ശിൽപ ഷെട്ടിയെ ചോദ്യം ചെയ്തത് 6 മണിക്കൂർ; അശ്ലീലചിത്ര നിർമ്മാവുമായി തനിക്ക് ബന്ധമില്ല; ഇതിൽ നിന്ന് ഒരു ആദായവും ലഭിച്ചിട്ടില്ല; ഹോട്ട്‌ഷോട്ട്‌സിലെ ഉള്ളടക്കത്തെക്കുറിച്ച് തനിക്ക് അറിവുണ്ടായിരുന്നില്ലെന്ന് നടി
മുംബൈ: അശ്ലീലചിത്ര നിർമ്മാവുമായി ബന്ധപ്പെട്ട കേസിൽ നടി ശിൽപ ഷെട്ടിയെ മുംബൈ പോലീസ് ചോദ്യം ചെയ്തു.
ജൂഹുവിലെ വസതിയിൽ വെച്ചാണ് ശിൽപയെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യൽ ആറു മണിക്കൂറിലേറെ.
ഭർത്താവിൻറെ ബിസിനസിനെക്കുറിച്ച് ശിൽപയ്ക്ക് അറിവുണ്ടോയെന്നാണ് പ്രധാനമായും പൊലീസ് ചോദിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ ഭർത്താവ് രാജ് കുന്ദ്രയുടെ നീലച്ചിത്ര നിർമാണത്തിൽ തനിക്ക് പങ്കില്ലെന്നും, ‘ഹോട്ട്‌ഷോട്ട്‌സ്’ ആപ്പിലോ നീലച്ചിത്ര നിർമാണത്തിലോ താൻ ഇടപെട്ടിട്ടില്ലെന്നുമാണ് ശിൽപ ഷെട്ടി പോലീസിനോട് പറഞ്ഞിരിക്കുന്നത്.
ഈ ആപ്പുകളിൽ നിന്ന് തനിക്ക് ആദായമൊന്നും ലഭിച്ചിട്ടില്ല. ഹോട്ട്‌ഷോട്ട്‌സ് ആപ്പിലെ യഥാർഥ ഉള്ളടക്കത്തെക്കുറിച്ച് തനിക്ക് അറിവുണ്ടായിരുന്നില്ല.
മറ്റ് ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകളിലെയും വെബ് സീരിസുകളിലെയും ഉള്ളടക്കങ്ങൾ കൂടുതൽ അശ്ലീല സ്വഭാവമുള്ളതാണെന്നും ശിൽപ ഷെട്ടി പോലീസിനോട് പറഞ്ഞു.
കുന്ദ്ര നേരത്തെ പോലീസിനോട് പറഞ്ഞത് തന്നെയാണ് ശിൽപയും ആവർത്തിച്ചത്. തന്റെ ഭർത്താവ് ചെയ്തത് നീലച്ചിത്ര നിർമാണമല്ലെന്നും വെറും ഇറോട്ടിക്കയാണെന്നുമായിരുന്നു ശിൽപയുടെ അവകാശവാദം.
രാജ് കുന്ദ്ര അശ്ലീല വീഡിയോകൾ വിറ്റുവെന്ന് പറയുന്ന ആപ്പുകളിൽ നിന്നുള്ള വരുമാനം ശിൽപയുടെ അക്കൌണ്ടുകളിലേക്ക് എത്തിയിട്ടുണ്ടോ എന്ന കാര്യവും പൊലീസ് പരിശോധിച്ച് വരുകയാണ്.
അതിനിടെ, നീലച്ചിത്ര നിർമാണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ രാജ്കുന്ദ്രയുടെ കസ്റ്റഡി കാലാവധി കഴിഞ്ഞ ദിവസം നീട്ടിനൽകിയിരുന്നു.
പോലീസിന്റെ വാദം അംഗീകരിച്ച് കുന്ദ്രയെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി ജൂലായ് 27 വരെ കസ്റ്റഡി കാലാവധി നീട്ടി നൽകി.
നീലച്ചിത്ര നിർമാണത്തിൽ നിന്നുള്ള വരുമാനം കുന്ദ്ര ഓൺലൈൻ ചൂതാട്ടത്തിന് ഉപയോഗിച്ചിരുന്നതായും പോലീസ് പറഞ്ഞിരുന്നു.