കാർ പ്രഖാപിച്ച തുടരന്വേഷണം ആകാമെന്ന് ഹൈക്കോടതി. സർക്കാർ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളികൊണ്ടായിരുന്നു ഉത്തരവ്. സർക്കാർ തീരുമാനത്തിൽ ഇടപെടേണ്ട സാഹചര്യമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ടോമിൻ തച്ചങ്കരി നൽകിയ അപേക്ഷയിലാണ് ഒമ്പത് വർഷം മുമ്പ് കുറ്റപത്രം സമർപ്പിച്ച കേസിൽ സർക്കാർ തുടർ അന്വേഷണം പ്രഖാപിച്ചത്. വിജിലൻസിന്റെ പ്രാഥമിക അന്വേഷണത്തിൽ പാകപ്പിഴകൾ ഉണ്ടെന്ന് കാണിച്ചായിരുന്നു തച്ചങ്കരിയുടെ പരാതി. തുടരന്വേഷണം നടത്താനുള്ള ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആലപ്പുഴ സ്വദേശി […]

പ്രത്യേക ഓഡിറ്റിൽ നിന്ന് ഒഴിവാക്കണം; ആവശ്യവുമായി പദ്മനാഭ സ്വാമി ക്ഷേത്ര ട്രസ്റ്റ് സുപ്രീം കോടതിയിൽ

സ്വന്തം ലേഖകൻ ന്യൂഡൽഹി: പ്രത്യേക ഓഡിറ്റിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പദ്മനാഭ സ്വാമി ക്ഷേത്ര ട്രസ്റ്റ് സുപ്രീം കോടതിയിൽ. തങ്ങൾ സ്വതന്ത്ര സ്ഥാപനമാണെന്നാണ് ട്രസ്റ്റിന്റെ നിലപാട്. പദ്മനാഭ സ്വാമി ക്ഷേത്ര ഭരണസമിതിയുടെ നിയന്ത്രണത്തിലല്ല തങ്ങളെന്ന് നിർദേശിക്കണമെന്നും ട്രസ്റ്റ് സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. ട്രസ്റ്റിന്റെ ആവശ്യം ജസ്റ്റിസ് യുയു ലളിതിന്റെ അദ്ധ്യക്ഷതയിലുള്ള ബെഞ്ച് പരിഗണിക്കും. പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെയും ട്രസ്റ്റിന്റെയും കഴിഞ്ഞ 25 വർഷത്തെ വരവ് ചെലവ് കണക്കുകൾ വിശ്വാസയോഗ്യമായ സ്ഥാപനത്തിനെ കൊണ്ട് ഓഡിറ്റ് ചെയ്യിക്കാൻ സുപ്രീം കോടതി നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ വർഷം […]

അമ്പലപ്പുഴയിൽ ഏഴുവയസ്സുകാരനായ മകന് ഐസ്‌ക്രീമിൽ വിഷം നൽകി അമ്മ തൂങ്ങിമരിച്ചു

സ്വന്തം ലേഖകൻ അമ്പലപ്പുഴ: ഏഴുവയസ്സുകാരനായ മകന് ഐസ്‌ക്രീമിൽ വിഷം നൽകി അമ്മ തൂങ്ങിമരിച്ചു. ചൊവ്വാഴ്ച വൈകീട്ടായിരുന്നു സംഭവം. അമ്പലപ്പുഴ വടക്ക് ഗ്രാമപ്പഞ്ചായത്ത് നാലാം വാർഡിൽ വണ്ടാനം പള്ളിവെളിവീട്ടിൽ മുജീബിന്റെ ഭാര്യ റഹ്മത്താ (39)ണ് മരിച്ചത്. മകൻ മുഫാസിനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലാണ്. കുട്ടിയുടെ സ്ഥിതി ഗുരുതരമല്ല. ഭർത്താവുവീട്ടിലില്ലാതിരുന്ന സമയത്താണു റഹ്മത്ത് ഇളയമകന് ഐസ്‌ക്രീമിൽ വിഷം കലർത്തി നൽകിയത്. മൂത്തമകൾ വിളിച്ചറിയിച്ചതിനെത്തുടർന്ന് എത്തിയ മുജീബ് പെൺമക്കൾക്കൊപ്പം കുട്ടിയെ പുന്നപ്രയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഡോക്ടറുടെ നിർദേശപ്രകാരം പിന്നീട്, മെഡിക്കൽ കോളേജ് ആശുപത്രിലേക്കു കൊണ്ടുപോയി. […]

സോളാർ പീഡന കേസ്; കെ.സി വേണുഗോപാലിനെതിരെയുള്ള ദൃശ്യങ്ങൾ സിബിഐയ്ക്ക് കൈമാറി; പരാതിക്കാരി നൽകിയത് ഡിജിറ്റൽ തെളിവുകൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം: സോളാർ കേസിലെ ലൈംഗിക പീഡന പരാതിയിൽ കോൺഗ്രസ് നേതാവ് കെ.സി വേണുഗോപാലിനെതിരെ പരാതിക്കാരി സിബിഐയ്ക്ക് തെളിവുകൾ കൈമാറി. ഡിജിറ്റൽ തെളിവുകളാണ് കൈമാറിയിരിക്കുന്നത്. 2012 മേയ് മാസം മന്ത്രിയുടെ ഔദ്യോഗിക വസതിയായ റോസ് ഹൗസിലെ ദൃശ്യങ്ങളാണ് പരാതിക്കാരി സിബിഐയ്ക്ക് കൈമാറിയത്. കഴിഞ്ഞ മൂന്ന് ദിവസമായി നടക്കുന്ന മൊഴിയെടുപ്പ് പൂർത്തിയായതിന് പിന്നാലെയാണ് പരാതിക്കാരി സിബിഐയ്ക്ക് ഡിജിറ്റൽ തെളിവുകൾ നൽകിയിരിക്കുന്നത്. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയതിന്റെ തെളിവുകളും പരാതിക്കാരി സിബിഐയ്ക്ക് കൈമാറിയിട്ടുണ്ട്.