കൊടകര കുഴൽപ്പണ കേസ്: പ്രതിയ്ക്ക് സുരേന്ദ്രനുമായി അടുത്ത ബന്ധം; സാക്ഷികൾ ചിലപ്പോ പിന്നീട് പ്രതികളായേക്കാം; കേസു വിവരങ്ങൾ ഇ.ഡി.ക്ക് നേരിട്ട് പരിശോധിക്കാമെന്ന് മുഖ്യമന്ത്രി

കൊടകര കുഴൽപ്പണ കേസ്: പ്രതിയ്ക്ക് സുരേന്ദ്രനുമായി അടുത്ത ബന്ധം; സാക്ഷികൾ ചിലപ്പോ പിന്നീട് പ്രതികളായേക്കാം; കേസു വിവരങ്ങൾ ഇ.ഡി.ക്ക് നേരിട്ട് പരിശോധിക്കാമെന്ന് മുഖ്യമന്ത്രി

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കൊടകര കുഴൽപ്പണ കേസിൽ കെ. സുരേന്ദ്രനെ ഉന്നംവെച്ച് മുഖ്യമന്ത്രി സഭയിൽ. കുഴൽപ്പണ കേസിന്റെ അന്വേഷണം പുരോഗമിക്കുമ്പോൾ സാക്ഷികൾ ചിലപ്പോ പിന്നീട് പ്രതികളായേക്കാമെന്ന് അദ്ദേഹം സഭയിൽ പറഞ്ഞു.

കൊടകര കുഴൽപ്പണം ബിജെപി പ്രവർത്തകർ തെരഞ്ഞെടുപ്പിന് വേണ്ടി എത്തിച്ചതാണ്. കേസിൽ നാലാം പ്രതി ബിജെപി പ്രവർത്തകനാണ്. ധർമ്മരാജനും ബിജെപി അനുഭാവിയാണെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊടകരക്കേസുമായി ബന്ധപ്പെട്ട് റോജി എം.ജോൺ നൽകിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

കേസിൽ കെ. സുരേന്ദ്രൻ അടക്കം 206 സാക്ഷികൾ ഉണ്ട്. 21 പ്രതികൾ അറസ്റ്റിലായെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു.

കുഴൽപ്പണക്കേസിലെ വിവരങ്ങൾ ഇ.ഡിയ്ക്ക് കൈമാറിയിട്ടുണ്ട്. ഇ.ഡിയ്ക്ക് ഇക്കാര്യം നേരിട്ട് അന്വേഷിക്കാവുന്നതാണ്.

കൊടകര കേസുമായി ബന്ധപ്പെട്ട് പണത്തിന്റെ ഉദ്ഭവം അടക്കമുള്ള കാര്യങ്ങൾ ഇതുവരെയും പുറത്തുവന്നിട്ടില്ല.

അതുകൊണ്ട് ഈ കേസ് കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് സംസ്ഥാനം കൈമാറണമെന്ന ആവശ്യമാണ് അടിയന്തര പ്രമേയ നോട്ടീസിലൂടെ റോജി എം ജോൺ പ്രധാനമായും ആവശ്യപ്പെട്ടത്.

കേരളത്തിൽ കൊള്ള ചെയ്ത മൂന്നര കോടി രൂപയ്ക്കു പുറമേ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിനു കർണാടകയിൽ സ്വരൂപിച്ചു വച്ചിരുന്ന 16 കോടി രൂപയുടെ വിവരവും ലഭ്യമായിട്ടുണ്ട്.

കുറ്റപത്രത്തിലെ പകർപ്പ് ഇഡിക്കും ഇൻകംടാക്സ് വകുപ്പിനും തിരഞ്ഞെടുപ്പ് കമ്മിഷനും നൽകും.

പണത്തിന്റെ സ്രോതസ് അന്വേഷിക്കാൻ കേന്ദ്ര ഏജൻസികൾക്കു സംസ്ഥാനത്തിന്റെ അനുമതി ആവശ്യമില്ല.‌ ഇത് അറിയാത്തവരല്ല പ്രതിപക്ഷമെന്നും അറിഞ്ഞുകൊണ്ട് തെറ്റിദ്ധാരണ പരത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.