
സ്വന്തം ലേഖകൻ
തിരുവനന്തപുരം: എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഇനി മുതൽ ജാതി സർട്ടിഫിക്കറ്റ് കൂടിയായി പരിഗണിക്കാമെന്ന് സംസ്ഥാന സർക്കാർ തീരുമാനം. എസ്എസ്എൽസി സർട്ടിഫിക്കറ്റ് / മറ്റ് വിദ്യാഭ്യാസ രേഖകളിൽ ജാതി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ അത് വില്ലേജ് ഓഫീസർ/തഹസിൽദാർ നൽകുന്ന ജാതിസർട്ടിഫിക്കറ്റിന് പകരമായുള്ള അടിസ്ഥാനരേഖയായി പരിഗണിക്കാമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.
അച്ഛനമ്മമാർ വ്യത്യസ്ത ജാതിയിൽപ്പെട്ടവരാണെങ്കിൽ അവരുടെയോ അവരിലൊരാളുടെയോ എസ്എസ്എൽസി ബുക്ക് അല്ലെങ്കിൽ മറ്റ് വിദ്യാഭ്യാസ രേഖയിൽ രേഖപ്പെടുത്തിയിട്ടുള്ള ജാതിയും തെളിവായി പരിഗണിക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേ സമയം ഭാര്യയുടെയും ഭർത്താവിന്റെയും എസ്എസ്എൽസി സർട്ടിഫിക്കറ്റിൽ അല്ലെങ്കിൽ വിദ്യാഭ്യാസ രേഖയിൽ ജാതി കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്നതിനോടൊപ്പം സബ് രജിസ്ട്രാറോ തദ്ദേശസ്ഥാപനമോ നൽകിയിട്ടുള്ള വിവാഹസർട്ടിഫിക്കറ്റും ഉണ്ടെങ്കിൽ അത് മിശ്രവിവാഹ സർട്ടിഫിക്കറ്റിനുപകരമുള്ള രേഖയായും സ്വീകരിക്കും. ഇതോടൊപ്പം സത്യവാങ്മൂലവും നിഷ്‌കർഷിക്കും. വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റ് ഒഴിവാക്കും.







