play-sharp-fill

യോഗിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; യു പി കേരളമായാല്‍ മതത്തിന്റെയും ജാതിയുടെയും പേരില്‍ ആളുകള്‍ കൊല്ലപ്പെടാത്ത ഇടമാകുമെന്നും മുഖ്യമന്ത്രി

സ്വന്തം ലേഖിക തിരുവനന്തപുരം: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ചുട്ട മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ . യുപി കേരളം പോലെയായാൽ അവിടുത്തെ ജനങ്ങളുടെ ജീവിത നിലവാരം ഉയരും. മികച്ച വിദ്യാഭ്യാസവും ആരോഗ്യ സംവിധാനങ്ങളും ഉണ്ടാകും. മതത്തിന്‍റെയും ജാതിയുടെയും പേരിൽ ആരും കൊല്ലപ്പെടില്ലെന്നും മുഖ്യമന്ത്രി തിരിച്ചടിച്ചു. യുപിയിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നത് അതാണെന്നും പിണറായി വിജയന്‍ ട്വിറ്ററില്‍ കുറിച്ചു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ വിവാദ പരാമർശത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനും വിമര്‍ശനം രേഖപ്പെടുത്തി. ‘പ്രിയപ്പെട്ട യുപി, കേരളം പോലെയാകാൻ വേണ്ടി വോട്ട് […]

വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് ഏഴ് ദിവസത്തെ ക്വാറന്റീൻ ഒഴിവാക്കി; പതിനാലു ദിവസം സ്വയം നിരീക്ഷണം മതി; ക്വാറന്റീൻ നിബന്ധന ഒഴിവാക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം

സ്വന്തം ലേഖകൻ ന്യൂഡൽഹി: വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് ഏഴ് ദിവസത്തെ ക്വാറന്റീൻ ഒഴിവാക്കി പകരം പതിനാലു ദിവസം സ്വയം നിരീക്ഷണം മതി. കോവിഡ് മാർഗനിർദേശങ്ങൾ പുതുക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം. കോവിഡ് മാർഗനിർദേശങ്ങൾ പരിഷ്കരിച്ചതോടെയാണ് ക്വാറന്റീൻ നിബന്ധന ഒഴിവാക്കിയത്. സ്വയം നിരീക്ഷണത്തിൽ കഴിയുന്നവർ രോഗലക്ഷണങ്ങളുണ്ടായാൽ എത്രയും പെട്ടെന്ന് ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെടണമെന്നും നിർദേശത്തിൽ പറയുന്നു. ഫെബ്രുവരി 14 മുതൽ പുതിയ മാർഗനിർദേശങ്ങൾ പ്രാബല്യത്തിൽ വരും. കോവിഡ് കേസുകളും വ്യാപനശേഷിയും കുറഞ്ഞതോടെയാണ് മാർഗനിർദേശങ്ങൾ കേന്ദ്രം പുതുക്കിയത്. രാജ്യത്തെ പല സംസ്ഥാനങ്ങളിലും നാമമാത്രമായ കോവിഡ് കേസുകളെ റിപ്പോർട്ട് ചെയ്യപ്പെടുന്നുള്ളു.

പടിഞ്ഞാറൻ യു പിയിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു

സ്വന്തം ലേഖിക മുസാഫർ നഗർ : കർഷക, ജാട്ട്, മുസ്‌ലിം വോട്ടുകൾ നിർണായകമാകുന്ന പടിഞ്ഞാറൻ ഉത്തർ പ്രദേശിലെ മണ്ഡലങ്ങളിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു. രാവിലെ ഏഴിന് ആരംഭിച്ച വോട്ടെടുപ്പ് തുടക്കത്തിൽ മന്ദഗതിയിലായിരുന്നു. കൊടുംതണുപ്പ് അടക്കമുള്ള ഘടകങ്ങളാണ് കാരണം. എന്നാൽ, ഉച്ചയോടെ ജനങ്ങൾ ധാരാളമായി ബൂത്തുകളിലെത്തുന്നുണ്ട്. ജനാധിപത്യത്തിന്റെ ഈ ഹോളി ഉത്സവത്തില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വോട്ടര്‍മാര്‍ ആവേശപൂര്‍വം പങ്കെടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തു. വോട്ട് ആദ്യം, തുടര്‍ന്ന് ആഘോഷമെന്നത് ഓര്‍ക്കണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. 11 ജില്ലകളിലെ 58 മണ്ഡലങ്ങളിലെ വോട്ടർമാരാണ് വിധി […]

