play-sharp-fill
കാത്തിരിപ്പിന് വിരാമം; കുതിരാൻ തുരങ്കപാത ഓ​ഗ​സ്റ്റ് ഒ​ന്നി​ന് തു​റ​ക്കും

കാത്തിരിപ്പിന് വിരാമം; കുതിരാൻ തുരങ്കപാത ഓ​ഗ​സ്റ്റ് ഒ​ന്നി​ന് തു​റ​ക്കും

സ്വന്തം ലേഖകൻ

തി​രു​വ​ന​ന്ത​പു​രം: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ കുതിരാൻ തുരങ്കപാത ജനങ്ങൾക്കായ് തുറന്നു കൊടുക്കുന്നു.

തു​ര​ങ്ക​ത്തി​ൻറെ ഒ​രു ട​ണ​ൽ ഓ​ഗ​സ്റ്റ് ഒ​ന്നി​ന് തു​റ​ക്കു​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നി​യ​മ​സ​ഭ​യി​ലെ ചോ​ദ്യോ​ത്ത​ര​വേ​ള​യി​ലാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

സു​ര​ക്ഷാ പ​രി​ശോ​ധ​നാ ഫ​ലം ല​ഭി​ച്ച് ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി അം​ഗീ​ക​രി​ച്ചാ​ൽ ഓ​ഗ​സ്റ്റ് ആ​ദ്യം ത​ന്നെ തു​ര​ങ്കം തു​റ​ക്കാ​മെ​ന്ന് മ​ന്ത്രി അ​റി​യി​ച്ചു.

ദേ​ശീ​യ​പാ​ത​യി​ൽ തൃ​ശൂ​ർ-​പാ​ല​ക്കാ​ട് റൂ​ട്ടി​ലാ​ണ് കു​തി​രാ​ൻ തു​ര​ങ്കം.

നി​ര​വ​ധി പ്ര​തി​സ​ന്ധി​ക​ൾ മൂ​ല​വും ക​രാ​ർ ക​മ്പ​നി​യു​ടെ അ​നാ​സ്ഥ​യും കാ​ര​ണം തു​ര​ങ്ക​ത്തി​ൻറെ നി​ർ​മാ​ണ ജോ​ലി അ​നി​യ​ന്ത്രി​ത​മാ​യി നീ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു.