play-sharp-fill

ആദിവാസി ഗ്രാമത്തിലെ ദമ്പതികളുടെ വെര്‍ച്വല്‍ വിവാഹ സല്‍ക്കാരം വൈറല്‍ ആകുന്നു; ബന്ധുക്കൾക്കൊപ്പം വധുവിൻ്റെ മരിച്ചു പോയ പിതാവും വിവാഹ വേദിയിൽ; അരങ്ങേറിയത് അത്ഭുത വിവാഹം

സ്വന്തം ലേഖിക കോവിഡ് പശ്ചാത്തലത്തില്‍ പല പരിപാടികളും ആഘോഷങ്ങളും ചടങ്ങുകളും ഇപ്പോൾ ഓണ്‍ലൈനായോ വെര്‍ച്വലായോ ഒക്കെയാണ് നടത്തുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പ് തമിഴ്‌നാട്ടില്‍ നിന്നുള്ള ദമ്പതികള്‍ തങ്ങളുടെ വിവാഹ സല്‍ക്കാരം മെറ്റാവേസില്‍ സംഘടിപ്പിച്ചത് വലിയ വാര്‍ത്തയായിരുന്നു. പാരമ്പര്യവും സാങ്കേതികവിദ്യയും ഒരുമിച്ച്‌ കൊണ്ടുവന്നതായിരുന്നു ആ വിവാഹത്തിന്റെ പ്രത്യേകത. ഏഷ്യയിലെ തന്നെ ആദ്യത്തെ മെറ്റാവേഴ്സ് വിവാഹമായിരുന്നു അത്. ഇതിന്റെ വിഡിയോകളും ചിത്രങ്ങളും ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ട്രന്റിങ്ങാണ്. തമിഴ്‌നാട്ടിലെ ആദിവാസി ഗ്രാമമായ ശിവലിംഗപുരത്ത് ദിനേശ് എസ് പിയും ജനഗനന്ദിനി രാമസ്വാമിയും ഫെബ്രുവരി ആറിനാണ് വിവാഹിതരായത്. വെര്‍ച്വല്‍ ലോകത്ത് നടന്ന […]

സംസ്ഥാനത്ത് പ്രതിദിന കോവിഡ് കേസുകളില്‍ വര്‍ധന; മരണനിരക്കും ഉയര്‍ന്ന് തന്നെ; ഇന്ന് 29,471 പുതിയ കോവിഡ് രോ​ഗികള്‍

സ്വന്തം ലേഖിക തിരുവനന്തപുരം: കേരളത്തില്‍ 29,471 പര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5676, തിരുവനന്തപുരം 5273, കോട്ടയം 3569, കൊല്ലം 2806, തൃശൂര്‍ 1921, കോഴിക്കോട് 1711, ആലപ്പുഴ 1559, മലപ്പുറം 1349, പത്തനംതിട്ട 1322, ഇടുക്കി 1252, പാലക്കാട് 1120, കണ്ണൂര്‍ 1061, വയനാട് 512, കാസര്‍ഗോഡ് 340 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 95,508 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,51,107 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,42,162 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും […]

ഞായറാഴ്‌ച നിയന്ത്രണം തുടരില്ല; സ്‌കൂളുകള്‍ പൂര്‍ണമായും പഴയ നിലയിലേക്ക്; ആറ്റുകാല്‍ പൊങ്കാലയ്‌ക്കും മാരാമണ്‍ കണ്‍വെന്‍ഷനും പ്രത്യേക മാനദണ്ഡം; സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്

