play-sharp-fill

കൊടകര കുഴൽപ്പണ കേസ്: പ്രതിയ്ക്ക് സുരേന്ദ്രനുമായി അടുത്ത ബന്ധം; സാക്ഷികൾ ചിലപ്പോ പിന്നീട് പ്രതികളായേക്കാം; കേസു വിവരങ്ങൾ ഇ.ഡി.ക്ക് നേരിട്ട് പരിശോധിക്കാമെന്ന് മുഖ്യമന്ത്രി

സ്വന്തം ലേഖകൻ തിരുവനന്തപുരം: കൊടകര കുഴൽപ്പണ കേസിൽ കെ. സുരേന്ദ്രനെ ഉന്നംവെച്ച് മുഖ്യമന്ത്രി സഭയിൽ. കുഴൽപ്പണ കേസിന്റെ അന്വേഷണം പുരോഗമിക്കുമ്പോൾ സാക്ഷികൾ ചിലപ്പോ പിന്നീട് പ്രതികളായേക്കാമെന്ന് അദ്ദേഹം സഭയിൽ പറഞ്ഞു. കൊടകര കുഴൽപ്പണം ബിജെപി പ്രവർത്തകർ തെരഞ്ഞെടുപ്പിന് വേണ്ടി എത്തിച്ചതാണ്. കേസിൽ നാലാം പ്രതി ബിജെപി പ്രവർത്തകനാണ്. ധർമ്മരാജനും ബിജെപി അനുഭാവിയാണെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. കൊടകരക്കേസുമായി ബന്ധപ്പെട്ട് റോജി എം.ജോൺ നൽകിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. കേസിൽ കെ. സുരേന്ദ്രൻ അടക്കം 206 സാക്ഷികൾ ഉണ്ട്. 21 പ്രതികൾ […]

ആദ്യ ഭാര്യ അറിയാതെ രണ്ടാം വിവാഹം; ചോദ്യം ചെയ്ത ആദ്യ ഭാര്യയെ മുത്തലാക്ക് ചൊല്ലി വീട്ടിൽ നിന്ന് ഇറക്കി വിട്ടു; അന്യായത്തിനെതിരെ കോടതിയെ സമീപിച്ച് ആദ്യഭാര്യ; മകന് ഒപ്പം ഭർത്താവിന്റെ വീട്ടിൽ തന്നെ താമസിക്കാൻ വീട്ടമ്മക്ക് കോടതിയുടെ അനുകൂല വിധി; സംഭവം അടിമാലിയിൽ

സ്വന്തം ലേഖകൻ ഇടുക്കി: രണ്ടാം ഭാര്യയെ കൂടെ താമസിപ്പിക്കുന്നതിനായി മുത്തലാക്ക് ചൊല്ലി ഒഴിവാക്കിയ ആദ്യഭാര്യ കോടതി ഉത്തരവുമായി വീണ്ടും ഭർത്താവിന്റെ വീട്ടിൽ താമസം തുടങ്ങി. അടിമാലി കൊന്നത്തടി കണിച്ചാട്ട് ഖദീജയാണ് ഭർത്താവായ പരീതിന്റെ (കുഞ്ഞുമോൻ) വീട്ടിൽ നിയമ യുദ്ധത്തിനൊടുവിൽ പൊലീസ് ഒരുക്കിയ സൗകര്യത്തിൽ താമസം തുടങ്ങിയത്. പരീത് മറ്റൊരു യുവതിയെ വിവാഹം കഴിച്ച്‌ വീട്ടിൽകൊണ്ടു വരികയും ഇത് ചോദ്യം ചെയ്തപ്പോൾ തന്നെ മാനസീകമായും ശാരീകമായും ഉപദ്രവിച്ചെന്നും തുടർന്ന് മുത്തലാക്ക് ചൊല്ലി വീട്ടിൽ നിന്നും ഇറക്കി വിടുകയായിരുന്നു എന്ന് കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ഖദീജ വ്യക്തമാക്കി. […]

