play-sharp-fill

വാവ സുരേഷിൻ്റെ വീട് സന്ദർശിച്ച് മന്ത്രി വി.എൻ.വാസവൻ; വാവ സുരേഷിന് ഉടന്‍ വീടൊരുങ്ങും; നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി; ഇഷ്ടത്തിനൊത്ത വീട് നിര്‍മ്മിച്ച് നല്‍ക്കും; വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് അസൂയയെന്നും മന്ത്രി

സ്വന്തം ലേഖിക തിരുവനന്തപുരം: വാവ സുരേഷിന് വീട് മന്ത്രി വി.എൻ വാസവൻ സന്ദർശിച്ചു. വീട് നിര്‍മിച്ച് നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതായും ഇത് സംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പുവച്ചതായും മന്ത്രി പറഞ്ഞു. സി പി എം കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള അഭയം ചാരിറ്റബിള്‍ സൊസൈറ്റിയാണ് വാവ സുരേഷിന് വീട് നിര്‍മിച്ച് നല്‍കുന്നത്. വീട് ഒരുക്കുന്നതിനായുള്ള എല്ലാ ക്രമീകരണങ്ങളും സജ്ജമാക്കും. അടുത്ത ദിവസം തന്നെ എഞ്ചിനീയര്‍ എത്തി വാവ സുരേഷിന്റെയും കുടുംബത്തിന്റെയും അഭിപ്രായം തിരക്കിയതിന് ശേഷം പ്ലാന്‍ ഉണ്ടാക്കുമെന്നും മന്ത്രി അറിയിച്ചു. വളരെ ദയനീയമാണ് വാവ സുരേഷിന്റെ […]

കോട്ടയം ജില്ലയിൽ നാളെ ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

സ്വന്തം ലേഖിക വാകത്താനം സെക്ഷൻ പരിധിയിൽ ബുധനാഴ്‌ച (09/02/1012) ഇല്ലവക്കൊട്ടാൽ, ഞാലിയാകുഴി, തുഞ്ചതുപടി, എമറാൾഡ്, പന്ത്രണ്ടാംകുഴി, പരിപാലന, പാറവേലിൽ, തുരുത്തേൽ, ത്രിക്കോതമംഗലം, വടക്കേക്കര, കോച്ചാലുമൂട് തൃക്കോതമംഗലം എൽപി സ്കൂൾ, തൃക്കോതമംഗലം ടെംബിൾ, പുതുശ്ശേരിടവർ എന്നീ ഭാഗങ്ങളിൽ പകൽ രണ്ട്‌ മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും. ഗാന്ധിനഗർ സെക്ഷൻ പരിധിയിൽ വരുന്ന തൊണ്ണംകുഴി, വില്ലൂന്നി, തൊമ്മൻ കവല, പിണഞ്ചിറകുഴി, വെട്ടൂർ കവല ഭാഗങ്ങളിൽ ബുധനാഴ്‌ച ( 9/02/2022 ) രാവിലെ ഒൻപത് മണി മുതൽ വൈകിട്ട്‌ അഞ്ച്‌ വരെ വൈദ്യുതി മുടങ്ങും. നീണ്ടൂർ […]

പതിനെട്ടോളം പോലീസ് സ്റ്റേഷനുകളിൽ കേസുള്ള അന്തർസംസ്ഥാന മോഷ്ടാവ് ചങ്ങനാശ്ശേരി പോലീസിൻ്റെ പിടിയിൽ; ചങ്ങനാശ്ശേരി സ്റ്റേഷൻ പരിധിയിൽ തന്നെ മൂന്ന് കേസിലെ പ്രതി; പിടിയിലായത് കുപ്രസിദ്ധ മോഷ്ടാവ്

