പതിനെട്ടോളം പോലീസ് സ്റ്റേഷനുകളിൽ കേസുള്ള അന്തർസംസ്ഥാന മോഷ്ടാവ് ചങ്ങനാശ്ശേരി പോലീസിൻ്റെ പിടിയിൽ; ചങ്ങനാശ്ശേരി സ്റ്റേഷൻ പരിധിയിൽ തന്നെ മൂന്ന് കേസിലെ പ്രതി; പിടിയിലായത്   കുപ്രസിദ്ധ മോഷ്ടാവ്

പതിനെട്ടോളം പോലീസ് സ്റ്റേഷനുകളിൽ കേസുള്ള അന്തർസംസ്ഥാന മോഷ്ടാവ് ചങ്ങനാശ്ശേരി പോലീസിൻ്റെ പിടിയിൽ; ചങ്ങനാശ്ശേരി സ്റ്റേഷൻ പരിധിയിൽ തന്നെ മൂന്ന് കേസിലെ പ്രതി; പിടിയിലായത് കുപ്രസിദ്ധ മോഷ്ടാവ്

സ്വന്തം ലേഖിക

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിലും സ്ഥാപനത്തിലും മോഷണം നടത്തിയ കുപ്രസിദ്ധ മോഷ്ടാവ്
ചങ്ങനാശ്ശേരി പോലീസിൻ്റെ പിടിയിൽ.

തളിപ്പറമ്പ് ആലക്കോട് നെല്ലിക്കുന്ന് ജംഗ്ഷന് സമീപം തെക്കേമുറിയിൽ വീട്ടിൽ കുഞ്ഞച്ചൻ മകൻ തങ്കച്ചൻ മാത്യു(54) ആണ് പോലീസ് പിടിയിലായത്. ചങ്ങനാശ്ശേരി നഗരത്തിലെ രണ്ട് വെള്ളിക്കടകൾ കുത്തിത്തുറന്ന് രണ്ട് കിലോയോളം വെള്ളി മേഷ്ടിച്ച കേസ്സിലെ പ്രതിയാണ് തങ്കച്ചൻ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമാനമായ രീതിയിൽ ചങ്ങനാശ്ശേരി പെരുന്ന ബസ് സ്റ്റാൻ്റിന് സമീപം പ്രവർത്തിക്കുന്ന നിയോ മെഡിക്കൽ സ്റ്റോർ കുത്തിത്തുറന്ന് 15500 ഓളം രൂപ മോഷണം നടത്തിയ കേസിലും പ്രതിയാണ് തങ്കച്ചൻ. നിലവിൽ 23- ഓളം മോഷണക്കേസിലെ പ്രതിയാണ് തങ്കച്ചൻ.

തിരുവല്ല, അയർക്കുന്നം, തലപ്പുഴ, കുന്നിക്കോട്, തൃത്താല, കുമ്പളക്കാട്, പടിഞ്ഞാറേത്തറ, ചിറ്റിക്കൽ, ഇരിട്ടി, കോട്ടക്കൽ, ഹോസ്ദുർഗ്, കൈനടി, കണ്ണംപുറം, ഇടവന, ശ്രീകണ്ഠപുരം, വെള്ളമുണ്ട, കൊണ്ടോട്ടി, കൽപ്പറ്റ, എന്നീ പോലീസ് സ്റ്റേഷനിൽ മോഷണക്കേസുകളുണ്ട്. പോലീസ് പിടിയിലായ സമയം 47923 രൂപയോളം ഇയാളിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.

ചങ്ങനാശ്ശേരി പോലീസ് സ്റ്റേഷനിൽ തന്നെ തങ്കച്ചനെതിരെ മൂന്ന് കേസ്സുകളുണ്ട്.
കോട്ടയം ജില്ലാ പോലീസ് മേധാവി ഡി ശില്പയുടെ നിർദ്ദേശാനുസരണം ചങ്ങനാശ്ശേരി ഡെപ്യൂട്ടി പോലീസ് സുപ്രണ്ടസ് ആര്‍ ശ്രീകുമാറിന്റെ നേതൃത്വത്തിൽ ചങ്ങനാശ്ശേരി പോലീസ് ഇൻസ്പെക്ടർ റിച്ചാർഡ് വർഗ്ഗീസ്, പോലീസ് സബ് ഇൻസ്പെടർമാരായ ജയകൃഷ്ണൻ, ശ്രീകുമാർ, അനിൽകുമാർ, എ എസ് ഐ ഷിനോജ്, സിജു കെ സൈമൺ, ജീമോൻ മാത്യു, എസ് സി പി ഒ ആന്റണി, ഡെന്നി ചെറിയാൻ, അജേഷ് കുമാർ, തോമസ് സ്റ്റാൻലി, ജിബിൻ ലോബോ, സന്തോഷ്, എന്നിവർ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.