കാത്തിരിപ്പിന് വിരാമം; കുതിരാൻ തുരങ്കപാത ഓ​ഗ​സ്റ്റ് ഒ​ന്നി​ന് തു​റ​ക്കും

സ്വന്തം ലേഖകൻ തി​രു​വ​ന​ന്ത​പു​രം: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ കുതിരാൻ തുരങ്കപാത ജനങ്ങൾക്കായ് തുറന്നു കൊടുക്കുന്നു. തു​ര​ങ്ക​ത്തി​ൻറെ ഒ​രു ട​ണ​ൽ ഓ​ഗ​സ്റ്റ് ഒ​ന്നി​ന് തു​റ​ക്കു​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് അറിയിച്ചു. നി​യ​മ​സ​ഭ​യി​ലെ ചോ​ദ്യോ​ത്ത​ര​വേ​ള​യി​ലാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. സു​ര​ക്ഷാ പ​രി​ശോ​ധ​നാ ഫ​ലം ല​ഭി​ച്ച് ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി അം​ഗീ​ക​രി​ച്ചാ​ൽ ഓ​ഗ​സ്റ്റ് ആ​ദ്യം ത​ന്നെ തു​ര​ങ്കം തു​റ​ക്കാ​മെ​ന്ന് മ​ന്ത്രി അ​റി​യി​ച്ചു. ദേ​ശീ​യ​പാ​ത​യി​ൽ തൃ​ശൂ​ർ-​പാ​ല​ക്കാ​ട് റൂ​ട്ടി​ലാ​ണ് കു​തി​രാ​ൻ തു​ര​ങ്കം. നി​ര​വ​ധി പ്ര​തി​സ​ന്ധി​ക​ൾ മൂ​ല​വും ക​രാ​ർ ക​മ്പ​നി​യു​ടെ അ​നാ​സ്ഥ​യും കാ​ര​ണം തു​ര​ങ്ക​ത്തി​ൻറെ നി​ർ​മാ​ണ ജോ​ലി അ​നി​യ​ന്ത്രി​ത​മാ​യി നീ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു.

ഓട്ടത്തിനിടെ വേണാട് എക്സ്‌പ്രസിന്റെ രണ്ട് കോച്ചുകൾ വേർപെട്ടു; കോച്ചുകൾ വേർപെട്ട് മുന്നോട്ട് നീങ്ങിയത് 100 മീറ്ററോളം; വേർപെട്ടു പോയത് അറ്റകുറ്റപ്പണി പൂർത്തിയാക്കി തിരിച്ചു കൊണ്ടുപോകുന്നതിനിടെ; തലനാരിടക്ക് ഒഴിവായത് വൻ ദുരന്തം

  സ്വന്തം ലേഖകൻ നെടുമ്പാശ്ശേരി: ഓട്ടത്തിനിടെ ഷൊർണൂർ- തിരുവനന്തപുരം വേണാട് എക്സ്‌പ്രസിന്റെ രണ്ട് കോച്ചുകൾ വേർപെട്ടു. ഇന്നലെ മൂന്നരയോടെയാണു സംഭവം. ചൊവ്വരയ്ക്കു സമീപം നെടുവന്നൂർ റെയിൽവേ ഗേറ്റിനു സമീപമാണ് സംഭവം. ചെന്നൈയിൽ നിന്നു വാർഷിക അറ്റകുറ്റപ്പണി പൂർത്തിയാക്കിയ രണ്ട് കോച്ചുകൾ തിരുവനന്തപുരത്തേക്കു കൊണ്ടു പോകാനായി വേണാടിന്റെ മുൻഭാഗത്തു ഷൊർണൂരിൽ നിന്നു ഘടിപ്പിച്ചിരുന്നു. ഇവ തമ്മിലുള്ള കപ്ലിങ് വിട്ടു പോയി. ഇതോടെ എൻജിനും ഒരു കോച്ചും മറ്റു കോച്ചുകളിൽ നിന്നു വേർപെട്ടു 100 മീറ്ററോളം മുന്നോട്ടു പോയി. കോച്ചുകൾ വേർപെട്ടതറിഞ്ഞ ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തി. […]

കിറ്റക്സിന് ശ്രീലങ്കയിൽ നിക്ഷേപം നടത്താൻ ക്ഷണം: ശ്രീലങ്കൻ ഡെപ്യൂട്ടി ഹൈക്കമ്മീഷണറുമായി ചർച്ച നടത്തി; മറുപടി പറയാതെ കിറ്റക്സ് എം.ഡി

കൊച്ചി: കിറ്റക്സിന് ശ്രീലങ്കയിൽ നിക്ഷേപം നടത്താൻ ക്ഷണം. ശ്രീലങ്കൻ ഡെപ്യൂട്ടി ഹൈക്കമ്മീഷണർ ഡോ.ദൊരേ സ്വാമി വെങ്കിടേശ്വരൻ കിറ്റക്സ് മാനേജിങ് ഡയറക്ടർ സാബു എം ജേക്കബുമായി കൊച്ചിയിൽ വെച്ച് കൂടിക്കാഴ്ച നടത്തി. കിഴക്കമ്പലത്തെ കിറ്റക്സ് ആസ്ഥാനത്തെത്തിയായിരുന്നു കൂടിക്കാഴ്ച. ഈ മാസം ആദ്യം ബംഗ്ലാദേശും കിറ്റെക്സിനെ ക്ഷണിച്ചു സന്ദേശമയച്ചിരുന്നു. പുതിയ നിക്ഷേപങ്ങൾ സംബന്ധിച്ച് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളുമായി കിറ്റെക്സ് കൂടിയാലോചന നടത്തിക്കൊണ്ടിരിക്കെയാണ് ശ്രീലങ്കയും ക്ഷണിക്കുന്നത്. ശ്രീലങ്കയിൽ നിക്ഷേപം നടത്തിയാൽ കിറ്റക്സിന്റെ വ്യവസായത്തിന് വേണ്ട എല്ലാ സഹകരണങ്ങളും ഡെപ്യൂട്ടി ഹൈക്കമ്മീഷണർ വാഗ്ദാനം ചെയ്തു. എന്നാൽ കിറ്റക്സ് മറുപടി നൽകിയിട്ടില്ല. […]