സ്വന്തം ലേഖിക തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുവരുത്താന്‍ തീരുമാനം. ഞായറാഴ്‌ച നിയന്ത്രണങ്ങളുടെ കാര്യത്തിലും സ്‌കൂളുകളുടെ കാര്യത്തിലും സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊണ്ടു. ഞായറാഴ്‌ചകളില്‍ പതിവുള‌ള നിയന്ത്രണം ഇനിയുണ്ടാകില്ല. ഫെബ്രുവരി 28ഓടെ ഒന്ന് മുതല്‍ ഒന്‍പത് വരെയുള‌ള ക്ലാസുകള്‍ക്ക് വൈകുന്നേരങ്ങളില്‍ വരെ ക്ലാസ് പൂര്‍ണമായും തുടങ്ങാനാണ് തീരുമാനം. കോവിഡ് അവലോകന യോഗത്തിലാണ് ഈ തീരുമാനങ്ങളെടുത്തത്. ഇതിനൊപ്പം ആറ്റുകാല്‍ പൊങ്കാലയ്‌ക്കും മാരാമണ്‍ കണ്‍വെന്‍ഷനും ആലുവ ശിവരാത്രിയിലും പ്രത്യേക മാനദണ്ഡം നടപ്പാക്കാന്‍ തീരുമാനിച്ചു. ഉത്സവങ്ങളില്‍ കൂടുതല്‍ ആളുകളെ പങ്കെടുക്കാന്‍ അനുവദിക്കും. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് സംസ്ഥാനത്ത് ലോക്ഡൗണിന് […]

കോട്ടയം ജില്ലയില്‍ 3569 പേര്‍ക്ക് കോവിഡ്; 2697 പേര്‍ക്ക് രോഗമുക്തി

സ്വന്തം ലേഖിക കോട്ടയം: ജില്ലയില്‍ 3569 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 3563 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ 107 ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നു. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ ആറ് പേര്‍ രോഗബാധിതരായി. 2697 പേര്‍ രോഗമുക്തരായി. 8868 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 1508 പുരുഷന്‍മാരും 1690 സ്ത്രീകളും 371 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 664 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 28428 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 427742 പേര്‍ കോവിഡ് ബാധിതരായി. 395907 പേര്‍ രോഗമുക്തി […]

കോട്ടയം കിടങ്ങൂരിൽ ബൈക്കിൽ കറങ്ങി നടന്ന് കഞ്ചാവ് വിൽപ്പന; യുവാവ് അറസ്റ്റിൽ; പിടിയിലായത് കഞ്ചാവ് വിൽപന സംഘത്തിലെ പ്രധാന കണ്ണി

സ്വന്തം ലേഖിക കിടങ്ങൂർ: കിടങ്ങൂരിൽ കഞ്ചാവ് വിൽപ്പന നടത്തിയിരുന്ന യുവാവ് പൊലീസ് പിടിയിൽ. കിടങ്ങൂർ മംഗളാരം മേലേത്തരപ്പേൽ ഹൗസിൽ റൊണാൾഡോ റോയി(20)യെയാണ് അറസ്റ്റ് ചെയ്തത്. കിടങ്ങൂർ ഭാഗത്ത് കഞ്ചാവ് വിൽപന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായ റൊണാൾഡോ. തിങ്കളാഴ്ച രാവിലെ ഏഴരയോടെയാണ് സംഭവം. കിടങ്ങൂരിലും പരിസരത്തും ബൈക്കിൽ കറങ്ങി നടന്ന് കഞ്ചാവ് വിൽപ്പന നടത്തുന്ന സംഘത്തെക്കുറിച്ച് പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പൊലീസ് സംഘം പരിശോധന നടത്തുന്നതിനിടെയാണ് റൊണാൾഡോ പിടിയിലാകുന്നത്. ഇയാളെ ചോദ്യം ചെയ്യുകയും, ദേഹ പരിശോധന നടത്തുകയും ചെയ്തതോടെ ഇയാളിൽ നിന്ന് […]

മീൻകുളത്തിൽ വാസമുറപ്പിച്ച് മൂർഖൻ; തിരുവല്ല മേപ്രാലിൽ സ്വകാര്യവ്യക്തിയുടെ മീൻകുളത്തിൽ മുപ്പതോളം മുട്ടകളുമായി അടയിരുന്ന മൂർഖൻ പാമ്പിനെ പിടികൂടി; പാമ്പിനെയും മുട്ടകളെയും വനം വകുപ്പിന് കൈമാറി

