play-sharp-fill

‘നൽകിയ പരാതിയെ കുറിച്ച് എ.കെ.ശശീന്ദ്രന് വ്യക്തമായി അറിയാമായിരുന്നു; ഒരു തവണയാണ് വിളിച്ചതെങ്കിലും പലവട്ടം മന്ത്രി വിഷയത്തിൽ ഇടപെട്ടു; പത്മാകരൻ സ്വാധീനമുള്ള വ്യക്തിയെന്നതിന് തെളിവാണ് മന്ത്രിയുടെ ഇടപെടലെന്ന്’ പരാതിക്കാരി

കൊല്ലം: താൻ നൽകിയ പരാതിയെ കുറിച്ച് മന്ത്രി എ കെ.ശശീന്ദ്രന് വ്യക്തമായി അറിയാമായിരുന്നു എന്ന് കേസിലെ പരാതിക്കാരി. പരാതി നൽകുന്നതിന് മുമ്പും പിമ്പും എൻ സി പിയിലെ പല നേതാക്കളും വിളിച്ചു. പരാതി നൽകിയിട്ടും മൊഴിയെടുക്കാനോ കേസെടുക്കാനോ പൊലീസ് തയാറായില്ലെന്നും പരാതിക്കാരി കുറ്റപ്പെടുത്തി. ജൂൺ 28 നാണ് പീഡന പരാതി നൽകിയത്. പരാതി നൽകി 6 ദിവസം കഴിഞ്ഞായിരുന്നു മന്ത്രി വിളിക്കുന്നത്. ജൂലൈ 4 നാണ് സ്വന്തം നമ്പരിൽ നിന്ന് മന്ത്രി വിളിച്ചത്. ഒരു തവണയാണ് വിളിച്ചതെങ്കിലും പലവട്ടം മന്ത്രി വിഷയത്തിൽ ഇടപെട്ടുവെന്ന് പരാതിക്കാരി […]

കോവിഡ് നിയന്ത്രണാതീതമായി പടരും, ആൾകൂട്ടം സജീവമാകുന്നു; നിലവിലെ സാഹചര്യം അനുസരിച്ച് സന്തോഷത്തിന് പകരം മഹാമാരിയാകും പങ്കുവയ്‌ക്കേണ്ടി വരിക; മുന്നറിയിപ്പുമായി എയിംസ് ഡോക്ടർ

രാജ്യം ഇപ്പോഴും കോവിഡ് രണ്ടാം തരം​ഗത്തിൽ നിന്ന് പൂർണമായും മുക്തി നേടിയിട്ടില്ല. ഇതിനിടെ വകഭേ​ദം വന്ന കോവിഡ് വൈറസ് രാജ്യത്തിന്റെ പല ഭാ​ഗങ്ങളിലും ഇപ്പോഴും ദുരിതം വിതച്ചു കൊണ്ടിരിക്കുകയാണ്. ഇതിനിടെ മൂന്നാം തരംഗമെന്ന ഭീഷണിയും ഉയരുന്നുണ്ട്. വാക്സിനേഷൻ നടത്തുന്നുണ്ടെങ്കിലും എല്ലാവരിലേക്കും അത് എത്തിയിട്ടില്ല. രാജ്യം ഇപ്പോഴും സുരക്ഷിതമാണെന്ന് പറയാൻ സാധിക്കുകയുമില്ല. ആഗോളതലത്തിൽ തന്നെ ഇപ്പോഴും കാര്യങ്ങൾ നിയന്ത്രണവിധേയമായിട്ടില്ല. പല രാജ്യങ്ങളിലും മൂന്നാം തരംഗം വീശിയടിക്കാൻ തുടങ്ങിയിരിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രാജ്യത്ത് നിയന്ത്രണങ്ങൾ ഭാഗികമായും അല്ലാതെയും നീക്കിത്തുടങ്ങിയ സാഹചര്യത്തിൽ വീണ്ടും ആൾക്കൂട്ടങ്ങൾ സജീവമാവുകയാണ്. പൊതുവിടങ്ങളും മുൻകാല […]

