വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് ഏഴ് ദിവസത്തെ ക്വാറന്റീൻ ഒഴിവാക്കി; പതിനാലു ദിവസം സ്വയം നിരീക്ഷണം മതി; ക്വാറന്റീൻ നിബന്ധന ഒഴിവാക്കി  കേന്ദ്ര ആരോഗ്യമന്ത്രാലയം

വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് ഏഴ് ദിവസത്തെ ക്വാറന്റീൻ ഒഴിവാക്കി; പതിനാലു ദിവസം സ്വയം നിരീക്ഷണം മതി; ക്വാറന്റീൻ നിബന്ധന ഒഴിവാക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം

സ്വന്തം ലേഖകൻ

ന്യൂഡൽഹി: വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് ഏഴ് ദിവസത്തെ ക്വാറന്റീൻ ഒഴിവാക്കി പകരം പതിനാലു ദിവസം സ്വയം നിരീക്ഷണം മതി. കോവിഡ് മാർഗനിർദേശങ്ങൾ പുതുക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം.

കോവിഡ് മാർഗനിർദേശങ്ങൾ പരിഷ്കരിച്ചതോടെയാണ് ക്വാറന്റീൻ നിബന്ധന ഒഴിവാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വയം നിരീക്ഷണത്തിൽ കഴിയുന്നവർ രോഗലക്ഷണങ്ങളുണ്ടായാൽ എത്രയും പെട്ടെന്ന് ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെടണമെന്നും നിർദേശത്തിൽ പറയുന്നു.

ഫെബ്രുവരി 14 മുതൽ പുതിയ മാർഗനിർദേശങ്ങൾ പ്രാബല്യത്തിൽ വരും.

കോവിഡ് കേസുകളും വ്യാപനശേഷിയും കുറഞ്ഞതോടെയാണ് മാർഗനിർദേശങ്ങൾ കേന്ദ്രം പുതുക്കിയത്.

രാജ്യത്തെ പല സംസ്ഥാനങ്ങളിലും നാമമാത്രമായ കോവിഡ് കേസുകളെ റിപ്പോർട്ട് ചെയ്യപ്പെടുന്നുള്ളു.