മീൻകുളത്തിൽ വാസമുറപ്പിച്ച് മൂർഖൻ; തിരുവല്ല മേപ്രാലിൽ സ്വകാര്യവ്യക്തിയുടെ മീൻകുളത്തിൽ മുപ്പതോളം മുട്ടകളുമായി അടയിരുന്ന മൂർഖൻ പാമ്പിനെ പിടികൂടി;    പാമ്പിനെയും മുട്ടകളെയും വനം വകുപ്പിന് കൈമാറി

മീൻകുളത്തിൽ വാസമുറപ്പിച്ച് മൂർഖൻ; തിരുവല്ല മേപ്രാലിൽ സ്വകാര്യവ്യക്തിയുടെ മീൻകുളത്തിൽ മുപ്പതോളം മുട്ടകളുമായി അടയിരുന്ന മൂർഖൻ പാമ്പിനെ പിടികൂടി; പാമ്പിനെയും മുട്ടകളെയും വനം വകുപ്പിന് കൈമാറി

സ്വന്തം ലേഖിക

തിരുവല്ല: തിരുവല്ല മേപ്രാലിൽ സ്വകാര്യവ്യക്തിയുടെ മീൻകുളത്തിൽ മുട്ടയിട്ട് അടയിരുന്ന മൂർഖനെയും മുട്ടകളെയും പിടികൂടി.

മൂർഖൻ പാമ്പിനെയും മുപ്പതോളം മുട്ടകളെയുമാണ് മീൻകുളത്തിൽ നിന്നും സ്‌നേക്ക് റസ്‌ക്യൂവർ പ്രജീഷ് ചക്കുളം പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിങ്കളാഴ്ച്ച രാവിലെ തിരുവല്ല കുറ്റൂർ മണ്ണാറ വേലിയിൽ പ്രതാപചന്ദ്രന്റെ വീടിന് സമീപത്തെ മീൻകുളം വറ്റിക്കുന്നതിനിടയിലാണ് ടാർപോളിന് അടിയിലായി മുട്ടയിട്ട് അടയിരിക്കുകയായിരുന്ന മൂർഖനെയും മുട്ടകളെയും കണ്ടെത്തിയത്.

പാമ്പിനെ കണ്ടതോടെ എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ചെങ്കിലും താമസിയാതെ വീട്ടുകാർ ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് ഈപ്പൻ കുര്യനെ ഫോണിൽ വിളിച്ചു. അദ്ദേഹം ഉടൻ തന്നെ റാന്നി ഫോറസ്റ്റ് ഓഫിസറുമായി ബന്ധപ്പെട്ടു.

അവിടെ നിന്നും ലഭിച്ച നിർദേശം അനുസരിച്ച് പാമ്പിനെ പിടിക്കാൻ ലൈസൻസ് ലഭിച്ചിട്ടുള്ള ചക്കുളം പ്രിജേഷ് (29) ഉടൻ തന്നെ കുഴിവേലിപ്പുറത്ത് എത്തി. പുരയിടത്തിലെ മണ്ണ് നീക്കി പ്രിജേഷ് വിദഗ്ധമായി മൂർഖനെ പിടിക്കുകയും വിരിയാറായ 30 ഓളം മുട്ടകൾ വളരെ സുരക്ഷിതമായി എടുക്കുകയും ചെയ്തു.

പാമ്പിനെയും മുട്ടകളും വനംവകുപ്പ് ഓഫിസിൽ എത്തിച്ചു. പ്രിജേഷിന് 10 വർഷത്തോളമായി പാമ്പ് പിടിത്തമാണ്. നൂറ് കണക്കിന് പാമ്പുകളെ ഇതിനിടയിൽ പിടിച്ചു. സിനിമയിലെ ആനിമൽ ട്രെയിനർ കൂടിയാണ്.