മദ്യലഹരിയിൽ മകന്റെ ക്രൂരത ; അച്ഛനെ വെട്ടികൊലപ്പെടുത്തിയ മകൻ പോലീസ് പിടിയിൽ

സ്വന്തം ലേഖിക കൊച്ചി: ഇരുമ്പനം മഠത്തിപ്പറമ്പില്‍ സ്വദേശിയായ കരുണാകരനാണ് മകന്റെ ക്രൂരതക്ക് ഇരയായത് . മകന്‍ അമലിനെ ഹില്‍പാലസ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. രാവിലെയാണ് നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തുന്നത്. മദ്യലഹരിയിലായിരുന്ന മകന്‍ തര്‍ക്കത്തെ തുടര്‍ന്നാണ് അച്ഛനെ തലയ്ക്കടിച്ചു കൊലപ്പെടുത്തുന്നത്. ഇവര്‍ തമ്മില്‍ വഴക്കുണ്ടാവുക പതിവായിരുന്നു. കരുണകാരന്‍റെ മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുണ്ട്.

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ അന്തേവാസിയെ മരിച്ച നിലയിൽ കണ്ടെത്തി

സ്വന്തം ലേഖിക കോഴിക്കോട് : കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ അന്തേവാസിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. മഹാരാഷ്ട്ര സ്വദേശിനി ജിയ ലോട്ടാണ് മരിച്ചത്. ഇന്നലെ രാത്രി സഹതടവുകാർ തമ്മിൽ തർക്കം ഉണ്ടായിരുന്നു. ഇന്ന് രാവിലെ 8 മണിക്കാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മെഡിക്കൽ കോളജ് പൊലിസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. ഇന്നലെ രാത്രി രണ്ട് പേർ തമ്മിൽ അടിപിടി ഉണ്ടായതിനെത്തുടര്‍ന്ന് ഇവരെ മറ്റൊരു റൂമിലേക്ക് മാറ്റിയിരുന്നുവെന്ന് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്ര സൂപ്രണ്ട് കെ.സി രമേശൻ പറഞ്ഞു. ഇന്ന് രാവിലെ ജിയ ലോട്ടിനെ മരണപ്പെട്ട […]

കടം വാങ്ങിയ പണം തിരിച്ചടക്കാത്തതിന് പോത്തന്‍കോട് സ്വദേശിയായ വയോധികനെ ഗുണ്ടകള്‍ കിണറ്റിൽ കെട്ടിതൂക്കിയിട്ട് ക്രൂരമായി മര്‍ദിച്ചു.

സ്വന്തം ലേഖിക തിരുവനന്തപുരം: കടം വാങ്ങിയ പണം തിരിച്ചടക്കാത്തതിൽ പ്രതിക്ഷേധിച്ച് പോത്തന്‍കോട് സ്വദേശിയായ വയോധികനെ ഗുണ്ടകള്‍ ക്രൂരമായി മര്‍ദിച്ചു. ഗുണ്ടാ സംഘം വയോധികനെ കിണറ്റിന് സമീപം തലകീഴായി കെട്ടിത്തൂക്കി ക്രൂരമായി മര്‍ദിച്ചെന്നാണ് റിപ്പോര്‍ട്ട്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട് പച്ചക്കറി കട നടത്തുന്ന നസീം നാട്ടിലെ ഒരു പണമിടപാടുകാരനില്‍ നിന്ന് വാണിജ്യ ആവശ്യങ്ങള്‍ക്കായി 30,000 രൂപ കടം വാങ്ങിയിരുന്നു. കൊവിഡ് മഹാമാരിയെ തുടര്‍ന്ന് വില്‍പ്പന കുത്തനെ ഇടിഞ്ഞതിനാല്‍ തിരിച്ചടവ് മുടങ്ങി.പ്രതിമാസം 3000 രൂപ തിരിച്ചടച്ചിരുന്നെങ്കിലും ഒരു ലക്ഷം രൂപ തിരികെ […]