സംസ്ഥാനത്ത് ഇന്ന് 18,531 പുതിയ കോവിഡ് രോ​ഗികൾ കൂടി; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.9 ; 15,507 രോഗമുക്തർ

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 18,531 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2816, തൃശൂർ 2498, കോഴിക്കോട് 2252, എറണാകുളം 2009, പാലക്കാട് 1624, കൊല്ലം 1458, തിരുവനന്തപുരം 1107, കണ്ണൂർ 990, ആലപ്പുഴ 986, കോട്ടയം 760, കാസർഗോഡ് 669, വയനാട് 526, പത്തനംതിട്ട 485, ഇടുക്കി 351 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,55,568 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.91 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, […]

തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷം; ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന 44 രോ​ഗി​ക​ൾ​ക്കും 37 കൂ​ട്ടി​രി​പ്പു​കാ​ർ​ക്കും രോ​ഗം; ആശുപത്രിയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് വിമർശനം

സ്വന്തം ലേഖകൻ മു​ള​ങ്കു​ന്ന​ത്തു​കാ​വ്: തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷമാകുന്നു. വാ​ർ​ഡി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന 44 രോ​ഗി​ക​ൾ​ക്കും 37 കൂ​ട്ടി​രി​പ്പു​കാ​ർ​ക്കും രോ​ഗം ബാ​ധി​ച്ചു. ആശുപത്രിയിൽ ജോലി ചെയ്യുന്ന അമ്പതോളം നഴ്‌സുമാർ കോവിഡ് ബാധിച്ച് നിലവിൽ ചികിത്സയിലാണ്. കോവിഡ് പ്രോട്ടോക്കോളിന്റെ കാര്യത്തിലും ഡ്യൂട്ടി നിശ്ചിക്കുന്ന കാര്യത്തിലും ആശുപത്രിയിൽ തർക്കം നിലനിൽക്കുന്നുണ്ടെന്നാണ് സൂചന. നഴ്‌സുമാരുൾപ്പടെയുള്ള ആശുപത്രിയിലെ ആരോഗ്യപ്രവർത്തകർക്ക് കോവിഡ് ഷിഫ്റ്റ് കൃത്യമായി നടപ്പിലാക്കാൻ കഴിയാത്തതാണ് രോഗം പടരാൻ കാരണമെന്നും റിപ്പോർട്ടുണ്ട്. കഴിഞ്ഞയാഴ്ച ആശുപത്രിയിലെ 45 എം.ബി.ബി.എസ്. വിദ്യാർഥികൾക്കും പത്തോളം പി.ജി. വിദ്യാർഥികൾക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനുശേഷം […]

ഐ.സി.എസ്.ഇ പത്താം ക്ലാസിന്റേയും ഐ.എസ്.സി. പന്ത്രണ്ടാം ക്ലാസിന്റേയും ഫലം പ്രഖ്യാപിച്ചു

ന്യൂഡൽഹി: സി.ഐ.എസ്.സി.ഇ, ഐ.സി.എസ്.ഇ പത്താം ക്ലാസിന്റേയും ഐ.എസ്.സി. പന്ത്രണ്ടാം ക്ലാസിന്റേയും ഫലം പ്രഖ്യാപിച്ചു. cisce.org, result.cisce.org എന്നീ വെബ്‌സൈറ്റുകളിൽ ഫലം ലഭ്യമാകും. ഐ.സി.എസ്​.ഇ പത്താം ക്ലാസ് പരീക്ഷയിൽ 99.98 ശതമാനമാണ് ആകെ വിജയ ശതമാനം. ഐ.സി.എസ്​.ഇയിൽ പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും വിജയശതമാനത്തിൽ മാറ്റമില്ല. കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് ഈ വർഷം രണ്ടു ക്ലാസുകളിലേയും പരീക്ഷകൾ സി.ഐ.എസ്.സി.ഇ റദ്ദാക്കിയിരുന്നു. ബോർഡ് തീരുമാനിച്ച ഇതര മൂല്യനിർണ്ണയ നയം അടിസ്ഥാനമാക്കിയാണ് ഫലം പ്രഖ്യാപിച്ചിട്ടുള്ളത്. ഐ.എസ്​.സി പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ 99.76 ശതമാനമാണ് ആകെ വിജയ ശതമാനം. 99.86 ശതമാനം […]

