വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് ലഹരി വിൽപ്പന; മയക്കുമരുന്ന് ഗുളികകളുമായി യുവതി പിടിയിൽ
സ്വന്തം ലേഖകൻ കോഴിക്കോട്: വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് നഗരപരിധിയിൽ വൻതോതിൽ ലഹരി വിൽപ്പന നടത്തിയ യുവതിയെ എക്‌സൈസ് സംഘം അറസ്റ്റുചെയ്തു. ചേവായൂർ സ്വദേശി പട്ടമുക്കിൽ ഷാരോൺ വീട്ടിൽ പി.അമൃത തോമസിനെയാണ് (33) ഇന്നലെ ഫറോക്ക് റെയിഞ്ച് ഇൻസ്‌പെക്ടർ കെ. സതീശന്റെ നേതൃത്വത്തിലുള്ള സംഘം മിനി ബൈപ്പാസിൽ തിരുവണ്ണൂർ ഭാഗത്ത് നിന്ന് അറസ്റ്റുചെയ്തത്. മയക്ക് മരുന്നായ എക്സ്റ്റസിയുടെ 15 ഗുളികകളാണ് (ഏഴ് ഗ്രാം) ഇവരിൽ നിന്ന് കണ്ടെടുത്തത്. റിസോർട്ടുകളിൽ ലഹരി പാർട്ടി നടത്തുന്നതിനായി ഗോവയിൽ നിന്നുമാണ് എക്സ്റ്റസി കോഴിക്കോട് എത്തിക്കുന്നതെന്ന് എക്‌സൈസ് അധികൃതർ പറഞ്ഞു. വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് […]