പടിഞ്ഞാറൻ യു പിയിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു

പടിഞ്ഞാറൻ യു പിയിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു

Spread the love

സ്വന്തം ലേഖിക
മുസാഫർ നഗർ : കർഷക, ജാട്ട്, മുസ്‌ലിം വോട്ടുകൾ നിർണായകമാകുന്ന പടിഞ്ഞാറൻ ഉത്തർ പ്രദേശിലെ മണ്ഡലങ്ങളിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു.

രാവിലെ ഏഴിന് ആരംഭിച്ച വോട്ടെടുപ്പ് തുടക്കത്തിൽ മന്ദഗതിയിലായിരുന്നു. കൊടുംതണുപ്പ് അടക്കമുള്ള ഘടകങ്ങളാണ് കാരണം. എന്നാൽ, ഉച്ചയോടെ ജനങ്ങൾ ധാരാളമായി ബൂത്തുകളിലെത്തുന്നുണ്ട്.

ജനാധിപത്യത്തിന്റെ ഈ ഹോളി ഉത്സവത്തില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വോട്ടര്‍മാര്‍ ആവേശപൂര്‍വം പങ്കെടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തു. വോട്ട് ആദ്യം, തുടര്‍ന്ന് ആഘോഷമെന്നത് ഓര്‍ക്കണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

11 ജില്ലകളിലെ 58 മണ്ഡലങ്ങളിലെ വോട്ടർമാരാണ് വിധി എഴുതുന്നത്. ജാട്ട് സമുദായങ്ങൾക്ക് വലിയ സ്വാധീനമുള്ള മേഖലയാണ് മിക്ക മണ്ഡലങ്ങളും. 2017ൽ 58ൽ 53 സീറ്റുകളാണ് പടിഞ്ഞാറൻ യു പിയിൽ ബി ജെ പി നേടിയത്.

2013ലെ മുസാഫർ നഗർ കലാപമാണ് ജാട്ട്- മുസ്‌ലിം ഐക്യത്തെ തകർത്തതും തൊട്ടടുത്ത വർഷത്തെ പൊതുതിരഞ്ഞെടുപ്പിൽ പടിഞ്ഞാറൻ യു പിയിൽ ബി ജെ പി ആധിപത്യമുറപ്പിച്ചതും.

എന്നാൽ വിവാദ കാർഷിക നിയമങ്ങൾ പിൻവലിച്ചെങ്കിലും കർഷക പ്രക്ഷോഭത്തിന്റെ അലയൊലികൾ കെട്ടടങ്ങാത്ത പശ്ചാത്തലത്തിൽ ബി ജെ പിയോട് ഇടഞ്ഞു നിൽക്കുന്ന ജാട്ട് സമുദായങ്ങളുടെ വോട്ട് തങ്ങളെ പിന്തുണക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് അഖിലേഷ് യാദവും ജയന്ത് ചൗധരിയും.

കർഷക പ്രക്ഷോഭത്തിന്റെ ഭാഗമായി ഏറ്റവും കൂടുതൽ കിസാൻ മഹാ പഞ്ചായത്തുകൾ കൂടി നടന്ന മേഖലകളിൽ കൂടിയാണ് ഇന്നത്തെ വിധിയെഴുത്ത്. കർഷക പ്രക്ഷോഭത്തിലേക്ക് കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര വാഹനം ഇടിച്ചു കയറ്റിയ ലഖിംപൂർ ഖേരിയിലെ ജനങ്ങളും ഇന്ന് വോട്ട് ചെയ്യും.