‘ആരാണ് ദൈവമെന്ന് നിങ്ങൾ ചോദിച്ചു, അന്നം തരുന്നവനാണ് ദൈവമെന്ന് ജനം പറഞ്ഞു. കേരളത്തിന്റെ ദൈവം’; മുഖ്യമന്ത്രി പിണറായി വിജയന് അമ്പലമുറ്റത്ത് കൂറ്റൻ ഫ്ലക്സ് ബോർഡ്

സ്വന്തം ലേഖകൻ മ​ല​പ്പു​റം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യൻ കേരളത്തിന്റെ ദൈവമെന്ന് പറഞ്ഞുള്ള ഫ്ലെക്സ് ബോ​ർ​ഡ് പ്ര​ത്യ​ക്ഷ​പെ​ട്ടു. വ​ളാ​ഞ്ചേ​രി​ക്ക​ടു​ത്ത് ക​ച്ചേ​രി പച്ചീരി മഹാവിഷ്ണു ക്ഷേത്രത്തിന്റെ മുന്നിലാണ് ഇത്തരത്തിൽ ഒരു ഫ്ലക്സ് ബോർഡ് വെച്ചിരിക്കുന്നത്. ​ ‘ആരാണ് ദൈവമെന്ന് നിങ്ങൾ ചോദിച്ചു, അന്നം തരുന്നവനാണ് ദൈവമെന്ന് ജനം പറഞ്ഞു. കേരളത്തിന്റെ ദൈവം’ എന്ന വാചകമാണ് ഫ്ലക്സിലുള്ളത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ഫുൾസൈസ് ചിത്രവും ഫ്ലെക്സിൽ നൽകിയിട്ടുണ്ട്. ക്ഷേത്രത്തിന്റെ ആർച്ചിന് സമീപമായുള്ള കാണിക്ക വഞ്ചിക്ക് പിന്നിലായാണ് ഫ്ലക്സ് സ്ഥാപിച്ചിരിക്കുന്നത്. ‘പുതിയൊരു ദൈവം കൂടി ജനിച്ചിരിക്കുന്നു, ഇനി കമ്മികൾക്ക് മാത്രം […]

ശിൽപ ഷെട്ടിയെ ചോദ്യം ചെയ്തത് 6 മണിക്കൂർ; അശ്ലീലചിത്ര നിർമ്മാവുമായി തനിക്ക് ബന്ധമില്ല; ഇതിൽ നിന്ന് ഒരു ആദായവും ലഭിച്ചിട്ടില്ല; ഹോട്ട്‌ഷോട്ട്‌സിലെ ഉള്ളടക്കത്തെക്കുറിച്ച് തനിക്ക് അറിവുണ്ടായിരുന്നില്ലെന്ന് നടി

മുംബൈ: അശ്ലീലചിത്ര നിർമ്മാവുമായി ബന്ധപ്പെട്ട കേസിൽ നടി ശിൽപ ഷെട്ടിയെ മുംബൈ പോലീസ് ചോദ്യം ചെയ്തു. ജൂഹുവിലെ വസതിയിൽ വെച്ചാണ് ശിൽപയെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യൽ ആറു മണിക്കൂറിലേറെ. ഭർത്താവിൻറെ ബിസിനസിനെക്കുറിച്ച്‌ ശിൽപയ്ക്ക് അറിവുണ്ടോയെന്നാണ് പ്രധാനമായും പൊലീസ് ചോദിച്ചത്. എന്നാൽ ഭർത്താവ് രാജ് കുന്ദ്രയുടെ നീലച്ചിത്ര നിർമാണത്തിൽ തനിക്ക് പങ്കില്ലെന്നും, ‘ഹോട്ട്‌ഷോട്ട്‌സ്’ ആപ്പിലോ നീലച്ചിത്ര നിർമാണത്തിലോ താൻ ഇടപെട്ടിട്ടില്ലെന്നുമാണ് ശിൽപ ഷെട്ടി പോലീസിനോട് പറഞ്ഞിരിക്കുന്നത്. ഈ ആപ്പുകളിൽ നിന്ന് തനിക്ക് ആദായമൊന്നും ലഭിച്ചിട്ടില്ല. ഹോട്ട്‌ഷോട്ട്‌സ് ആപ്പിലെ യഥാർഥ ഉള്ളടക്കത്തെക്കുറിച്ച് തനിക്ക് അറിവുണ്ടായിരുന്നില്ല. മറ്റ് […]