സ്വന്തം ലേഖിക തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിലും സ്ഥാപനത്തിലും മോഷണം നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് ചങ്ങനാശ്ശേരി പോലീസിൻ്റെ പിടിയിൽ. തളിപ്പറമ്പ് ആലക്കോട് നെല്ലിക്കുന്ന് ജംഗ്ഷന് സമീപം തെക്കേമുറിയിൽ വീട്ടിൽ കുഞ്ഞച്ചൻ മകൻ തങ്കച്ചൻ മാത്യു(54) ആണ് പോലീസ് പിടിയിലായത്. ചങ്ങനാശ്ശേരി നഗരത്തിലെ രണ്ട് വെള്ളിക്കടകൾ കുത്തിത്തുറന്ന് രണ്ട് കിലോയോളം വെള്ളി മേഷ്ടിച്ച കേസ്സിലെ പ്രതിയാണ് തങ്കച്ചൻ. സമാനമായ രീതിയിൽ ചങ്ങനാശ്ശേരി പെരുന്ന ബസ് സ്റ്റാൻ്റിന് സമീപം പ്രവർത്തിക്കുന്ന നിയോ മെഡിക്കൽ സ്റ്റോർ കുത്തിത്തുറന്ന് 15500 ഓളം രൂപ മോഷണം നടത്തിയ കേസിലും പ്രതിയാണ് തങ്കച്ചൻ. […]

ആരോഗ്യ പ്രശ്‌നങ്ങളുണ്ട്; ബുധനാഴ്ച ചോദ്യം ചെയ്യലിനായി എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസില്‍ എത്താന്‍ സാധിക്കില്ല; 15ന് ഹാജരാകാമെന്ന് സ്വപ്‌ന സുരേഷ്

സ്വന്തം ലേഖിക തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സാധിക്കില്ലെന്ന് സ്വപ്‌ന സുരേഷ്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെതിരെ മാധ്യമങ്ങള്‍ക്ക് മുന്നിൽ വെളിപ്പെടുത്തലുകള്‍ നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇഡി ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്. എന്നാല്‍ തനിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്നും അതിനാല്‍ ഹാജരാകാന്‍ സാധിക്കില്ലെന്നും സ്വപ്‌ന ഇഡിയെ അറിയിക്കുകയായിരുന്നു. ജയിലില്‍ കഴിയവേ മുഖ്യമന്ത്രിയെ കുടുക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സികള്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന വിധത്തില്‍ ശിവശങ്കര്‍ തന്നെക്കൊണ്ട് ഓഡിയോ റെക്കോര്‍ഡ് ചെയ്യിപ്പിച്ചെന്ന സ്വപ്‌നയുടെ വെളിപ്പെടുത്തലിലാണ് അന്വേഷണം. കസ്റ്റഡിയില്‍ ഇരിക്കേ ഫോണ്‍ […]

ആദിവാസി ഗ്രാമത്തിലെ ദമ്പതികളുടെ വെര്‍ച്വല്‍ വിവാഹ സല്‍ക്കാരം വൈറല്‍ ആകുന്നു; ബന്ധുക്കൾക്കൊപ്പം വധുവിൻ്റെ മരിച്ചു പോയ പിതാവും വിവാഹ വേദിയിൽ; അരങ്ങേറിയത് അത്ഭുത വിവാഹം

സ്വന്തം ലേഖിക കോവിഡ് പശ്ചാത്തലത്തില്‍ പല പരിപാടികളും ആഘോഷങ്ങളും ചടങ്ങുകളും ഇപ്പോൾ ഓണ്‍ലൈനായോ വെര്‍ച്വലായോ ഒക്കെയാണ് നടത്തുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പ് തമിഴ്‌നാട്ടില്‍ നിന്നുള്ള ദമ്പതികള്‍ തങ്ങളുടെ വിവാഹ സല്‍ക്കാരം മെറ്റാവേസില്‍ സംഘടിപ്പിച്ചത് വലിയ വാര്‍ത്തയായിരുന്നു. പാരമ്പര്യവും സാങ്കേതികവിദ്യയും ഒരുമിച്ച്‌ കൊണ്ടുവന്നതായിരുന്നു ആ വിവാഹത്തിന്റെ പ്രത്യേകത. ഏഷ്യയിലെ തന്നെ ആദ്യത്തെ മെറ്റാവേഴ്സ് വിവാഹമായിരുന്നു അത്. ഇതിന്റെ വിഡിയോകളും ചിത്രങ്ങളും ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ട്രന്റിങ്ങാണ്. തമിഴ്‌നാട്ടിലെ ആദിവാസി ഗ്രാമമായ ശിവലിംഗപുരത്ത് ദിനേശ് എസ് പിയും ജനഗനന്ദിനി രാമസ്വാമിയും ഫെബ്രുവരി ആറിനാണ് വിവാഹിതരായത്. വെര്‍ച്വല്‍ ലോകത്ത് നടന്ന […]