സ്വന്തം ലേഖിക തിരുവല്ല: തിരുവല്ല മേപ്രാലിൽ സ്വകാര്യവ്യക്തിയുടെ മീൻകുളത്തിൽ മുട്ടയിട്ട് അടയിരുന്ന മൂർഖനെയും മുട്ടകളെയും പിടികൂടി. മൂർഖൻ പാമ്പിനെയും മുപ്പതോളം മുട്ടകളെയുമാണ് മീൻകുളത്തിൽ നിന്നും സ്‌നേക്ക് റസ്‌ക്യൂവർ പ്രജീഷ് ചക്കുളം പിടികൂടിയത്. തിങ്കളാഴ്ച്ച രാവിലെ തിരുവല്ല കുറ്റൂർ മണ്ണാറ വേലിയിൽ പ്രതാപചന്ദ്രന്റെ വീടിന് സമീപത്തെ മീൻകുളം വറ്റിക്കുന്നതിനിടയിലാണ് ടാർപോളിന് അടിയിലായി മുട്ടയിട്ട് അടയിരിക്കുകയായിരുന്ന മൂർഖനെയും മുട്ടകളെയും കണ്ടെത്തിയത്. പാമ്പിനെ കണ്ടതോടെ എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ചെങ്കിലും താമസിയാതെ വീട്ടുകാർ ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് ഈപ്പൻ കുര്യനെ ഫോണിൽ വിളിച്ചു. അദ്ദേഹം ഉടൻ തന്നെ […]

മലയില്‍ കുടുങ്ങിയ യുവാവിനായുള്ള രക്ഷാദൗത്യം അനിശ്ചിതത്വത്തിൽ; ഹെലികോപ്റ്റർ വഴിയുള്ള രക്ഷാപ്രവർത്തനം സാധ്യമല്ലെന്ന് വിലയിരുത്തൽ; രക്ഷാപ്രവർത്തനത്തിനെത്തിയ കോസ്റ്റ് ഗാർഡ് മടങ്ങി; ഭക്ഷണവും വെള്ളവുമില്ലാതെ 24 മണിക്കൂർ; പർവതാരോഹക സംഘം ഉടനെത്തും

സ്വന്തം ലേഖിക പാലക്കാട്: മലമ്പുഴയിലെ ചെറാട് മലയില്‍ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുന്നു. 24 മണിക്കൂര്‍ പിന്നിട്ടിട്ടും രക്ഷിക്കാനായിട്ടില്ല. പാറയിടുക്കിലേക്ക് വീണ് കാലിന് പരിക്കേറ്റ നിലയില്‍ യുവാവിനെ കാണാമെങ്കിലും അവിടേക്ക് എത്തിപറ്റുന്നതിന് വളരെ ബുദ്ധിമുട്ടുള‌ളതായി ജില്ലാ കളക്‌ടര്‍ മൃണ്‍മയി ജോഷി അറിയിച്ചു. യുവാവിനെ രക്ഷിക്കാന്‍ നാവികസേനയുടെ ഹെലികോപ്‌റ്റര്‍ ഉപയോഗിച്ചുള‌ള സഹായം തേടി. ആദ്യഘട്ടമായി രക്ഷിക്കാന്‍ റോപ് നല്‍കിയുള‌ള ശ്രമം പരാജയപ്പെട്ടു. രണ്ടാമത് സാദ്ധ്യതയായി പര്‍വതാരോഹകരുടെ സഹായം തേടാനും ആലോചനയുണ്ട്. ഇതിനായി കോഴിക്കോട് നിന്നുമുള‌ള പര്‍വതാരോഹകരോട് സ്ഥലത്തേക്ക് എത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രക്ഷപെടുത്തുന്നതിന് മുന്‍പ് യുവാവിന് […]

ഇന്നത്തെ സ്ത്രീശക്തി ലോട്ടറി ഫലം ഇവിടെ കാണാം

ഇന്നത്തെ സ്ത്രീശക്തി ലോട്ടറി ഫലം ഇവിടെ കാണാം 1st Prize Rs.7,500,000/- (75 Lakhs) SM 614550 (KOLLAM) Consolation Prize Rs.8,000/- SA 614550 SB 614550 SC 614550 SD 614550 SE 614550 SF 614550 SG 614550 SH 614550 SJ 614550 SK 614550 SL 614550 2nd Prize Rs.1,000,000/- (10 Lakhs) SG 260238 (THRISSUR) Agent: RAKESH KUMAR Agency No: R 5949 For The Tickets Ending With The […]

