കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ അന്തേവാസിയെ മരിച്ച നിലയിൽ കണ്ടെത്തി

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ അന്തേവാസിയെ മരിച്ച നിലയിൽ കണ്ടെത്തി

സ്വന്തം ലേഖിക
കോഴിക്കോട് : കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ അന്തേവാസിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. മഹാരാഷ്ട്ര സ്വദേശിനി ജിയ ലോട്ടാണ് മരിച്ചത്.

ഇന്നലെ രാത്രി സഹതടവുകാർ തമ്മിൽ തർക്കം ഉണ്ടായിരുന്നു. ഇന്ന് രാവിലെ 8 മണിക്കാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

മെഡിക്കൽ കോളജ് പൊലിസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ രാത്രി രണ്ട് പേർ തമ്മിൽ അടിപിടി ഉണ്ടായതിനെത്തുടര്‍ന്ന് ഇവരെ മറ്റൊരു റൂമിലേക്ക് മാറ്റിയിരുന്നുവെന്ന് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്ര സൂപ്രണ്ട് കെ.സി രമേശൻ പറഞ്ഞു.

ഇന്ന് രാവിലെ ജിയ ലോട്ടിനെ മരണപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. മാനസികാരോഗ്യ കേന്ദ്രം ആഭ്യന്തര അന്വേഷണം നടത്തുമെന്ന് സൂപ്രണ്ട് പറഞ്ഞു.