എയർ ഇന്ത്യ ഉദ്യോഗസ്ഥനെതിരെ വ്യാജ പീഡന പരാതി; സ്വപ്ന സുരേഷിനെതിരെ ക്രൈം ബ്രാഞ്ച് കുറ്റപത്രം

സ്വന്തം ലേഖകൻ തിരുവനന്തപുരം: എയർ ഇന്ത്യ ഉദ്യോഗസ്ഥനെതിരെ വ്യാജ പീഡന പരാതി നൽകിയ കേസിൽ സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെതിരെ കുറ്റപത്രം. സ്വപ്ന സുരേഷും ബിനോയ് ജേക്കബുമടക്കം പത്ത് പ്രതികൾക്കതിരെയാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. രണ്ടാം പ്രതിയായ എച്ച് ആർ മാനേജറായിരുന്ന സ്വപ്ന സുരേഷാണ് വ്യാജ പരാതിയുണ്ടാക്കിയതെന്ന് ക്രൈംബ്രാഞ്ച് കുറ്റപത്രത്തിൽ പറയുന്നു. കേസിൽ എയർ ഇന്ത്യ സാറ്റ്സ് വൈസ് ചെയർമാൻ ബിനോയ് ജേക്കബാണ് ഒന്നാം പ്രതി. എയ‍ർ ഇന്ത്യ ആഭ്യന്തര അന്വേഷണ സമിതിയെയും ക്രൈംബ്രാഞ്ച് പ്രതിചേർത്തിട്ടുണ്ട്. ഉദ്യോഗസ്ഥനെതിരെ വ്യാജ ലൈംഗിക പരാതിയുണ്ടാക്കാൻ അന്വേഷണ […]

മുണ്ടക്കയത്ത് മുപ്പത്തിരണ്ട്കാരി ആറുമാസം പ്രായമുള്ള കുഞ്ഞുമായി കിണറ്റിൽ ചാടി; ഓടിക്കൂടിയ നാട്ടുകാർ കുഞ്ഞിനെ രക്ഷപെടുത്തി; സംഭവമറിഞ്ഞ് പാഞ്ഞെത്തിയ പൊലീസ് യുവതിയേയും രക്ഷപെടുത്തി

സ്വന്തം ലേഖകൻ കോട്ടയം: മുണ്ടക്കയം വേങ്ങക്കുന്നിൽ ആൾതാമസമില്ലാത്ത വീട്ടിലെ കിണറ്റിൽ മുപ്പത്തിരണ്ട്കാരി ആറുമാസം പ്രായമുള്ള കുഞ്ഞുമായി ചാടി. ഓടിക്കൂടിയ നാട്ടുകാർ കുഞ്ഞിനെ രക്ഷപെടുത്തി. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് പാഞ്ഞെത്തിയ മുണ്ടക്കയം പൊലീസ് യുവതിയേയും രക്ഷപെടുത്തി. യുവതിക്ക് പ്രസവത്തോടനുബന്ധിച്ച് മാനസിക ബുദ്ധിമുട്ടുകളുണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. ഇരുവരേയും മുണ്ടക്കയത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എസ് .ഐ. റ്റി ഡി മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് യുവതിയെ രക്ഷപെടുത്തിയത്.