താൻ പാതി ദൈവം പാതി എന്ന പഴമൊഴിയും, ഭാ​ഗ്യ നമ്പരുകളും തുണച്ചെന്ന വിശ്വാസത്തിൽ ജനപ്രിയ നായകൻ; ജാമ്യഹർജിയിൽ അനുകൂല വിധി വന്നപ്പോൾ തന്റെ വിശ്വാസ മൂർത്തികളെ കാണാനും നടൻ മറന്നില്ല; കോട്ടയം ചെറുവള്ളിയിലെ ജഡ്ജിയമ്മാവന്‍ ക്ഷേത്രവും ആലുവ എട്ടേക്കര്‍ പള്ളിയിലെ പ്രാര്‍ത്ഥനയുമൊക്കെ മാധ്യമങ്ങളിൽ നിറഞ്ഞു നിന്നു; മൂർത്തിയാക്കാളും വലിയ ശാന്തി താനെന്ന് ധരിച്ചിരുന്ന ദിലീപിനെ പിന്തുണച്ചത് മൂർത്തി തന്നെയെന്ന് ദിലീപിന് വിശ്വസിക്കേണ്ടി വന്നു

സ്വന്തം ലേഖകൻ കേരളം ഇന്ന് ഏറ്റവും അധികം ചര്‍ച്ച ചെയ്യുന്നത് നടന്‍ ദിലീപ് ഉള്‍പ്പെട്ട നടി അക്രമിക്കപ്പെട്ട കേസാണ്. അതിനു പിന്നാലെ ചർച്ചയാവുകയാണ് ദിലീപിന്റെ അമിത ദൈവവിശ്വാസവും, വാദം തുടങ്ങിയപ്പോള്‍ മുതലുള്ള ആരാധനാലയങ്ങളിലെ സന്ദർശനവും. എട്ടേക്കര്‍ പള്ളിയിലും ചെറുവള്ളി ജഡ്ജിയമ്മാവന്‍ കോവിലിലും പ്രാര്‍ത്ഥനകള്‍ നടത്തിയത് മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. ദിലീപിന്റെ സിനിമകള്‍ എല്ലാം റിലീസ് ചെയ്യുന്നതും ഏഴ് എന്ന അക്കം ഉള്‍കൊള്ളുന്ന തീയതിയില്‍ ആയിരിക്കും. ഒടുവില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ചതും ഭാഗ്യ നമ്പരായ ഏഴില്‍ തന്നെ. ഹൈക്കോടതിയില്‍ ഏതാണ്ട് മൂന്നാഴ്ച കാലം നീണ്ട വാദ പ്രതിവാദങ്ങള്‍ക്ക് […]

ശിവശങ്കറിന്റെ ആത്മകഥ വൻ ഹിറ്റ്‌ ; നാല് ദിവസം കൊണ്ട് 10,000 കോപ്പി വിറ്റഴിച്ചു

സ്വന്തം ലേഖിക തിരുവനന്തപുരം:ശിവശങ്കറിന്റെ ആത്മകഥയായ ‘അശ്വത്ഥാമാവ് വെറും ഒരു ആന നാല് ദിവസം’ കൊണ്ട് 10,000 കോപ്പികൾ വിറ്റഴിച്ചു. ഇക്കഴിഞ്ഞ ശനിയാഴ്ച ഫെബ്രുവരി അഞ്ചിനാണ് പുസ്തകം പുറത്തിറക്കിയത്. മലയാളത്തിൽ എഴുതിയിരിക്കുന്ന ആത്മകഥ 176 പേജുകൾ ഉണ്ട്. 250 രൂപയാണ് പുസ്തകത്തിന്റെ വില. ആത്മകഥ പുറത്തിറങ്ങി നാല് ദിവസങ്ങൾക്കുള്ളിൽ 2 എഡിഷനുകളും തീർന്നുപോയി. ആദ്യ 2 തവണയും 5000 കോപ്പി വീതമാണ് അച്ചടിച്ചത്. പുസ്തകത്തിന്റെ പ്രസാധകരായ ഡിസി ബുക്സ് 5000 കോപ്പികളാണ് മൂന്നാമത്തെ വട്ടം അച്ചടിച്ചിരിക്കുന്നത്. ഡിസി ബുക്സിന്റെയും ഡീലർമാരുടെയും പക്കൽ നിന്ന് പുസ്തകം വാങ്ങാനാകും. […]