മുല്ലപ്പെരിയാർ അണക്കെട്ട് നാളെ രാവിലെ 7ന് തുറക്കും; അണക്കെട്ടിലേക്കുള്ള നീരൊഴുക്കു കുറയുകയും ജലനിരപ്പ് താഴുകയും ചെയ്താൽമാത്രം തുറക്കുന്ന കാര്യം പുനഃപരിശോധിച്ചേക്കും
സ്വന്തം ലേഖകൻ തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ട് നാളെ രാവിലെ 7ന് തുറക്കുമെന്നു തമിഴ്നാട് കേരളത്തെ അറിയിച്ചു. അണക്കെട്ടിലെ ജലനിരപ്പ് ഇന്നലെ രാത്രി 9ന് 137.80 അടിയാണ്. അണക്കെട്ടിലേക്കുള്ള നീരൊഴുക്കു കുറയുകയും ജലനിരപ്പ് താഴുകയും ചെയ്താൽമാത്രം തുറക്കുന്ന കാര്യം പുനഃപരിശോധിച്ചേക്കും. സെക്കൻഡിൽ 3800 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. ഇതിൽ 2300 ഘനയടി വെള്ളം തമിഴ്നാട് കൊണ്ടു പോകുന്നുണ്ട്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് ഇന്നലെ വൈകിട്ട് ശക്തമായ മഴ പെയ്തു. മഴ കനത്താൽ നീരൊഴുക്കു വർധിക്കാനും സാധ്യതയുണ്ട്. കഴിഞ്ഞ വർഷം ഇതേ സമയത്ത് അണക്കെട്ടിൽ 127 അടിയായിരുന്നു […]