കളമശ്ശേരിയിലെ തീപിടുത്തം; കിന്‍ഫ്രയോട് റിപ്പോര്‍ട്ട് തേടി ജില്ലാ കളക്ടര്‍

സ്വന്തം ലേഖിക എറണാകുളം: കളമശ്ശേരിയിലുണ്ടായ തീപിടുത്തത്തില്‍ കിന്‍ഫ്രയോട് റിപ്പോര്‍ട്ട് തേടി ജില്ലാ കളക്ടര്‍. തീപിടുത്തമുണ്ടാകാന്‍ ഇടയായ സാഹചര്യം അറിയിക്കാന്‍ കിന്‍ഫ്രയ്ക്ക് കളക്ടര്‍ ജാഫര്‍ മാലിക് നിര്‍ദേശം നല്‍കി. തീപിടുത്തമുണ്ടായ കെട്ടിടത്തിന്റെ സുരക്ഷാ ക്രമീകരണങ്ങള്‍ പാലിച്ചോയെന്നും അറിയിക്കണമെന്നും നിര്‍ദേശമുണ്ട്. ഇന്നലെയാണ് കളമശ്ശേരിയിലെ ഗ്രീന്‍ ലീഫ് എന്ന കമ്പനിയില്‍ രാവിലെ 6.30ഓടെ തീപിടുത്തമുണ്ടായത്. കിന്‍ഫ്ര വ്യവസായ പാര്‍ക്കിനകത്ത് പ്രവര്‍ത്തിക്കുന്ന സുഗന്ധ ദ്രവ്യങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയാണ് ഗ്രീന്‍ ലീഫ്. സംഭവത്തില്‍ ആളപായമുണ്ടായിട്ടില്ല. തീപിടുത്തം ഉണ്ടാവുമ്പോള്‍ സ്ഥലത്ത് ജോലിക്കാരുണ്ടായിരുന്നെങ്കിലും ഇവരെയൊക്കെ സുരക്ഷിതമായി മാറ്റുകയായിരുന്നു. കിന്‍ഫ്രയിലെ കമ്പനി ആയതിനാല്‍ അടുത്ത് തന്നെ […]

നിലയ്ക്കൽ അന്നദാന അഴിമതിയില്‍ തിരുവിതാംകൂർ ദേവസ്വം ബോ‍ർഡിലെ മൂന്ന് ഉന്നത ഉദ്യോഗസ്ഥർക്കെതിരെ നടപടി

സ്വന്തം ലേഖിക ശബരിമല: അന്നദാന അഴിമതിയില്‍ തിരുവിതാംകൂർ ദേവസ്വം ബോ‍ർഡിലെ മൂന്ന് ഉന്നത ഉദ്യോഗസ്ഥർക്കെതിരെ കൂടി നടപടി. ശബരിമലയിലെ രണ്ട് മുൻ എക്സിക്യൂട്ടീവ് ഓഫീസർമാർക്കെതിരെയും ഒരു ജൂനിയർ സൂപ്രണ്ടിനുമെതിരെ നടപടി സ്വീകരിക്കാനാണ് ബോർഡ് യോഗം തീരുമാനിച്ചത്. നിലയ്ക്കൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന ജയപ്രകാശിനെ നേരത്തെ സസ്പെൻറ് ചെയ്തിരുന്നു. നിലയ്ക്കലിൽ അന്നദാന കരാറിൽ കോടികളുടെ ക്രമക്കേടാണ് വിജിലൻസ് കണ്ടെത്തിയത്. കരാറുകാരന് ബോർഡ് കൊടുക്കേണ്ടിയിരുന്നത് 30 ലക്ഷം രൂപയായിരുന്നു. എന്നാൽ കരാറുകാരനെ സ്വാധീനിച്ച് ഒന്നര കോടി എഴുതി എടുക്കാനാണ് ഉദ്യോഗസ്ഥർ ശ്രമിച്ചത്. കരാറുകാരൻ വഴങ്ങാതെ വന്നതോടെ മറ്റ് ചില […]