സംസ്ഥാനത്ത് പ്രതിദിന കോവിഡ് കേസുകളില്‍ വര്‍ധന; മരണനിരക്കും ഉയര്‍ന്ന് തന്നെ; ഇന്ന് 29,471 പുതിയ കോവിഡ് രോ​ഗികള്‍

സ്വന്തം ലേഖിക തിരുവനന്തപുരം: കേരളത്തില്‍ 29,471 പര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5676, തിരുവനന്തപുരം 5273, കോട്ടയം 3569, കൊല്ലം 2806, തൃശൂര്‍ 1921, കോഴിക്കോട് 1711, ആലപ്പുഴ 1559, മലപ്പുറം 1349, പത്തനംതിട്ട 1322, ഇടുക്കി 1252, പാലക്കാട് 1120, കണ്ണൂര്‍ 1061, വയനാട് 512, കാസര്‍ഗോഡ് 340 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 95,508 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,51,107 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,42,162 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും […]

ഞായറാഴ്‌ച നിയന്ത്രണം തുടരില്ല; സ്‌കൂളുകള്‍ പൂര്‍ണമായും പഴയ നിലയിലേക്ക്; ആറ്റുകാല്‍ പൊങ്കാലയ്‌ക്കും മാരാമണ്‍ കണ്‍വെന്‍ഷനും പ്രത്യേക മാനദണ്ഡം; സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്

സ്വന്തം ലേഖിക തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുവരുത്താന്‍ തീരുമാനം. ഞായറാഴ്‌ച നിയന്ത്രണങ്ങളുടെ കാര്യത്തിലും സ്‌കൂളുകളുടെ കാര്യത്തിലും സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊണ്ടു. ഞായറാഴ്‌ചകളില്‍ പതിവുള‌ള നിയന്ത്രണം ഇനിയുണ്ടാകില്ല. ഫെബ്രുവരി 28ഓടെ ഒന്ന് മുതല്‍ ഒന്‍പത് വരെയുള‌ള ക്ലാസുകള്‍ക്ക് വൈകുന്നേരങ്ങളില്‍ വരെ ക്ലാസ് പൂര്‍ണമായും തുടങ്ങാനാണ് തീരുമാനം. കോവിഡ് അവലോകന യോഗത്തിലാണ് ഈ തീരുമാനങ്ങളെടുത്തത്. ഇതിനൊപ്പം ആറ്റുകാല്‍ പൊങ്കാലയ്‌ക്കും മാരാമണ്‍ കണ്‍വെന്‍ഷനും ആലുവ ശിവരാത്രിയിലും പ്രത്യേക മാനദണ്ഡം നടപ്പാക്കാന്‍ തീരുമാനിച്ചു. ഉത്സവങ്ങളില്‍ കൂടുതല്‍ ആളുകളെ പങ്കെടുക്കാന്‍ അനുവദിക്കും. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് സംസ്ഥാനത്ത് ലോക്ഡൗണിന് […]

കോട്ടയം ജില്ലയില്‍ 3569 പേര്‍ക്ക് കോവിഡ്; 2697 പേര്‍ക്ക് രോഗമുക്തി

സ്വന്തം ലേഖിക കോട്ടയം: ജില്ലയില്‍ 3569 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 3563 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ 107 ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നു. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ ആറ് പേര്‍ രോഗബാധിതരായി. 2697 പേര്‍ രോഗമുക്തരായി. 8868 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 1508 പുരുഷന്‍മാരും 1690 സ്ത്രീകളും 371 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 664 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 28428 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 427742 പേര്‍ കോവിഡ് ബാധിതരായി. 395907 പേര്‍ രോഗമുക്തി […]

