ഞായറാഴ്‌ച നിയന്ത്രണം തുടരില്ല; സ്‌കൂളുകള്‍ പൂര്‍ണമായും പഴയ നിലയിലേക്ക്; ആറ്റുകാല്‍ പൊങ്കാലയ്‌ക്കും മാരാമണ്‍ കണ്‍വെന്‍ഷനും പ്രത്യേക മാനദണ്ഡം; സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്
സ്വന്തം ലേഖിക
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുവരുത്താന്‍ തീരുമാനം.
ഞായറാഴ്‌ച നിയന്ത്രണങ്ങളുടെ കാര്യത്തിലും സ്‌കൂളുകളുടെ കാര്യത്തിലും സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊണ്ടു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഞായറാഴ്‌ചകളില്‍ പതിവുളള നിയന്ത്രണം ഇനിയുണ്ടാകില്ല. ഫെബ്രുവരി 28ഓടെ ഒന്ന് മുതല്‍ ഒന്‍പത് വരെയുളള ക്ലാസുകള്‍ക്ക് വൈകുന്നേരങ്ങളില്‍ വരെ ക്ലാസ് പൂര്‍ണമായും തുടങ്ങാനാണ് തീരുമാനം.
കോവിഡ് അവലോകന യോഗത്തിലാണ് ഈ തീരുമാനങ്ങളെടുത്തത്. ഇതിനൊപ്പം ആറ്റുകാല്‍ പൊങ്കാലയ്‌ക്കും മാരാമണ്‍ കണ്‍വെന്‍ഷനും ആലുവ ശിവരാത്രിയിലും പ്രത്യേക മാനദണ്ഡം നടപ്പാക്കാന്‍ തീരുമാനിച്ചു.
ഉത്സവങ്ങളില്‍ കൂടുതല്‍ ആളുകളെ പങ്കെടുക്കാന്‍ അനുവദിക്കും.
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് സംസ്ഥാനത്ത് ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരുന്നത്. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമായിരുന്നു അനുമതി. എ, ബി, സി കാറ്റഗറി അടിസ്ഥാനമാക്കി ജില്ല അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കപ്പെട്ടിരുന്നത്.