മദ്യലഹരിയിൽ മകന്റെ ക്രൂരത ; അച്ഛനെ വെട്ടികൊലപ്പെടുത്തിയ മകൻ പോലീസ് പിടിയിൽ

മദ്യലഹരിയിൽ മകന്റെ ക്രൂരത ; അച്ഛനെ വെട്ടികൊലപ്പെടുത്തിയ മകൻ പോലീസ് പിടിയിൽ

സ്വന്തം ലേഖിക

കൊച്ചി: ഇരുമ്പനം മഠത്തിപ്പറമ്പില്‍ സ്വദേശിയായ കരുണാകരനാണ് മകന്റെ ക്രൂരതക്ക് ഇരയായത് .
മകന്‍ അമലിനെ ഹില്‍പാലസ് പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ രാത്രിയാണ് സംഭവം നടന്നത്.
രാവിലെയാണ് നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മദ്യലഹരിയിലായിരുന്ന മകന്‍ തര്‍ക്കത്തെ തുടര്‍ന്നാണ് അച്ഛനെ തലയ്ക്കടിച്ചു കൊലപ്പെടുത്തുന്നത്.
ഇവര്‍ തമ്മില്‍ വഴക്കുണ്ടാവുക പതിവായിരുന്നു.

കരുണകാരന്‍റെ മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുണ്ട്.