കോട്ടയം കിടങ്ങൂരിൽ ബൈക്കിൽ കറങ്ങി നടന്ന് കഞ്ചാവ് വിൽപ്പന; യുവാവ് അറസ്റ്റിൽ; പിടിയിലായത് കഞ്ചാവ് വിൽപന സംഘത്തിലെ പ്രധാന കണ്ണി

സ്വന്തം ലേഖിക കിടങ്ങൂർ: കിടങ്ങൂരിൽ കഞ്ചാവ് വിൽപ്പന നടത്തിയിരുന്ന യുവാവ് പൊലീസ് പിടിയിൽ. കിടങ്ങൂർ മംഗളാരം മേലേത്തരപ്പേൽ ഹൗസിൽ റൊണാൾഡോ റോയി(20)യെയാണ് അറസ്റ്റ് ചെയ്തത്. കിടങ്ങൂർ ഭാഗത്ത് കഞ്ചാവ് വിൽപന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായ റൊണാൾഡോ. തിങ്കളാഴ്ച രാവിലെ ഏഴരയോടെയാണ് സംഭവം. കിടങ്ങൂരിലും പരിസരത്തും ബൈക്കിൽ കറങ്ങി നടന്ന് കഞ്ചാവ് വിൽപ്പന നടത്തുന്ന സംഘത്തെക്കുറിച്ച് പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പൊലീസ് സംഘം പരിശോധന നടത്തുന്നതിനിടെയാണ് റൊണാൾഡോ പിടിയിലാകുന്നത്. ഇയാളെ ചോദ്യം ചെയ്യുകയും, ദേഹ പരിശോധന നടത്തുകയും ചെയ്തതോടെ ഇയാളിൽ നിന്ന് […]

മീൻകുളത്തിൽ വാസമുറപ്പിച്ച് മൂർഖൻ; തിരുവല്ല മേപ്രാലിൽ സ്വകാര്യവ്യക്തിയുടെ മീൻകുളത്തിൽ മുപ്പതോളം മുട്ടകളുമായി അടയിരുന്ന മൂർഖൻ പാമ്പിനെ പിടികൂടി; പാമ്പിനെയും മുട്ടകളെയും വനം വകുപ്പിന് കൈമാറി

സ്വന്തം ലേഖിക തിരുവല്ല: തിരുവല്ല മേപ്രാലിൽ സ്വകാര്യവ്യക്തിയുടെ മീൻകുളത്തിൽ മുട്ടയിട്ട് അടയിരുന്ന മൂർഖനെയും മുട്ടകളെയും പിടികൂടി. മൂർഖൻ പാമ്പിനെയും മുപ്പതോളം മുട്ടകളെയുമാണ് മീൻകുളത്തിൽ നിന്നും സ്‌നേക്ക് റസ്‌ക്യൂവർ പ്രജീഷ് ചക്കുളം പിടികൂടിയത്. തിങ്കളാഴ്ച്ച രാവിലെ തിരുവല്ല കുറ്റൂർ മണ്ണാറ വേലിയിൽ പ്രതാപചന്ദ്രന്റെ വീടിന് സമീപത്തെ മീൻകുളം വറ്റിക്കുന്നതിനിടയിലാണ് ടാർപോളിന് അടിയിലായി മുട്ടയിട്ട് അടയിരിക്കുകയായിരുന്ന മൂർഖനെയും മുട്ടകളെയും കണ്ടെത്തിയത്. പാമ്പിനെ കണ്ടതോടെ എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ചെങ്കിലും താമസിയാതെ വീട്ടുകാർ ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് ഈപ്പൻ കുര്യനെ ഫോണിൽ വിളിച്ചു. അദ്ദേഹം ഉടൻ തന്നെ […]