‘കേരള കോൺഗ്രസ് എമ്മിന് ഘടകകക്ഷി എന്ന പരിഗണന മാത്രമല്ല, ബഹുമാനവും കൊടുക്കുന്നു; എൽ.ഡി.എഫിൽ സി.പി.ഐയുടെ സ്ഥാനം പോകുമെന്ന് പറയുന്നവർ കണക്കറിയാത്തവർ’; ജോസ് കെ.മാണിക്ക് മറുപടിയുമായി കാനം രാജേന്ദ്രൻ

‘കേരള കോൺഗ്രസ് എമ്മിന് ഘടകകക്ഷി എന്ന പരിഗണന മാത്രമല്ല, ബഹുമാനവും കൊടുക്കുന്നു; എൽ.ഡി.എഫിൽ സി.പി.ഐയുടെ സ്ഥാനം പോകുമെന്ന് പറയുന്നവർ കണക്കറിയാത്തവർ’; ജോസ് കെ.മാണിക്ക് മറുപടിയുമായി കാനം രാജേന്ദ്രൻ

സ്വന്തം ലേഖകൻ

കൊച്ചി: കേരള കോൺഗ്രസ് എമ്മിന് ഘടകകക്ഷി എന്ന പരിഗണന മാത്രമല്ല, ബഹുമാനവും കൊടുക്കുന്നു. രണ്ടാം സ്ഥാനം ആർക്കെന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.

തിരഞ്ഞെടുപ്പ് ജയപരാജയങ്ങൾ വിലയിരുത്തുന്നത് ആദ്യമായല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 17 സീറ്റും 5 സീറ്റും തമ്മിലുള്ള അന്തരം എല്ലാവർക്കുമറിയാം. എൽ.ഡി.എഫിൽ സി.പി.ഐയുടെ സ്ഥാനം പോകുമെന്ന് പറയുന്നവർ കണക്കറിയാത്തവർ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിപിഐയുടെ തെരെഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട് പുറത്ത് വന്നതോടെ കേരള കോൺഗ്രസ് എം വലിയ പ്രതിസന്ധിയിലാണ്. കേരള കോൺഗ്രസ് എം തങ്ങളുടെ വരവിന്റെ ഘട്ടത്തിൽ തന്നെ സിപിഐ അവരുടെ എതിർപ്പ് പല തവണ പ്രകടിപ്പിച്ചിരുന്നു. ഏറ്റവും ഒടുവിൽ തെരഞ്ഞെടുപ്പിന് ശേഷം അവലോകന റിപ്പോർട്ടിനെ ചൊല്ലി ഇരുപാർട്ടികളും പരസ്യ ഏറ്റുമുട്ടലിൽ എത്തുന്ന അവസ്ഥയുണ്ടായി.

മുന്നണിയിലേക്കുള്ള കേരള കോൺഗ്രസിന്റെ വരവ് വലിയ ഗുണം ചെയ്‌തില്ല. ജോസ് കെ മാണിയുടെ പാലായിലെ തോൽവി അദ്ദേഹത്തിന് ജനപിന്തുണ ഇല്ലാത്തതിനാലാണ് തുടങ്ങിയ വിമർശനങ്ങൾക്ക് കേരള കോൺഗ്രസ് നൽകിയ മറുപടി സിപിഐക്ക് മുന്നണിയിലെ രണ്ടാം സ്ഥാനം നഷ്‌ടമാകുമോ എന്ന ആശങ്കയുണ്ട് പല തവണ തോറ്റവരാണ് തോൽവിയെ കുറിച്ച് പറയുന്നത് എന്നായിരുന്നു വിമർശനം.