കഴുത്തിൽ ചുറ്റിവരിഞ്ഞ രാജവെമ്പാലയുമായി രണ്ടു മണിക്കൂർ; കടിയേറ്റിട്ടും മനസാനിധ്യം കൈവിടാതെ ആറു വയസുകാരി

കഴുത്തിൽ ചുറ്റിവരിഞ്ഞ രാജവെമ്പാലയുമായി രണ്ടു മണിക്കൂർ; കടിയേറ്റിട്ടും മനസാനിധ്യം കൈവിടാതെ ആറു വയസുകാരി

സ്വന്തം ലേഖകൻ

മുംബൈ: കഴുത്തിൽ ചുറ്റിവരിഞ്ഞ രാജവെമ്പാലയുടെ പിടിയിൽ നിന്ന് അത്ഭുതകരമായി ആറ് വയസ്സുകാരി രക്ഷപെട്ടത് അത്ഭുതകരമായി. മഹാരാഷ്ട്രയിലെ വാർധയിലാണ് സംഭവം.

പുർവ ഗഡ്കരി എന്ന പെൺകുട്ടിയാണ് രണ്ടു മണിക്കൂറോളം കഴുത്തിൽ ചുറ്റിയ രാജവെമ്പാലയിൽ നിന്ന് കടിയേറ്റിട്ടും ജീവിതത്തിലേക്ക് തിരിച്ചുവന്നത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

വീട്ടിൽ വെച്ചാണ് നിലത്ത് കിടക്കുകയായിരുന്ന പുർവയുടെ കഴുത്തിൽ പാമ്പ് വരിഞ്ഞു ചുറ്റിയത്. ഭയന്ന പെൺകുട്ടി കണ്ണുകൾ അടച്ചുപൂട്ടി അനങ്ങാതെ കിടന്നു. പാമ്പ് പിടുത്തക്കാർ വരുന്നതുവരെ അനങ്ങാതിരിക്കണമെന്ന് പെൺകുട്ടിയുടെ വീട്ടുകാർ പറയുന്നത് വീഡിയോയിൽ കേൾക്കാം.

രണ്ട് മണിക്കൂറോളം പാമ്പ് പുർവയുടെ കഴുത്തിൽ ചുറ്റിയതായാണ് റിപ്പോർട്ടുകൾ. പിന്നീട് പാമ്പ് സ്വമേധയ കുട്ടിയുടെ ശരീരത്തിൽ നിന്ന് ഇറങ്ങിപ്പോയി.

പാമ്പ് ശരീരത്തിൽ നിന്ന് വിട്ടുപോവാൻ തുടങ്ങിയപ്പോൾ കുട്ടി ശരീരം അനക്കി. അതോടെ കാലിൽ പാമ്പ് കടിക്കുകയായിരുന്നു. ഉടൻ തന്നെ പുർവയെ ആശുപത്രിയിലേക്ക് മാറ്റി. പെൺകുട്ടി ഇപ്പോൾ അപകടനില തരണം ചെയ്തതായാണ് റിപ്പോർട്ടുകൾ.