ആളുകളെ കുരുതി കൊടുത്ത് തൊടുപുഴ ന​ഗരസഭ: സ്ലാബില്ലാത്ത ഓടയിലേക്ക് കാൽ വഴുതി വീണ് എഴുപത്തഞ്ച്കാരൻ മരിച്ചു; ഓടയിലെ കമ്പി തലയിൽ തറച്ച് മരണം; ന​ഗരത്തിലെ പലയിടങ്ങളിലും ഓടയ്ക്കും സ്ലാബില്ല; അധികൃതരുടെ അനാസ്ഥയ്ക്ക് ജീവന്റെ വില

  തൊടുപുഴ: സ്ലാബില്ലാത്ത ഓടയിലേക്ക് കാൽ വഴുതി വീണ് വൃദ്ധൻ മരിച്ചു. തൊടുപുഴ ഇളംദേശം സ്വദേശി ബഷീർ (75) ആണ് മരിച്ചത്. ഓടയിലെ കമ്പി തലയിൽ തറച്ചാണ് മരണം സംഭവിച്ചത്. നഗരത്തിലെ കിഴക്കേയറ്റത്ത് തിങ്കളാഴ്ച വൈകീട്ടോടെ ആയിരുന്നു അപകടം. ഭക്ഷണപ്പൊതിയുമായി നടന്ന് വരികയായിരുന്നു ബഷീർ. കിഴക്കേയറ്റം കവലയിൽ വച്ച് ഭക്ഷണപ്പൊതി താഴെപ്പോയി. ഇത് കുനിഞ്ഞ് എടുക്കാൻ ശ്രമിക്കുന്നതിനിടെ കാൽതെന്നി സ്ലാബില്ലാത്ത ഓടയിലേക്ക് വീഴുകയായിരുന്നു. ജില്ലാ ആശുപത്രിയിൽ എത്തിച്ചതിന് പിന്നാലെ മരണം സംഭവിച്ചു. നഗരത്തിൽ പലയിടത്തും ഓടയ്ക്ക് മുകളിൽ സ്ലാബില്ലെന്ന വിമർശനം ഉയരുകയാണ്. അധികൃതരുടെ അനാസ്ഥകൊണ്ടുണ്ടായ […]

മകൻ തൂ​ങ്ങി മ​രി​ച്ചു; മൃതശരീരം താഴെ ഇറക്കുന്നതിനിടെ ഉടുമുണ്ടിൽ കുരുക്കുണ്ടാക്കി മരത്തിൽ നിന്ന് താഴേക്ക് ചാടി അച്ഛനും ആത്മഹത്യ ചെയ്തു; അച്ഛന്റെയും സഹോദരന്റെയും മരണം കൺമുന്നിൽ കണ്ട് പകച്ച് ഇളയമകൻ

  തൃ​ശൂ​ർ: മകൻ തൂ​ങ്ങി മ​രി​ച്ച​ത​റി​ഞ്ഞ മ​നോ​വി​ഷ​മ​ത്തി​ൽ അച്ഛനും അ​തേ ​മ​ര​ത്തി​ൽ തൂ​ങ്ങി ​മ​രി​ച്ചു. കി​ഴ​ക്കൂ​ട്ട് രാ​മു എ​ന്ന് വി​ളി​ക്കു​ന്ന ദാ​മോ​ദ​ര​ൻ (53), മ​ക​ൻ ശ​ര​ത് (27) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. കു​ന്നം​കു​ളം എ​യ്യാ​ൽ ആ​ദൂ​ർ റോ​ഡി​ൽ ജാ​ഫ​ർ ക്ല​ബി​ന് സ​മീ​പ​മാ​ണ് സം​ഭ​വം. തി​ങ്ക​ളാ​ഴ്ച രാ​ത്രി വൈ​കി​യും വീ​ട്ടി​ൽ എ​ത്താ​ത്ത​തി​നെ തു​ട​ർ​ന്ന് അ​ന്വേ​ഷി​ച്ചി​റ​ങ്ങി​യ​പ്പോ​ഴാ​ണ് വീ​ടി​ന​ടു​ത്ത് പാ​ട​ത്തി​നോ​ടു ചേ​ർ​ന്ന മ​ര​ത്തി​ൽ ശരത്ത് തൂ​ങ്ങി നി​ൽ​ക്കു​ന്ന​ത് സഹോദരനാണ് കണ്ടെത്തിയത്. ​ ഉ​ട​നെ വീ​ട്ടി​ൽ ഓ​ടി​യെ​ത്തി അച്ഛ​നെ വി​വ​ര​മ​റി​യി​ച്ചു. ര​ണ്ടു​പേ​രും ചേ​ർ​ന്ന് ശ​ര​ത്തി​നെ താ​ഴെ​യി​റ​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തു. താ​ഴെ​യി​റ​ക്കു​ന്ന​തി​നാ​യി മ​ര​ത്തി​ൽ […]

