‘ആരാണ് ദൈവമെന്ന് നിങ്ങൾ ചോദിച്ചു, അന്നം തരുന്നവനാണ് ദൈവമെന്ന് ജനം പറഞ്ഞു. കേരളത്തിന്റെ ദൈവം’; മുഖ്യമന്ത്രി പിണറായി വിജയന് അമ്പലമുറ്റത്ത് കൂറ്റൻ ഫ്ലക്സ് ബോർഡ്

‘ആരാണ് ദൈവമെന്ന് നിങ്ങൾ ചോദിച്ചു, അന്നം തരുന്നവനാണ് ദൈവമെന്ന് ജനം പറഞ്ഞു. കേരളത്തിന്റെ ദൈവം’; മുഖ്യമന്ത്രി പിണറായി വിജയന് അമ്പലമുറ്റത്ത് കൂറ്റൻ ഫ്ലക്സ് ബോർഡ്

സ്വന്തം ലേഖകൻ

മ​ല​പ്പു​റം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യൻ കേരളത്തിന്റെ ദൈവമെന്ന് പറഞ്ഞുള്ള ഫ്ലെക്സ് ബോ​ർ​ഡ് പ്ര​ത്യ​ക്ഷ​പെ​ട്ടു.

വ​ളാ​ഞ്ചേ​രി​ക്ക​ടു​ത്ത് ക​ച്ചേ​രി പച്ചീരി മഹാവിഷ്ണു ക്ഷേത്രത്തിന്റെ മുന്നിലാണ് ഇത്തരത്തിൽ ഒരു ഫ്ലക്സ് ബോർഡ് വെച്ചിരിക്കുന്നത്. ​

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘ആരാണ് ദൈവമെന്ന് നിങ്ങൾ ചോദിച്ചു, അന്നം തരുന്നവനാണ് ദൈവമെന്ന് ജനം പറഞ്ഞു. കേരളത്തിന്റെ ദൈവം’ എന്ന വാചകമാണ് ഫ്ലക്സിലുള്ളത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ ഫുൾസൈസ് ചിത്രവും ഫ്ലെക്സിൽ നൽകിയിട്ടുണ്ട്.

ക്ഷേത്രത്തിന്റെ ആർച്ചിന് സമീപമായുള്ള കാണിക്ക വഞ്ചിക്ക് പിന്നിലായാണ് ഫ്ലക്സ് സ്ഥാപിച്ചിരിക്കുന്നത്.

‘പുതിയൊരു ദൈവം കൂടി ജനിച്ചിരിക്കുന്നു, ഇനി കമ്മികൾക്ക് മാത്രം ദൈവം ഇല്ലെന്ന് പറഞ്ഞു ആരും കളിയാക്കരുത്’ തുടങ്ങി നിരവധി കമ്മെന്റുകളാണ് ഫെയ്സ്ബുക്കിൽ വൈറലായ ചിത്രത്തിന് താഴെ കമന്റായി വരുന്നത്.

സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ക്ഷേ​ത്ര​ത്തി​ലേ​ക്ക് പോ​യ ചി​ല​ർ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി. സി​പി​എം പ്രാ​ദേ​ശി​ക നേ​താ​ക്ക​ളാ​ണ് ബോ​ർ​ഡ് വ​ച്ച​തെ​ന്ന് നാ​ട്ടു​കാ​രി​ൽ ചി​ല​ർ ആ​രോ​പി​ച്ചു.

എ​ന്നാ​ൽ ആ​രോ​പ​ണം പ്രാ​ദേ​ശി​ക നേ​തൃ​ത്വം നി​ഷേ​ധി​ച്ചു.