‘തന്നെ ഓല പീപ്പി കാണിച്ച് പേടിപ്പിക്കേണ്ട, സി.പി.എമ്മിൻറെ ഗുണ്ടാ ക്വട്ടേഷൻ സംഘങ്ങൾക്കെതിരേ ഇനിയും സംസാരിച്ചുകൊണ്ടിരിക്കും, താൻ സംസാരിക്കുന്നത് അവരെ അസ്വസ്ഥമാക്കുന്നു’; കെ.കെ.രമ

  കോഴിക്കോട്: തന്നെ ഓല പീപ്പി കാണിച്ച് പേടിപ്പിക്കേണ്ടന്നും, സി.പി.എമ്മിൻറെ ഗുണ്ടാ ക്വട്ടേഷൻ സംഘങ്ങൾക്കെതിരേ ഇനിയും സംസാരിച്ചുകൊണ്ടിരിക്കുമെന്ന് കെ.കെ.രമ എം.എൽ.എ. തൻറെ മകനും ആർ.എം.പി സംസ്ഥാന സെക്രട്ടറി എൻ.വേണുവിനും എതിരെ വന്ന ഭീഷണിക്കത്തിന് പിന്നിൽ സി.പി.എം ആണെന്ന് കെ.കെ.രമ പറഞ്ഞു. സി.പി.എമ്മിൻറെ ക്വട്ടേഷൻ സംഘങ്ങൾക്കെതിരേയും ഗുണ്ടാപ്രവർത്തനത്തിനെതിരേയും നിരന്തരം സംസാരിച്ച് കൊണ്ടിരിക്കുന്നത് അവരെ അസ്വസ്ഥമാക്കുന്നുണ്ടെന്നും രമ പറഞ്ഞു. മകൻ രാഷ്ട്രീയത്തിലൊന്നും സജീവമല്ലാത്ത ആളാണ്. ഇത്തരം ഭീഷണിക്കത്തുകൾ മുമ്പും നിരന്തരം വന്നിട്ടുണ്ട്. പരാതി കൊടുത്തിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്നും രമ പറഞ്ഞു. കോഴിക്കോട് എസ്എം സ്ട്രീറ്റിൽ നിന്നാണ് […]

‘ഡി ​കാ​റ്റ​ഗ​റി​യി​ൽ എ​ന്തി​ന് ഇ​ള​വ് ന​ൽ​കി​? ഇളവുകൾ രോഗവ്യാപനത്തിന് കാരണമായാൽ നടപടി നേരിടേണ്ടി വരും; മ​നു​ഷ്യ​ൻറെ ജീ​വി​ക്കാ​നു​ള്ള അ​വ​കാ​ശം കേ​ര​ളം നി​ഷേ​ധി​ക്ക​രുത്’; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി

ന്യൂഡൽഹി: ബക്രീദ് കാലത്ത് ഇളവുകൾ നൽകിയ സംസ്ഥാന സർക്കാരിന്റെ നടപടിയെ രൂക്ഷമായ് വിമർശിച്ച് സുപ്രീംകോടതി. മ​നു​ഷ്യ​ൻറെ ജീ​വി​ക്കാ​നു​ള്ള അ​വ​കാ​ശം കേ​ര​ളം നി​ഷേ​ധി​ക്ക​രു​തെ​ന്ന് കോ​ട​തി ഓ​ർ​മി​പ്പി​ച്ചു. തീ​വ്ര​വ്യാ​പ​ന മേ​ഖ​ല​യാ​യ ഡി ​കാ​റ്റ​ഗ​റി​യി​ൽ എ​ന്തി​ന് ഇ​ള​വ് ന​ൽ​കി​യെ​ന്നും ജീ​വ​നും ആ​രോ​ഗ്യ​വും സം​ര​ക്ഷി​ക്കാ​ത്ത സ്ഥി​തി ദ​യ​നീ​യ​മാ​ണെ​ന്നും കോ​ട​തി വി​മ​ർ​ശി​ച്ചു. സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച മൂ​ന്ന് ദി​വ​സ​ത്തെ ഇ​ള​വ് ഇ​ന്ന് അ​വ​സാ​നി​ക്കു​ന്ന​തി​നാ​ൽ വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടു​ന്നി​ല്ല. അ​ല്ലാ​യി​രു​ന്നെ​ങ്കി​ൽ ഇ​ള​വ് റ​ദ്ദ് ചെ​യ്യു​മാ​യി​രു​ന്നു​വെ​ന്നും കോ​ട​തി സ​ർ​ക്കാ​രി​ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി. മഹാമാരിയുടെ കാലത്ത് സർക്കാർ സമ്മർദത്തിന് വഴിപ്പെടരുതായിരുന്നു. കൊവിഡ് വ്യാപനം കൂടിയ ഇടങ്ങളിൽ ഇളവ് നൽകിയത് […]

പാത്രം കഴുകുന്നതിനെച്ചൊല്ലി അമ്മായിഅമ്മയും മരുമകളും തമ്മിൽ തർക്കം; രക്ഷപെടാനായി ബാത്ത്‌റൂമിലേക്ക് ഓടിക്കയറിയ യുവതിയെ ഭർത്താവ് കഴുത്തിന് ഞെരിച്ച്‌ കൊന്നു; റെയിൽവേ ട്രാക്ക് മെയ്‌ന്റെയ്‌നർ ആയ ഭർത്താവ് അറസ്റ്റിൽ; സംഭവം പത്തനാപുരത്ത്

പത്തനാപുരം: പാത്രം കഴുകുന്നതിനെച്ചൊല്ലി അമ്മായിഅമ്മയും മരുമകളും തമ്മിലുണ്ടായ തർക്കം അവസാനിച്ചത് കൊലപാതകത്തിൽ. വിളക്കുടി കോട്ടവട്ടം ജംക്ഷനിൽ ജോമോൻ മത്തായിയുടെ ഭാര്യ ജയമോൾ (32) ആണു മരിച്ചത്. സംഭവത്തിൽ ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ ഉച്ചയ്ക്ക് 3.30നായിരുന്നു സംഭവം. പാത്രം കഴുകുന്നതിനെച്ചൊല്ലി അമ്മായിഅമ്മയും മരുമകളും തമ്മിലുണ്ടായ തർക്കത്തിനിടയിൽ ബാത്ത്‌റൂമിലേക്ക് ഓടിക്കയറിയ മരുമകളെ റെയിൽവേയിൽ ട്രാക്ക് മെയ്‌ന്റെയ്‌നർ ആയ ഭർത്താവ് കഴുത്തിന് ഞെരിച്ച്‌ കൊല്ലുകയായിരുന്നു. ജയമോളുടെ പിതാവ് ക്ലീറ്റസിന്റെ മൊഴിയെ തുടർന്നാണ് ഭർത്താവ് ജോമോനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കഴുത്തിൽ ഷാൾ മുറുകി ശുചിമുറിയിൽ അവശ നിലയിലാണ് ജയമോളെ […]

പൊതു ഇടങ്ങൾ ഭിന്നശേഷി സൗഹൃദമാക്കും: മുഖ്യമന്ത്രി

സ്വന്തം ലേഖകൻ ഇരിങ്ങാലക്കുട : സംസ്ഥാനത്തെ പൊതു ഇടങ്ങൾ ഭിന്നശേഷി സൗഹൃദമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ ഓഫീസുകൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ, പൊതുഗതാഗത സംവിധാനങ്ങൾ തുടങ്ങിയ മേഖലകളെല്ലാം ഭിന്നശേഷി സൗഹൃദമാക്കും. ഇതിനായി 600 കോടിയുടെ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോകത്തെ മികച്ച ഭിന്നശേഷി സൗഹൃദ മേഖലയാക്കി കേരളത്തെ മാറ്റുകയാണ് ലക്ഷ്യം. ലോകത്ത് കായിക മേഖലയിൽ ഭിന്നശേഷി ക്കാർ ഉയർന്നു വരുന്നുണ്ട്. കേരളത്തിൽ നിന്നും ഭിന്നശേഷി കായിക താരങ്ങളെ കൈപിടിച്ചുയർത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. തൃശൂർ കല്ലേറ്റുംകരയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ […]

‘ടി.പിയെ 51 വെട്ട് വെട്ടി തീർത്തു, മകനെ അധികം വളരാൻ വിടില്ല, അവന്റെ മുഖം 100 വെട്ട് വെട്ടി പൂക്കൂല പോലെ നടുറോഡിൽ ചിതറും; ക്വട്ടേഷൻ എടുത്തു കഴിഞ്ഞിരിക്കുന്നു; ചാനൽ ചർച്ചയിൽ എ.എൻ ഷംസീറിനെതിരെ സംസാരിക്കരുത്’; ടി.പി ചന്ദ്രശേഖരൻറെ മകന് വധഭീഷണി

കോഴിക്കോട്: ടി.പി ചന്ദ്രശേഖരൻറെ മകനെ വധിക്കുമെന്ന് ഭീഷണിക്കത്ത്. കെ.കെ രമ എം.എൽ.എയുടെ ഓഫീസ് വിലാസത്തിലാണ് കത്തു കിട്ടിയത്. ടി.പിയുടെ മകൻ അഭിനന്ദിനെയും ആർ.എം.പി സംസ്ഥാന സെക്രട്ടറി എൻ വേണുവിനെയും കൊല്ലുമെന്നാണ് കത്തിൽ പറയുന്നത്. പി.ജെ ബോയ്‌സ് എന്ന പേരിലാണ് ഭീഷണിക്കത്ത്. സിപിഎമ്മിനെതിരെ മാധ്യമങ്ങളിൽ വന്ന് ചർച്ച ചെയ്ത ടി.പിയെ 51 വെട്ട് വെട്ടിയാണ് തീർത്തതെന്നും എം.എൽ.എ രമയുടെ മകനെ അധികം വളരാൻ വിടില്ലെന്നും അവന്റെ മുഖം 100 വെട്ട് വെട്ടി പൂക്കൂല പോലെ നടുറോഡിൽ ചിതറുമെന്നും കത്തിൽ പറയുന്നു. ചാനൽ ചർച്ചയിൽ തലശ്ശേരി എം.എൽ.എ […]

നീലച്ചിത്ര നിർമ്മാണം; ബോളിവുഡ് നടി ശിൽപ ഷെട്ടിയുടെ ഭർത്താവും വ്യവസായിയുമായ രാജ് കുന്ദ്ര അറസ്റ്റിൽ; കേസിലെ മുഖ്യ ആസൂത്രകൻ കുന്ദ്ര; നീലച്ചിത്രം ആപ്പുകളിലൂടെ പ്രചരിപ്പിച്ചതിനും കുന്ദ്രക്കതിരെ കേസ്

മുംബൈ: ബോളിവുഡ് നടി ശിൽപ ഷെട്ടിയുടെ ഭർത്താവും വ്യവസായിയുമായ രാജ് കുന്ദ്ര നീലച്ചിത്ര നിർമ്മാണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിൽ. മുംബൈ പൊലീസാണ് കുന്ദ്രയെ അറസ്റ്റു ചെയ്തത്. കഴിഞ്ഞ ഫെബ്രുവരിയിൽ മുംബൈ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. കുന്ദ്രക്കെതിരെ കൂടുതൽ തെളിവുകൾ ലഭിച്ചതായി മുംബൈ പൊലീസ് കമ്മീഷണർ ഹേമന്ത് നഗ്രലെ പറഞ്ഞു. കുന്ദ്രയ്ക്കെതിരെ മതിയായ തെളിവുകൾ ഉണ്ടെന്നും കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും മുംബൈ പൊലീസ് പ്രസ്താവനയിൽ അറിയിച്ചു. മുഖ്യആസൂത്രകൻ രാജ് കുന്ദ്രയാണ്. നീലച്ചിത്ര നിർമ്മാണവും ആപ്പുകളിലൂടെ അവ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് കുന്ദ്ര അറസ്റ്റിലായതെന്ന് […]